- Trending Now:
റസ്റ്റോറന്റ് രൂപീകരിക്കാന്‍ അഞ്ച് പേരടങ്ങുന്ന സംഘത്തിന് അഞ്ച് ലക്ഷം രൂപ വരെ ഗ്രാന്റ് നല്‍കും. പദ്ധതി തുകയുടെ 75 ശതമാനമാണ് ഗ്രാന്റ് ലഭിക്കുക
മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകള്‍ ആരംഭിക്കാം. സര്‍ക്കാരിന്റെ സഹകരണത്തോടെ വനിതകള്‍ക്ക് വരുമാനം നേടാന്‍ സാധിക്കുന്ന മികച്ച മാര്‍ഗമാണിത്. ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണിന്റെ (സാഫ്) നേതൃത്വത്തിലാണ് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകള്‍ ആരംഭിച്ചത്.
മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുകയും സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞവിലയില്‍ മികച്ച കടല്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയുമാണ് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകളുടെ ലക്ഷ്യം. കേരള ബാങ്കിന്റെ സഹായത്തോടെ കേരളത്തിലെ ഹാര്‍ബറുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആണ് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം നടക്കുക.
പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ എല്ലാ പരിശീലനവും സാഫ് നല്‍കും. സീഫുഡ് റസ്റ്റോറന്റ് രൂപീകരിക്കാന്‍ അഞ്ച് പേരടങ്ങുന്ന സംഘത്തിന് അഞ്ച് ലക്ഷം രൂപ വരെ ഗ്രാന്റ് നല്‍കും. പദ്ധതി തുകയുടെ 75 ശതമാനമാണ് ഗ്രാന്റ് ലഭിക്കുക. ബാക്കി തുകയുടെ 20 ശതമാനം ബാങ്ക് ലോണ്‍ ആയും അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്.
2020-2021 കാലത്ത് 230 മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന 46 സീഫുഡ് റസ്റ്റോറന്റുകള്‍ രൂപീകരിക്കുകയും, 230 ലക്ഷം രൂപ ഗ്രാന്റായി അനുവദിക്കുകയും ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് Theeramythri and Micro enterprises | Fisheries Department - Kerala, http://www.safkerala.org/theeramythri_seafood_restaurant_project.html എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.