Sections

മൂണ്‍ലൈറ്റിംഗ്; വിപ്രോ പിരിച്ചുവിട്ടത് 300 പേരെ

Friday, Sep 23, 2022
Reported By admin
wipro

ഇന്‍ഫോസിസ്, വിപ്രോ പോലുള്ള നിരവധി കമ്പനികള്‍ ഈ പ്രവണതയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്

 


മൂണ്‍ലൈറ്റിംഗ് നടത്തിയതിന്റെ പേരില്‍ 300 ജീവനക്കാരെയാണ് വിപ്രോ പിരിച്ചുവിട്ടത്. കഴിഞ്ഞ കുറച്ചുനാളുകളായി വളരെ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു പേരാണ് ഈ മൂണ്‍ലൈറ്റിംഗ്.മൂണ്‍ലൈറ്റിംഗ് ലളിതമായി പറഞ്ഞാല്‍ ചതിയാണെന്ന് വിപ്രോ മേധാവി റിഷദ് പ്രേംജി പറയുന്നു. ''വാരാന്ത്യത്തില്‍ പ്രിയപ്പെട്ട ബാന്‍ഡിനൊപ്പം ഗിത്താര്‍ വായിക്കാന്‍ പോകുന്നതോ എന്‍ജിഒയില്‍ പ്രവര്‍ത്തിക്കുന്നത് പോലെയോ അല്ല മൂണ്‍ലൈറ്റിംഗ്, എതിരാളികളുടെ സ്ഥാപനത്തിന് വേണ്ടി ജോലി ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല'' - റിഷദ് പറഞ്ഞു

നമ്മുടെ ജോലിക്കൊപ്പം ഫ്രീലാന്‍സ് പോലെ മറ്റൊരു ജോലി കൂടി ചെയ്യുന്നതാണ് മൂണ്‍ലൈറ്റിംഗ്. പകല്‍ 9 മണി മുതല്‍ 5 മണി വരെ ജോലി ചെയ്തിട്ട് രാത്രി മറ്റൊരു ജോലി ചെയ്യുന്നതാണ് ഇത്. രാത്രിയായതുകൊണ്ടാണ് 'മൂണ്‍' എന്ന പദം ഉപയോഗിച്ച് 'മൂണ്‍ലൈറ്റിംഗ്' എന്ന വാക്ക് വന്നത്. ഉദാഹരണത്തിന് എഞ്ചിനിയറായ വ്യക്തി തന്റെ 9-5 ജോലി സമയം കഴിഞ്ഞ രാത്രി ഒരു ബാന്‍ഡില്‍ പാടാന്‍ പോകുന്നതോ, സോഷ്യല്‍ മീഡിയയില്‍ കണ്ടന്റ് ക്രിയേറ്റ് ചെയ്ത് പണം സമ്പാദിക്കുന്നതോ മൂണ്‍ലൈറ്റിംഗ് അല്ല. മറിച്ച് എഞ്ചിനിയറായ വ്യക്തി മറ്റൊരു സ്ഥാപനത്തില്‍ ഇതേ ജോലി തന്നെ ചെയ്യുന്നതാണ് മൂണ്‍ലൈറ്റിംഗ്. ഇന്‍ഫോസിസ്, വിപ്രോ പോലുള്ള നിരവധി കമ്പനികള്‍ ഈ പ്രവണതയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

കൊവിഡ് കാലത്ത് വര്‍ക്ക് ഫ്രം ഹോം വന്നതോടെയാണ് മൂണ്‍ലൈറ്റിംഗ് വ്യാപകമാകാന്‍ തുടങ്ങിയത്. കൂടുതല്‍ പണം സമ്പാദിക്കാനുള്ള വഴിയായാണ് പലരും മൂണ്‍ലൈറ്റിംഗിനെ കാണുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.