- Trending Now:
ഈയടുത്തകാലത്ത് ഭൗമ സൂചിക പദവി ലഭിച്ച കേരളത്തിലെ മാങ്ങ ഇനമാണ് ഇത്. അതീവ സ്വാദിഷ്ടമായ ഈ മാങ്ങയുടെ വില അല്‍പം കൂടുതലാണ്
മാവിന്റെ ഇല വിറ്റാല്‍ ഇത്രയും പണം കിട്ടുമോ? കിട്ടും കിലോയ്ക്ക് 150 രൂപ കിട്ടും. ഈ അറിവ് നിങ്ങളില്‍ ഞെട്ടലുളവാക്കുന്നുണ്ടോ? എന്നാല്‍ കേട്ടോളൂ, പറഞ്ഞു വരുന്നത് കുറ്റിയാട്ടൂര്‍ മാങ്ങയുടെ കാര്യമാണ്. ഈയടുത്തകാലത്ത് ഭൗമ സൂചിക പദവി ലഭിച്ച കേരളത്തിലെ മാങ്ങ ഇനമാണ് ഇത്. അതീവ സ്വാദിഷ്ടമായ ഈ മാങ്ങയുടെ വില അല്‍പം കൂടുതലാണ്.
കിലോയ്ക്ക് 70 രൂപയിലധികം കൊടുത്തു വേണം ഈ മാങ്ങ വിപണിയില്‍ നിന്ന് വാങ്ങാനെങ്കില്‍ ഇതിന്റെ ഇല വാങ്ങുവാന്‍ കിലോയ്ക്ക് 150 രൂപ കൊടുക്കേണ്ടി വരും. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടുകൂടി പ്രവര്‍ത്തിക്കുന്ന നീലേശ്വരത്ത് ഉള്ള കമ്പനിയാണ് പല്‍പ്പൊടി ഉത്പാദനത്തിനും മറ്റുമായി ഈ മാമ്പഴത്തിലെ ഇലകള്‍ ശേഖരിക്കുന്നത്.
ഇതിന്റെ മാവിലയ്ക്ക് മറ്റുള്ളവയെക്കാള്‍ കട്ടി കൂടുതലാണെന്നുള്ളതും, അതീവ സുഗന്ധം പരത്തുവാന്‍ കഴിയുന്നു എന്നതും കമ്പനിക്കാര്‍ക്ക് മാവിലയില്‍ പ്രിയമേറുവാന്‍ കാരണമായി. അതുകൊണ്ട് തന്നെ പാഴായിപ്പോകുന്ന മാവില വാങ്ങാന്‍ ആവശ്യക്കാര്‍ എത്തിയതോടെ കര്‍ഷകര്‍ക്ക് സന്തോഷമായി. ഇതിനു വേണ്ട കാര്യങ്ങള്‍ പഞ്ചായത്ത് വഴി കര്‍ഷകര്‍ക്ക് ചെയ്തു നല്‍കുന്നു. ഇതുവരെ 80 ക്വിറ്റല്‍ ഇല കമ്പനി ശേഖരിച്ചു കഴിഞ്ഞിരിക്കുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നീലേശ്വരം രാജകുടുംബത്തില്‍ നിന്ന് കുറ്റിയാട്ടൂര്‍ വേശാലയിലെ കാവില്ലത്തും, ചാത്തോത്ത് തറവാട്ടിലും എത്തിയതാണ് കുറ്റിയാട്ടൂര്‍ മാങ്ങ എന്ന് പറയപ്പെടുന്നു. ഇതിന് നമ്പ്യാര്‍ മാങ്ങ എന്ന വിളിപ്പേരും ഉണ്ട്. കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍ പ്രദേശത്തുകാര്‍ക്ക് ഈ മാവില പെറുക്കി വില്‍ക്കുകയാണ് ഇപ്പോഴത്തെ വിനോദം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.