Sections

മഞ്ഞുകാലത്തെ ചർമ്മ സംരക്ഷണ മാർഗങ്ങൾ

Thursday, Nov 21, 2024
Reported By Soumya
Essential winter skincare products and tips for healthy, glowing skin during cold weather

സൗന്ദര്യസംരക്ഷണത്തിന് സമയം മാറ്റിവെക്കാത്തവരാണ് നിങ്ങളെങ്കിൽ, തണുപ്പുകാലം തുടങ്ങിയാൽ ഒരൽപ്പം സമയം അതിനായി കണ്ടേത്തുക. കാരണം, ചർമ്മത്തിന് അത്രയേറെ കരുതൽ ആവശ്യമുള്ള കാലമാണ് മഞ്ഞുകാലം. ഡിസംബർ മാസത്തിൽ പ്രത്യേകിച്ചും, ചർമ്മ സൗന്ദര്യം കാത്തു സൂക്ഷിക്കുവാനും ചർമ്മ രോഗങ്ങൾ വരുന്നത് തടയുവാനും പ്രത്യേക ശ്രദ്ധ ആവശ്യമുള്ള മാസമാണിത്. പൊതുവെ ചർമ്മ രോഗങ്ങളുള്ളവരെ സംബന്ധിച്ചാകട്ടെ ഈ കാലത്ത് അസുഖം കൂടാനും സാധ്യതയേറെയാണ്. മഞ്ഞുകാലം തുടങ്ങിയാൽ അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നതാണ് ഈ പ്രശ്നങ്ങളുടെയെല്ലാം പിന്നിലുള്ള പ്രധാന കാരണം.ചർമ്മം വരളാനും, ചുണ്ടുകൾ പൊട്ടി തൊലിപൊളിയാനും, കാൽപാദങ്ങൾ വിണ്ടുകീറാനും തണുപ്പ് കാരണമാകും. അതിനുള്ള മുൻകരുതൽ എടുക്കുക. ചർമ്മത്തിലെ എണ്ണമയം നിലനിർത്താൻ ശ്രദ്ധിക്കുക. തണുപ്പുകാലത്ത് രൂക്ഷമാകുന്ന ചില ചർമ്മ രോഗങ്ങളാണ് താരൻ, അലർജികൾ, പാദം വിണ്ടുകീറൽ എന്നിവ.

  • മഞ്ഞുകാലം ആരംഭിച്ചാൽ സോപ്പിന്റെ ഉപയോഗം കുറയ്ക്കുക.ചർമ്മരോഗമുള്ളവർ സോപ്പ് പൂർണ്ണമായും ഒഴിവാക്കുക.സിന്തെറ്റ്സോ (syndet) ക്ലെൻസേഴ്സോ (cleanser) സോപ്പിന് പകരം ഉപയോഗിക്കുക. (ഇത് ഡോക്ടറുടെ നിർദ്ദേശപ്രകാരമായിരിക്കുക)
  • തണുപ്പ് തുടങ്ങിക്കഴിഞ്ഞാൽ ശരീരത്തിൽ എണ്ണ തേച്ചുള്ള കുളി ഒഴിവാക്കണം. ഇത് ചർമ്മം കൂടുതൽ വരളാൻ കാരണമാകും.
  • ചെറുചൂട് വെള്ളത്തിൽ കുളിക്കുക. കുളികഴിഞ്ഞ് ശരീരത്തിൽ നിന്ന് വെള്ളം വലിഞ്ഞു പോകുന്നതിനു മുമ്പുതന്നെ മോയിസ്ചറൈസിങ്ങ് ക്രീം ഉപയോഗിക്കുക.
  • വരണ്ട ചർമ്മമുള്ളവർ ദിവസം രണ്ടോ മൂന്നോ തവണ മോയിസ്ചറൈസിങ്ങ് ക്രീം പുരട്ടുക.
  • എണ്ണമയമുള്ള ചർമ്മക്കാർ തണുപ്പുകാലത്ത് ഓയിൽ ഫ്രീ മോയിസ്ചറൈസിങ്ങ് ക്രീം ഉപയോഗിക്കുക.
  • ധാരാളം വെള്ളം കുടിക്കുക, ഒമേഗ 3 ഫാറ്റി ആസിഡുകൾ ഉള്ള ആഹാരം (മീൻ, അണ്ടിപ്പരിപ്പുകൾ തുടങ്ങിയവ) ധാരാളം കഴിക്കുക.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.