Sections

കെ-സ്മാർട്ടിലൂടെ സ്മാർട്ടാകുമോ കേരളം? വിശദമായി അറിയാം

Friday, Dec 30, 2022
Reported By admin
kerala

നഗരസഭകളിലും കോർപറേഷനുകളിലും ജനുവരി 26 മുതൽ പ്രവർത്തനക്ഷമമാകും


സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ ലഭ്യമാകും. തദ്ദേശസ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ കെ-സ്മാർട്ട് (കേരള സൊലൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്ട്രേറ്റീവ് റിഫർമേഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ) എന്ന ആപ്പ് വരുന്നു.

പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത നഗരസഭകളിലും കോർപറേഷനുകളിലും ജനുവരി 26 മുതൽ പ്രവർത്തനക്ഷമമാകും. കൊച്ചി, കണ്ണൂർ കോർപറേഷനുകളിലും ആറ്റിങ്ങൽ, ചിറ്റൂർ, തത്തമംഗലം, ആന്തൂർ, തൊടുപുഴ, ചേർത്തല, കൊടുങ്ങല്ലൂർ എന്നീ നഗരസഭകളിലുമാണ് കെ-സ്മാർട്ട് ആപ്പ് ആദ്യം അവതരിപ്പിക്കുന്നത്. കൊച്ചി കോർപറേഷനിൽ ഫെബ്രുവരി 21-ന് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കാനാണ് സാധ്യത.

ഇൻഫർമേഷൻ കേരള മിഷനാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. നിലവിൽ പത്തിലേറെ ആപ്പുകളാണ് വിവിധ സേവനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നത്. നിലവിൽ മുപ്പതോളം ആപ്ലിക്കേഷനുകൾ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ചിട്ടുണ്ട്. പല സേവനങ്ങൾക്ക് പല ആപ്പ് ഉപയോഗിക്കാതെ എല്ലാ സേവനങ്ങൾക്കുമായി ഒരൊറ്റ ആപ്പ് എന്നതാണ് കെ-സ്മാർട്ടിലൂടെ ലക്ഷ്യമിടുന്നത്. ജനന - മരണ റജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ്, പൊതുജന പരിഹാരം എന്നീ സേവനങ്ങളാണു തുടക്കത്തിൽ ലഭ്യമാകുന്നത്. കെട്ടിട നികുതി, വിവാഹ റജിസ്ട്രേഷൻ, സാമൂഹിക സുരക്ഷാ പെൻഷൻ സേവനങ്ങൾ എന്നിവ രണ്ടാം ഘട്ടത്തിൽ ഉൾച്ചേർക്കും.

മൈക്രോസർവീസ് ആർക്കിടെക്ചർ ടെക്നോളജിയിൽ ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച ആപ്ലിക്കേഷൻ സോഫ്റ്റ് വെയറാണ് കെ-സ്മാർട്ട്. സേവനങ്ങളോരോന്നും ഘട്ടംഘട്ടമായിട്ടായിരിക്കും ആപ്പിൽ ലഭ്യമാകുക. ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും പ്രത്യേക ലോഗ്-ഇൻ ഫീച്ചർ ആപ്പിലുണ്ടാകും. അപേക്ഷകൾ ട്രാക്ക് ചെയ്യാൻ ഓഫീസ് കയറിയിറങ്ങേണ്ട ദുരവസ്ഥ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.