- Trending Now:
വീട്ടമ്മമാര്‍ ബിസിനസ് തുടങ്ങി വിജയിപ്പിച്ച നിരവധി കഥകള്‍ നാം കേള്‍ക്കുന്നതാണ്.രുചിയുടെ മേഖലയില്‍ വിജയം തീര്‍ത്ത കഥയാണ് തൃശൂരിലുള്ള എന്‍.ബി സന്ധ്യയ്ക്ക് പറയാനുള്ളത്.
എരവിമംഗലം എന്ന നാട്ടില്‍ നിന്ന് സന്ധ്യ ആരംഭിച്ച ഫുഡ് ബ്രാന്‍ഡാണ് സന്ധ്യാസ്. വീട്ടമ്മയായ സന്ധ്യ മുന്‍ അധ്യാപിക കൂടിയാണ്. നൊസ്റ്റാള്‍ജിക്കലി നാച്ചുറല്‍ എന്നാണ് സന്ധ്യ തന്റെ ബ്രാന്‍ഡിന് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും വരെ സന്ധ്യ തന്റെ ഭക്ഷ്യോത്പന്നങ്ങള്‍ കയറ്റി അയയ്ക്കുന്നുണ്ട്.
വീട്ടുവളപ്പിലെ ജൈവപച്ചക്കറികള്‍ ഭ്‌ക്ഷ്യോത്പന്നങ്ങളാക്കി മാറ്റുന്നതിന്റെ ചെറിയ ചിത്രങ്ങള്‍, വീഡിയോകള്‍, വിശേഷങ്ങള്‍ എന്നിവയൊക്കെയാണ് ബ്രാന്‍ഡ് വോയ്‌സായിമാറുന്നത്.സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കേന്ദ്രീകരിച്ചാണ് വിപണനം.
വെന്ത വെളിച്ചെണ്ണ, സാമ്പാര്‍പൊടി, ചെമ്മീന്‍ ചമ്മന്തിപ്പൊടി, തീയല്‍ മകിസ്, ടൂണ അച്ചാര്‍, ചമ്മന്തിപ്പൊടി, ഇറച്ചി അച്ചാര്‍, ചെമ്മീന്‍ അച്ചാര്‍, പുറ്റു തേന്‍, മുരിങ്ങാപ്പൊടി, കോക്കനട്ട് മിക്‌സ് തീയല്‍, കായ ചിപ്‌സ്, ശര്‍ക്കര വരട്ടി, ഹെയര്‍ ഓയില്‍ തുടങ്ങി 20 ഓളം ഉത്പന്നങ്ങളാണ് സന്ധ്യാസ് വിപണിയിലെത്തിച്ചിട്ടുള്ളത്.
മുളക് മഞ്ഞള്‍പ്പൊടി, മസാലക്കൂട്ടുകള്‍, പുട്ട് അപ്പം പൊടികള്‍ തുടങ്ങിയവയിലൊന്നും യാതൊരു വിധ രാസവസ്തുക്കളും ചേര്‍ക്കുന്നില്ലെന്ന് ഉപഭോക്താക്കളെ അറിയിക്കുകയും അവരുമായി നിരന്തരം സംവദിക്കുകയും ചെയ്യുന്നതും സന്ധ്യയുടെ പ്രത്യേകതയാണ്.വിശ്വാസ്യതയ്‌ക്കൊപ്പം ഉയര്‍ന്ന ഗുണമേന്മ കൂടിയാകുന്നതോടെ ആവശ്യക്കാര്‍ തേടിയെത്തുമെന്ന് സന്ധ്യ പറയുന്നു.
2016ലെ കാലവര്‍ഷക്കാലത്ത് പത്തു തേങ്ങ ചിരകി പാലു പിഴിഞ്ഞു തിളപ്പിച്ച് വറ്റിച്ച് വെന്ത വെളിച്ചെണ്ണ ഉണ്ടാക്കിയാണ് സന്ധ്യയുടെ തുടക്കം.കാര്‍ഷിക സര്‍വ്വകലാശാലയുടെ പരിശീലന പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.പക്ഷെ അപ്പോഴൊന്നും യൂണിറ്റുകള്‍ സന്ദര്‍ശിക്കാനൊന്നും സന്ധ്യ പോയിട്ടില്ല.അതുകൊണ്ട് തന്നെ സ്വന്തം വീട്ടില്‍ നിന്ന് അറിഞ്ഞ രുചിക്കൂട്ടുകള്‍ തന്നെയാണ് ഈ സംരംഭകയുടേതും. അത് വൃത്തിയായി പാക്ക് ചെയ്തു വിപണിയിലിറക്കുന്നതിനാല്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്ന് സന്ധ്യ പറയുന്നു.
ഏഴ് വര്‍ഷത്തിനുള്ളിലാണ് 20 ഉത്പന്നങ്ങളും ആയിരത്തിലധികം സ്ഥിര ഉപഭോക്താക്കളുമായി സന്ധ്യാസ് സ്വന്തം വിപണി കണ്ടെത്തിയത്. റവന്യു മന്ത്രി കെ രാജനും കുടുംബവും വര്‍ഷങ്ങളായി സന്ധ്യാസിന്റെ ചമ്മന്തിപ്പൊടി വാങ്ങുന്നവരാണ്.തൃശൂരില്‍ മിക്കയിടങ്ങളിലും ഹോം ഡെലിവറിയുമുണ്ട്്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.