- Trending Now:
തുകയെ അടിസ്ഥാനമാക്കി പല തട്ടിലുള്ള ചാര്‍ജുകള്‍ ഈടാക്കാനാണ് സാധ്യത
യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകള്‍ക്കു ചാര്‍ജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് അഭിപ്രായം തേടി ആര്‍ബിഐ. യുപിഐ വഴി നടത്തുന്ന പേയ്മെന്റുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള ആലോചനയിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ചുമത്താനുള്ള സാധ്യതയെക്കുറിച്ച് ആര്‍ബിഐ ഓഹരി ഉടമകളില്‍ നിന്ന് ഫീഡ്ബാക്ക് തേടി.
പേയ്മെന്റ് സംവിധാനങ്ങളിലെ ചാര്‍ജുകളെക്കുറിച്ചുള്ള നയങ്ങള്‍ രൂപപ്പെടുത്താനും യുപിഐ, ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്മെന്റ് സേവനം), എന്‍ഇഎഫ്ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) പോലുള്ള വിവിധ പേയ്മെന്റ് സേവനങ്ങള്‍ക്ക് ചാര്‍ജുകള്‍ ഈടാക്കാന്‍ ഉള്ള നിയമങ്ങള്‍ ശക്തമാക്കാനും ആര്‍ബിഐ ലക്ഷ്യമിടുന്നുണ്ട്.
ആര്‍ട്ടിജിഎസ് (റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ്), ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, പ്രീപെയ്ഡ് പേയ്മെന്റ് ഉപകരണങ്ങള്‍ (PPIകള്‍) എന്നിവയുള്‍പ്പെടെയുള്ള പേയ്മെന്റ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ചാര്‍ജുകളില്‍ വ്യക്തത വരുത്താനും ആലോചനയുണ്ട്. ഇതെല്ലം ഉള്‍പ്പെടുത്തിയുള്ള ഡിസ്‌കഷന്‍ പേപ്പര്‍ ആര്‍ബിഐ പുറത്തിറക്കിയിട്ടുണ്ട്. ചര്‍ച്ചാ പേപ്പറില്‍ ഉന്നയിക്കുന്ന ചോദ്യങ്ങളെക്കുറിച്ചോ മറ്റേതെങ്കിലും നിര്‍ദ്ദേശത്തെക്കുറിച്ചോ ഇമെയില്‍ വഴി 2022 ഒക്ടോബര്‍ 3-നോ അതിനുമുമ്പോ ഫീഡ്ബാക്ക് നല്‍കാം.
രാജ്യത്ത് നിലവില്‍ യുപിഐ ഇടപാടുകള്‍ക്ക് ഉപയോക്താവ് ചാര്‍ജ് നല്‍കേണ്ടതില്ല. ഇതില്‍ മാറ്റം വരുത്താനാണ് ആര്‍ബിഐ ഒരുങ്ങുന്നത്. തുകയെ അടിസ്ഥാനമാക്കി പല തട്ടിലുള്ള ചാര്‍ജുകള്‍ ഈടാക്കാനാണ് സാധ്യത. ഡിസ്‌കഷന്‍ പേപ്പറില്‍ ഈ കാര്യങ്ങള്‍ ആര്‍ബിഐ ചൂണ്ടികാണിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.