- Trending Now:
ആഗോള കോസ്മറ്റിക് രംഗത്തെ വമ്പന്‍മാരായ ലോറിയലിനെതിരേ യുഎസ് യുവതി നിയമ നടപടി തുടങ്ങി. അവരുടെ ഹെയര്‍ സ്ട്രങ്തനിങ് ഉത്പന്നങ്ങള്‍ ഗര്‍ഭാശയ അര്‍ബുദത്തിന് കാരണമായെന്നാണ് പരാതിയിലെ ആരോപണം.ജെല്ലി മിച്ചല്‍ എന്ന യുവതിയാണ് പരാതിക്കാരി. 20 വര്‍ഷമായി താന്‍ ഈ ഫ്രഞ്ച് കമ്പനിയുടെ ഉത്പന്നങ്ങളാണ് ഉപയോഗിക്കുന്നതെന്നും അവരുടെ പരാതിയില്‍ പറയുന്നു.ക്യാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്ന് യുവതിയുടെ ഗര്‍ഭാശയം നീക്കം ചെയ്തിരുന്നു.
ജോണ്സണ് ആന്‍ഡ് ജോണ്സണ് കുഞ്ഞുങ്ങളുടെ ത്വക്കിനെ ദോഷകരമായി ബാധിക്കാന്‍ സാധ്യത... Read More
കെമിക്കല്‍ ഹെയര്‍ സ്ട്രങ്തനിങ് ഉത്പന്നങ്ങളുടെ ഉപയോഗം ഗര്‍ഭാശയ അര്‍ബുദത്തിന് ഇടയാക്കുന്നു എന്ന നാഷനല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. വര്‍ഷത്തില്‍ നാലിലേറെ തവണ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന യുവതികള്‍ക്ക്, ഇവ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഗര്‍ഭാശയ അര്‍ബുദം വരാനുള്ള സാധ്യത രണ്ട് മടങ്ങാണെന്നായിരുന്നു പഠന റിപോര്‍ട്ട്.യു.എസില്‍ കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ക്കിടയില്‍ ഗര്‍ഭാശയ അര്‍ബുദം വര്‍ധിച്ചു വരികയാണ്. വിപണിയില്‍ ലഭ്യമായ സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത് മൂലമാണിതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.