Sections

വയറലായി വിൻസോ- കാരിമിനാറ്റി വീഡിയോ

Thursday, Oct 31, 2024
Reported By Admin
WinZO and CarryMinati in viral MrBeast parody video

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സാമൂഹ്യ ഗെയിമിങ് സംവിധാനമായ വിൻസോ ഏഷ്യയിലെ ഏറ്റവും വലിയ യൂട്യൂബറായ കാരിമിനാറ്റിയുമായി ചേർന്ന് തയ്യാറാക്കിയ പ്രശസ്ത യൂട്യൂബർ മിസ്റ്റർ ബീസ്റ്റിന്റെ നർമ അനുകരണ വീഡിയോ ഇന്റർനെറ്റിൽ തരംഗമായി. വീഡിയോ പുറത്തിറക്കി 24 മണിക്കൂറിനുള്ളിൽ 24 ദശലക്ഷം പേരാണിത് കണ്ടത്. 47 ലക്ഷം ലൈക്കുകളും ലഭിച്ചു. ആകെ 625 ദശലക്ഷം വരിക്കാരുമായി ഇന്ത്യൻ യുട്യൂബ് ചരിത്രത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് സഹകരണമാണ് ഇതോടെ നടന്നിരിക്കുന്നത്.

ആഗോള പ്രശസ്തമായ മിസറ്റർ ബീസ്റ്റിന്റെ നർമാനുകരണമായ മിസ്റ്റർ ലീസ്റ്റ് ആയാണ് കാരിമിനാറ്റി ഈ വീഡിയോയിൽ എത്തുന്നത്. ഇന്ത്യയിലെ മുൻനിര ക്രിയേറ്റർമാരായ ഭുവൻ ബാം, ആഷിഷ് ചഞ്ച്ലാനി, ഹർഷ് ബെനിവാൾ, ടെക്നിക്കൽ ഗുരുജി, മോർട്ടൽ എന്നിവരും കാരിമിനാറ്റിക്കൊപ്പം വീഡിയോയിൽ എത്തുന്നുണ്ട്.

കഴിഞ്ഞ മൂന്നു വർഷമായി വിൻസോയുടെ ഡിജിറ്റൽ ബ്രാൻഡ് അംബാസിഡറാണ് കാരിമിനാറ്റി. മഹേന്ദ്ര സിംഗ് ധോണിയാണ് വിൻസോയുടെ ബ്രാൻഡ് അംബാസഡർ. ലോകം ഡിജിറ്റലായി അനുദിനം വളരുകയാണെന്നും 700 ദശലക്ഷത്തിലേറെ കണക്ടഡ് ഉപഭോക്താക്കളുള്ള ഇന്ത്യ ഈ രംഗത്ത് മുന്നിലാണെന്നും ഇതേക്കുറിച്ചു സംസാരിക്കവെ വിൻസോ സഹസ്ഥാപക സൗമ്യ സിംഗ് റാത്തോർ പറഞ്ഞു. സംസ്കാരവും സാങ്കേതികവിദ്യയും തമ്മിലുള്ള അന്തരം കുറക്കാനാണ് വിൻസോ ശ്രമിക്കുന്നതെന്നും സൗമ്യ ചൂണ്ടിക്കാട്ടി.

ഒരു ഗെയിമറും കണ്ടന്റ് ക്രിയേറ്ററുമെന്ന നിലയിൽ വിൻസോയുമായുള്ള സഹകരണം വളരെ വിലപ്പെട്ടതാണെന്ന് കാരിമിനാറ്റി പറഞ്ഞു. നൂതന സാങ്കേതിക സംവിധാനങ്ങളിലൂടെ രാജ്യത്തെ ഗെയിമംഗ് നിരയിൽ ഒന്നാമതാണ് വിൻസോയെന്നും കാരിമിനാറ്റി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.