Sections

ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിച്ചു; ഐഫോണ്‍ 14ന്റെ വില കുറയുമോ?

Monday, Sep 26, 2022
Reported By admin
iphone

പുതിയ സാങ്കേതികവിദ്യയും സുരക്ഷാ ഫീച്ചറുകളും അടങ്ങുന്നതാണ് ഐഫോണ്‍ 14 മോഡല്‍

 
ഇന്ത്യയില്‍ ഐഫോണ്‍ 14 മോഡലിന്റെ നിര്‍മ്മാണം ആരംഭിച്ച് പ്രമുഖ മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ ആപ്പിള്‍. ചെന്നൈയിലെ ഫോക്സ്‌കോണ്‍ പ്ലാന്റിലാണ് നിര്‍മ്മാണം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഐഫോണിന്റെ ഘടകഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന ജോലികള്‍ ഈ വര്‍ഷം നേരത്തെയാണ് ആരംഭിച്ചിരിക്കുന്നത്. 

2025 ഓടെ ഐഫോണിന്റെ 25 ശതമാനം നിര്‍മ്മാണം ഇന്ത്യയില്‍ തന്നെയാക്കി വിപുലീകരണം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വര്‍ഷത്തെ നിര്‍മ്മാണം ആരംഭിച്ചതോടെ, ഐഫോണ്‍ 14 മോഡലിന്റെ വില കുറയുമോ എന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.

ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിലെ ഫോക്സ്‌കോണ്‍ പ്ലാന്റിലാണ് ഐഫോണ്‍ 14 മോഡലിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഇവിടെ നിന്ന് ഐഫോണ്‍ 14 മോഡല്‍ കയറ്റുമതി ചെയ്യുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ സാങ്കേതികവിദ്യയും സുരക്ഷാ ഫീച്ചറുകളും അടങ്ങുന്നതാണ് ഐഫോണ്‍ 14 മോഡല്‍. 

നേരത്തെ ഐഫോണ്‍ 13, ഐഫോണ്‍ 12, ഐഫോണ്‍ എസ്ഇ എന്നി മോഡലുകളും ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മ്മാണം നടത്തുന്ന കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ആപ്പിളിന്റെ നിര്‍മ്മാണം. നിലവില്‍ ഇന്ത്യയില്‍ ഐഫോണ്‍ 14 മോഡലിന്റെ വില 79,900 രൂപ മുതലാണ് ആരംഭിക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതോടെ വില കുറയുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.