- Trending Now:
വിപ്രോ പാക്കേജ്ഡ് ഫുഡ് വിഭാഗത്തിൽ മുൻനിരക്കാർ ആകാനുള്ള ശ്രമത്തിലാണ്
കേരളത്തിൽ നിന്നുള്ള കറിപൌഡർ ഭക്ഷണ ബ്രാന്റ് ബ്രാഹ്മിൻസിനെ വിപ്രോ കൺസ്യൂമർ കെയർ ഏറ്റെടുക്കുന്നു. വ്യാഴാഴ്ച വിപ്രോ ഈ കാര്യം വ്യക്തമാക്കി. ഭക്ഷണ സാമഗ്രി രംഗത്ത് ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന വിപ്രോ മുൻപ് നിറപറ ബ്രാൻറിനെ ഏറ്റെടുത്തിരുന്നു. അതിന് ശേഷം നടത്തുന്ന വലിയ ഏറ്റെടുക്കലാണ് ബ്രാഹ്മിൻസിൻറെത്.
വിപ്രോ കൺസ്യൂമർ കെയർ ലൈറ്റിംഗ് പാക്കേജ്ഡ് ഫുഡ് വിഭാഗത്തിൽ മുൻനിരക്കാർ ആകാനുള്ള ശ്രമത്തിലാണ്. ഒപ്പം അതിന്റെ സുഗന്ധവ്യഞ്ജനങ്ങൾ, പ്രഭാതഭക്ഷണം, റെഡി-ടു-കുക്ക് വിഭാഗങ്ങൾ ഏകീകരിക്കാനും ശ്രമിക്കുകയാണ് അതിൻറെ ഭാഗമാണ് ഏറ്റെടുക്കലുകൾ. അതേസമയം ബ്രാഹ്മിൻസ് ഏറ്റെടുക്കലിന്റെ സാമ്പത്തിക വിശദാംശങ്ങൾ വിപ്രോ വെളിപ്പെടുത്തിയിട്ടില്ല.
'നിറപറയുടെ ഏറ്റെടുക്കലിലൂടെ വിപ്രോ ഫുഡ് പ്രൊഡക്ട് രംഗത്തേക്ക് പ്രവേശിച്ചു, ആറ് മാസത്തിനുള്ളിൽ, ബ്രാഹ്മിൻസിൻറെ ഏറ്റെടുക്കലും നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കേരളത്തിൽ, ബ്രാഹ്മിൻസ് ഒരു ശക്തമായ ബ്രാൻഡാണ്. ഒരു വശത്ത് ബ്രാഹ്മിൻലിൻറെ പ്രൊഡക്ട് വിപുലീകരണം ത്വരിതപ്പെടുത്തുകയും ഫുഡ് പ്രൊഡക്ട് ബിസിനസിലെ വിപ്രോയുടെ അടിത്തറ ശക്തമാക്കുകയും ചെയ്യുന്ന പരസ്പര പ്രയോജനകരമായ പങ്കാളിത്തം ആയിരിക്കും ഈ ഏറ്റെടുക്കൽ' - വിപ്രോ ഇറക്കിയ പത്ര കുറിപ്പ് പറയുന്നു.
വിപ്രോയുടെ വിതരണ ശക്തിയും ശൃംഖലയും വിപണന വൈദഗ്ധ്യവും ഉപയോഗിച്ച് ഞങ്ങളുടെ സാന്നിധ്യവും ഉപയോഗിച്ച് ബ്രാഹ്മിൺസിനെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ടെന്ന് ബ്രാഹ്മിൻസ് എംഡി ശ്രീനാഥ് വിഷ്ണു പറഞ്ഞു. 1945-ൽ വനസ്പതി ബ്രാൻഡായി ആരംഭിച്ചതാണ് വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ്. ഇപ്പോൾ ഈ ബ്രാൻറിന് ലോകത്ത് 60 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. 1987-ൽ സ്ഥാപിതമായ ബ്രാഹ്മിൺസ് കേരള വിപണിയിൽ സാന്നിധ്യം അറിയിച്ച ബ്രാൻറാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.