Sections

ഗെയിമിങ് വ്യവസായ മേഖല വെല്ലുവിളികൾ നേരിടുമ്പോഴും നാലാമത് ഇഎസ്ഒപി ബൈബാക്ക് പൂർത്തിയാക്കി വിൻസോ

Wednesday, Oct 09, 2024
Reported By Admin
WinZO completes fourth phase of ESOP buyback amid GST rise in the gaming sector.

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഗെയിമിങ്, ഇൻററാക്ടീവ് എൻറ്റർറ്റേൻമൻറ്റ് പ്ലാറ്റ്ഫോമായ വിൻസോ ജീവനക്കാർക്കായുള്ള ഓഹരി തെരഞ്ഞെടുക്കൽ പദ്ധതിയിലെ (ഇഎസ്ഒപി) ബൈബാക്കിൻറെ നാലാം ഘട്ടം പൂർത്തിയാക്കി. കുറഞ്ഞത് രണ്ടു വർഷമെങ്കിലും കാലാവധിയുള്ളവർക്കാണ് ഇതിന് അവസരം ലഭിച്ചത്. വിൻസോയുടെ തൊഴിൽ സേനയുടെ 30 ശതമാനം വരുന്ന അർഹരായ ജീവനക്കാർക്ക് അവരുടെ ഇഎസ്ഒപി ലിക്വിഡേറ്റു ചെയ്യാൻ ഇത് അവസരമൊരുക്കി. ആഗോള സാങ്കേതികവിദ്യ ഉൽപന്ന രംഗത്തുള്ളവരെ ആകർഷിക്കാനും നിലനിർത്താനുമുള്ള വിൻസോയുടെ തന്ത്രത്തിൻറെ ഭാഗമായാണ് ഈ തിരികെ വാങ്ങൽ പദ്ധതി. ഈ രംഗത്തെ ജിഎസ്ടി 400 ശതമാനം വർധിപ്പിച്ച സാഹചര്യത്തിൽ സന്തുലനം പാലിക്കാനുള്ള നീക്കങ്ങൾ തുടരവെ ഈ നീക്കത്തിനു വളരെയധികം സവിശേഷതയുണ്ട്.

2021-ലും 2023-ലുമായി മൂന്നു ഇഎസ്ഒപി ബൈബാക്കുകളാണ് ഇതിനു മുൻപു വിൻസോ നടത്തിയിട്ടുള്ളത്.

മഹാമാരിക്കു ശേഷമുള്ള കാലത്ത് സാങ്കേതികവിദ്യ കമ്പനികളിലെ ആഗോള ലേഓഫുകൾക്കിടെ പ്രൊഫഷണലുകൾക്ക് താങ്ങായത് ഓൺലൈൻ ഗെയിമിങ് കമ്പനികളാണ്. അതേ സമയം ജിഎസ്ടിയിലെ കുത്തനെയുളള ഉയർച്ച വിദേശ പ്രത്യക്ഷ നിക്ഷേപങ്ങളിൽ ഗണ്യമായ ഇടിവിന് ഇടയാക്കി. ഈ വെല്ലുവിളികൾക്കിടയിലും വിൻസോ ആഗോള തലത്തിൽ മൽസരക്ഷമരായ സാങ്കേതികവിദ്യാ പ്രൊഫഷണലുകളെ വിജയകരമായി ആകർഷിക്കുകയും അത്യാധുനിക സാങ്കേതികവിദ്യ ഇന്ത്യയിൽ തയ്യാറാക്കാൻ വഴിയൊരുക്കുകയും അത് കയറ്റുമതി നടത്തുകയും ചെയ്തു. ഇന്ത്യ ഗെയിമിങ് മാർക്കറ്റ് റിപോർട്ട് 2024 പ്രകാരം പേ-ടു-പ്ലേ മേഖല വിദേശ പ്രത്യക്ഷ നിക്ഷേപത്തിൻറെ 90 ശതമാനവും ആകർഷിക്കുകയുണ്ടായി. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഐഐടി, ഐഐഎം പോലുളള മുൻനിര സ്ഥാപനങ്ങളിൽ നിന്ന് ഉന്നത കഴിവുള്ളവരെ ആകർഷിക്കുന്നതിലും നിർണായക പങ്കു വഹിക്കുകയും ചെയ്തു.

സങ്കീർണമായ കഴിവുകൾ ആവശ്യമുളള പശ്ചാത്തലത്തിൽ ഇന്ത്യയിലെ ഗെയിമിങ് മേഖല ഗണ്യമായ തോതിൽ പ്രൊഫഷണലുകളുടെ അപര്യാപ്തത നേരിടുന്നുണ്ട്. സവിശേഷമായ മൈക്രോ ട്രാൻസാക്ഷൻ മാതൃകയിൽ വിവിധ ഗെയിമുകൾക്കായുള്ള സംവിധാനം വിൻസോ വികസിപ്പിച്ചിട്ടുണ്ട്. പുറത്തു നിന്നുള്ള ക്രിയേറ്റർമാർ വികസിപ്പിച്ച 100 കാഷ്വൽ ഗെയിമുകൾ ലോകത്തിനായി ഇന്ത്യയിൽ നിർമിക്കുന്ന കാഴ്ചപ്പാടും മുന്നോട്ടു കൊണ്ടു പോകുകയാണ്. ഈ നീക്കത്തിനായി ഉന്നത കഴിവുകളുള്ള നിരവധി പേരെയാണ് കഴിഞ്ഞ വർഷങ്ങളിൽ വിൻസോ തങ്ങളോടു ചേർത്തത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.