Sections

സർക്കാരിന്റെ പൂർണ പിന്തുണ; പ്രധാന ഗുണഭോക്താക്കൾ വനിത സംരംഭകർ തന്നെ

Thursday, Dec 29, 2022
Reported By admin
loan

80.2 ശതമാനവും സ്ത്രീകൾ നയിക്കുന്ന ബിസിനസ് യൂണിറ്റുകൾക്കായിരുന്നു


കേന്ദ്ര ഗവൺമെന്റിന്റെ സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായി വനിതാ സംരംഭകർ. സ്റ്റാൻഡ്-അപ്പ് ഇന്ത്യ വായ്പകളിൽ 80 ശതമാനവും അനുവദിച്ചത് വനിതാ സംരംഭകർക്കെന്ന് കേന്ദ്രസർക്കാർ. 2016 ഏപ്രിലിൽ ആരംഭിച്ചത് മുതൽ ഡിസംബർ ആദ്യം വരെ അനുവദിച്ച ബാങ്ക് വായ്പകളിൽ 80.2 ശതമാനവും സ്ത്രീകൾ നയിക്കുന്ന ബിസിനസ് യൂണിറ്റുകൾക്കായിരുന്നു.

രാജ്യസഭയിൽ സർക്കാർ വ്യക്തമാക്കിയ കണക്കുകൾ പ്രകാരം 2022 ഡിസംബർ 2 വരെ സംരംഭകർക്ക് 1,59,961 വായ്പകൾ അനുവദിച്ചു, അതിൽ 1,28,361 വായ്പകൾ വനിതാ സംരംഭകർക്ക് അനുവദിച്ചപ്പോൾ 23,797 പട്ടികജാതി സംരംഭകർക്കും 7,803 പട്ടികവർഗ്ഗ സംരംഭകർക്കും അനുവദിച്ചു.



ഉൽപ്പാദനം, സേവനങ്ങൾ, വ്യാപാര മേഖലയും കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും എന്നിവയിൽ ഗ്രീൻഫീൽഡ് എന്റർപ്രൈസ് സ്ഥാപിക്കുന്നതിനായി ഒരു ബാങ്ക് ശാഖയിൽ നിന്ന് കുറഞ്ഞത്  10 ലക്ഷം മുതൽ 1 കോടി രൂപ വരെ ബാങ്ക് വായ്പ നൽകിക്കൊണ്ട് വനിതകൾക്കിടയിലും എസ്സി, എസ്ടി, വിഭാഗക്കാർക്കിടയിലും സംരംഭകത്വം പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ തുടക്കം മുതൽ 2022 മാർച്ച് വരെ, 1,33,995 ഗുണഭോക്താക്കൾക്ക് 30,160 കോടി രൂപ അനുവദിച്ചു. അതിൽ 24,809 കോടി രൂപ 1,08,250 സ്ത്രീകൾക്ക് അനുവദിച്ചു. 19,310 പട്ടികജാതി ഗുണഭോക്താക്കൾക്ക് 6,435 കോടിയും പട്ടികവർഗ സംരംഭകർക്ക് 1,373 കോടിയും.

പദ്ധതിയുടെ പ്രകടനം വർധിപ്പിക്കുന്നതിനായി, ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രസംഗത്തിൽ വായ്പയെടുക്കുന്നയാൾ കൊണ്ടുവരേണ്ട മാർജിൻ മണിയുടെ പരിധി പദ്ധതിച്ചെലവിന്റെ 25 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. മത്സ്യകൃഷി, തേനീച്ചവളർത്തൽ, കോഴിവളർത്തൽ, കന്നുകാലികൾ, വളർത്തൽ, ഗ്രേഡിംഗ്, തരംതിരിക്കൽ, അഗ്രഗേഷൻ അഗ്രോ ഇൻഡസ്ട്രീസ്, ഡയറി, ഫിഷറിസ് തുടങ്ങി പദ്ധതിയുടെ പരിധിയിൽ വരുന്ന സംരംഭങ്ങൾക്ക് ഇത് ക്രെഡിറ്റ് നൽകി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.