Sections

കര കയറുന്ന സിനിമാ മേഖലയ്ക്ക് വീണ്ടും അടച്ചു പൂട്ടലോ?

Wednesday, Jan 19, 2022
Reported By Admin
theatre

നിരന്തരമുണ്ടാകുന്ന ഇത്തരം അടച്ചു പൂട്ടലുകള്‍ തീയറ്റര്‍ റിലീസ് തന്നെ പാടെ ഇല്ലാതാക്കാനും സാധ്യതയുണ്ട്

 

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സിനിമ തിയറ്ററുകള്‍ അടയ്ക്കാന്‍ ആലോചന. തിയറ്ററുകളില്‍ ആളുകളെത്തിയാല്‍ രോഗവ്യാപനം തീവ്രമാകാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച കോവിഡ് അവലോകനയോഗം ചേരും. ഈ യോഗത്തില്‍ തിയറ്ററുകള്‍ അടയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. വൈറസ് വ്യാപനം കൈവിട്ടതിനാല്‍ അടച്ചിട്ട മുറികളിലേയും എസി ഹാളുകളിലേയും പരിപാടികള്‍ നിരോധിക്കണമെന്ന് വിദഗ്ധര്‍ വിലയിരുത്തിയിരുന്നു.

അതിനാല്‍, തത്കാലത്തേക്കെങ്കിലും സംസ്ഥാനത്തെ തിയറ്ററുകള്‍ അടച്ചിടുക എന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറുന്ന സിനിമാ മേഖലയ്ക്ക് ഇടിതീ ആയിരിക്കുകയാണ് ഒമിക്രോണ്‍ വ്യാപനം. പല സിനിമകളും ഒടിടിയെ ആശ്രയിച്ച് മുന്നോട്ട് പോകുന്നുണ്ടെങ്കിലും തീയറ്ററില്‍ തന്നെ റീലീസ് ചെയ്യണമെന്ന് നിലപാടെത്തിരിക്കുന്ന സിനിമകള്‍ക്ക് ഈ തീരുമാനം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കാന്‍ പോകുന്നത്. 

നിരന്തരമുണ്ടാകുന്ന ഇത്തരം അടച്ചു പൂട്ടലുകള്‍ തീയറ്റര്‍ റിലീസ് തന്നെ പാടെ ഇല്ലാതാക്കാനും സാധ്യതയുണ്ട്. കൂടാതെ തീയറ്ററില്‍ തന്നെ സിനിമകള്‍ കാണണം എന്ന ജനങ്ങളുടെയും ആഗ്രഹത്തിനും ഇതൊരു വെല്ലുവിളിയാണ്. അതേസമയം കേരളത്തിന്റെ വരുമാനങ്ങളില്‍ ഒന്നായ സിനിമാ മേഖലയുടെ അടച്ചു പൂട്ടല്‍ സാമ്പത്തിക മേഖലയെയും രൂക്ഷമായി ബാധിക്കുമെന്ന് ഉറപ്പാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.