- Trending Now:
22-ആം വയസ്സില്‍ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയുടെ സിഇഒ ആയി മാറിയ ഗീതു ശിവകുമാറിന്റെ അഭിമുഖത്തിന്റെ രണ്ടാം ഭാഗം ഇന്ന് വൈകിട്ട് 7 മണിക്ക് പുറത്ത് വിടും. 'പേസ്' എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ കമ്പനിയുടെ സിഇഓ ആണ് ഗീതു ശിവകുമാര്‍. 'റിക്കാര്‍ഡോ' എന്ന പേരിലുള്ള കാപ്പിപ്പൊടിയും ഇപ്പോള്‍ ഗീതു അവതരിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം കവടിയാറുള്ള നിര്‍മല ഭവന്‍ ഗേള്‍സ് സ്‌കൂളിലായിരുന്നു ഗീതുവിന്റെ പഠനം. ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ ഈ കാലഘട്ടവും സ്‌കൂളുമാണ് ഗീതു ഇന്ന് കാണുന്ന നിലയില്‍ വളരാന്‍ വലിയ പങ്ക് വഹിച്ചത്. പ്ലസ് 1ല്‍ പഠിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരും ടെക്‌നോപാര്‍ക്കും ഐ.ടി. മിഷനും സംയുക്തമായി നടത്തിയ സംസ്ഥാന ഐ.ടി. ഫെസ്റ്റില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച വെബ് ഡവലപ്പര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ സാങ്കേതികവിദ്യയുടെ ലോകമാണ് തന്റേതെന്ന് ഗീതു തിരിച്ചറിഞ്ഞു.
ഇതിനുപിന്നാലെ 2012-ല്‍ ഇന്ത്യ-ജപ്പാന്‍ യൂത്ത് എക്‌സ്‌ചേഞ്ചില്‍ സാങ്കേതികവിദ്യാ വിഭാഗത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്തു. സാങ്കേതിക വിദ്യയെ അടുത്തറിയാന്‍ ജപ്പാനിലേക്കുള്ള ഈ യാത്ര വഴിയൊരുക്കി. ഹയര്‍സെക്കന്‍ഡറിക്ക് ശേഷം തിരുവനന്തപുരം ഗവ. എന്‍ജീനീയറിങ് കോളേജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് പഠനത്തിന് ചേര്‍ന്നു. ഈ കാലഘട്ടത്തിലാണ് സ്റ്റാര്‍ട്ടപ്പ് എന്ന ആഗ്രഹം മുളപൊട്ടിയത്. ഇനിയുള്ള കഥയും ബിസിനസിന് സാങ്കേതികവിദ്യ എങ്ങനെ സഹായകകരമാകുമെന്നും തുടങ്ങിയ ഒട്ടനവധി കാര്യങ്ങള്‍ ഗീതു തന്റെ അഭിമുഖത്തില്‍ പങ്കുവെയ്ക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.