Sections

ഇന്‍ഡോറായും ഔട്‌ഡോറായും വളര്‍ത്താം, ഔഷധഗുണങ്ങള്‍ ഒട്ടനവധി

Thursday, Oct 06, 2022
Reported By admin
plant

ഈ ചീര നന്നായി വളരാന്‍ ഈര്‍പ്പം കുറഞ്ഞ സ്ഥലമാണ് അനുയോജ്യം

 

ധാരാളം ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള ബസെല്ല ചീരയില്‍  (Malabar Spinach) Vitamin A, Vitamin C, iron, calcium എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വായ്പ്പുണ്ണ്, മലബന്ധം, ചര്‍മ്മത്തിന് നിറമേകാന്‍, പാമ്പ് കടിച്ചാല്‍, തുടങ്ങി പല അസുഖത്തിനും ഔഷധമായി ഉപയോഗിക്കുന്നു.   

ഈ ചീര വീട്ടില്‍ വളര്‍ത്തിയാല്‍ തോരനും കറിയും ബജിയുമെല്ലാം ഉണ്ടാക്കാന്‍ നല്ലതാണ്.  സൂപ്പുകളിലും കറികളിലും മലബാര്‍ ചീര ഉപയോഗിക്കുന്നു. ചെറുനാരങ്ങയുടെയും കുരുമുളകിന്റെയും രുചിയോടൊപ്പം ഈ ഇലയും ചേര്‍ത്താല്‍ സ്വാദ് കൂടും. അലങ്കാരച്ചെടിയായും ഇത് വളര്‍ത്താറുണ്ട്.

കൃഷിരീതി

ഈ ചീര നന്നായി വളരാന്‍ ഈര്‍പ്പം കുറഞ്ഞ സ്ഥലമാണ് അനുയോജ്യം.  ഇതിന്റെ കടുംപച്ചനിറമുള്ള ഇലകള്‍ ചീരയെപ്പോലെ തോന്നിപ്പിക്കുമെങ്കിലും ഇത് മരങ്ങളിലും മറ്റും കയറി വളര്‍ന്നുവരുന്ന ഇനം ചെടിയാണ്. 32 ഡിഗ്രി സെല്‍ഷ്യസ് ചൂടിലും തഴച്ചു വളരുന്ന ചെടിയാണിത്. തണുപ്പുള്ള കാലാവസ്ഥയില്‍ പതുക്കെയേ വളരുകയുള്ളു. മണ്ണിന്റെ പി.എച്ച് മൂല്യം 6.5 നും 6.8 നും ഇടയിലായിരിക്കുന്നതാണ് വളര്‍ത്താന്‍ അനുയോജ്യം. നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ചെടിയാണ്.  തണ്ടു മുറിച്ച് നട്ടും വിത്ത് പാകിയും മലബാര്‍ സ്പിനാച്ച് നടാവുന്നതാണ്. 30 സെ.മീ നീളമുള്ള തണ്ടുകള്‍ മുറിച്ചെടുത്ത് 45 സെ.മീ അകലത്തില്‍ നടാം. ഇത്തിരി കമ്പോസ്റ്റും ചാണകവും ഇട്ടുകൊടുത്താല്‍ മതി.

ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്തുമ്പോള്‍

ഈ ചെടി അലങ്കാരത്തിനായി വളര്‍ത്തുമ്പോള്‍ വീടിന്റെ പ്രധാന കവാടത്തിലും ചെറിയ വാതിലുകളിലുമൊക്കെ പടര്‍ത്താവുന്നതാണ്. തടിച്ചതും മാംസളവുമായ ഇലകള്‍ അടര്‍ത്തിക്കളഞ്ഞ് തണ്ടുകള്‍ നിലനിര്‍ത്തുന്ന രീതിയില്‍ പ്രൂണ്‍ ചെയ്യാം. തണുപ്പുള്ള സ്ഥലത്താണ് താമസിക്കുന്നതെങ്കില്‍ ഏകദേശം ആറ് ആഴ്ചയോളം ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്തുന്നതാണ് നല്ലത്. മഞ്ഞിന്റെ കണിക പോലുമില്ലാതെ മണ്ണില്‍ ചൂട് നിലനില്‍ക്കുമ്പോള്‍ മാറ്റിനടാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.