Sections

വിൻസോ - എഫ്ജിവി ഇഎഇഎസ്പി സഹകരണം

Thursday, Jul 18, 2024
Reported By Admin
WinZO Partners with FGV EAESP

കൊച്ചി: ഇന്ത്യയുടെ ഏറ്റവും വലിയ പ്രാദേശിക ഭാഷാ വിനോദ സംവിധാനമായ വിൻസോ ലാറ്റിൻ അമേരിക്കയുടെ മുൻനിര വിദ്യാഭ്യാസ സ്ഥാപനമായ എഫ്ജിവി ഇഎഇഎസ്പിയുമായി തന്ത്രപരമായ ധാരണയ്ക്കു തുടക്കം കുറിച്ചു. ബ്രസീലിൽ വൻ തോതിൽ മുന്നേറുകയും പ്രാദേശികമായി ജീവനക്കാരെ നിയോഗിക്കുകയും ചെയ്യുന്നതിന് ഇതു വഴിയൊരുക്കും.

മെയ്ഡ് ഇൻ ഇന്ത്യ ഗെയിമുകളും സാങ്കേതികവിദ്യയും ലാറ്റിൻ അമേരിക്കയിൽ വിപുലമാക്കാൻ വിൻസോ 50 ദശലക്ഷം ഡോളറിൻറെ നിക്ഷേപവും നടത്തും. ലാറ്റിൻ അമേരിക്കയിലെ സുപ്രധാന ഗെയിം ഈവൻറായ ഗെയിംസ്കോം ലതാമിൽ ഇതാദ്യമായി ഒരു ഇന്ത്യൻ പവിലിയൻ അവതരിപ്പിച്ചു കൊണ്ടാണ് വിൻസോ ഈ നീക്കങ്ങൾ നടത്തിയത്.

തങ്ങളുടെ വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും വൻ അവസരങ്ങളാണ് ഈ സഹകരണത്തിലൂടെ ലഭിക്കുകയെന്ന് എഫ്ജിവി പ്രൊഫസർ ഓഫ് മാനേജുമെൻറ് ഡോ. ഉമേഷ് മുഖി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.