- Trending Now:
വെടിവെച്ചു കൊല്ലപ്പെടുന്ന പന്നിക്ക് ഒന്നിന് 1000 രൂപ പാരിതോഷികം നൽകുമെന്നും ഉത്തരവിട്ടു. വെടിവെച്ച ശേഷം അതാത് റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരെ അറിയിക്കുകയും ഏത് സമയത്താണെങ്കിലും വനംവകുപ്പിന്റെ വാഹനം കൊണ്ടു വന്ന് അവയുടെ ജഡം മാറ്റി മഹസർ തയ്യാറാക്കുകയും അവിടെ തന്നെ സംസ്‌കരിക്കുകയോ ചെയ്യണം എന്നും ഉത്തരവിൽ പറയുന്നു.സർക്കാർ പ്രഖ്യാപിച്ച പാരിതോഷികം നടപടിക്രമങ്ങൾക്കു ശേഷം അതാത് വ്യക്തികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വരുകയാണ് രീതി.
തുടക്കത്തിൽ നിന്ന് മാറി പിന്നീട് സർക്കാർ ഈ ഉത്തരവ് ഉദാരവത്ക്കരിച്ച് പഞ്ചായത്ത് പ്രസിഡന്റിനും മുൻസിപ്പൽ ചെയർമാനും അധികാരം നൽകി. ഉത്തരവിൽ വെടിവെയ്ക്കുന്നവർക്കുള്ള പാരിതോഷികത്തെ കുറിച്ച് വ്യക്തതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഉത്തരവ് നടപ്പിലാക്കാൻ മടികാണിക്കുന്നതായി പരാതികളുണ്ട്.
പഴയതു പോലെ വെടിവെയ്ക്കാനുള്ള ഉത്തരവ് വനംവകുപ്പ് തന്നെ ഏറ്റെടുക്കുകയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരമെന്ന് കർഷകർ പറയുന്നു.തോക്ക് ലൈസൻസുള്ള പത്തപ്പിരിയം വലിയ പീടേക്കലുള്ള കുഞ്ഞിപ്പ 250 ഓളം പന്നികളെ വെടിവെച്ചിട്ടുണ്ട്.ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ അറിയിച്ച് ജഡം ഏറ്റെടുക്കുന്നതോടെ ഉത്തരവാദിത്തം കഴിഞഅഞു.പഞ്ചായത്ത് അധികാരം ഏറ്റെടുത്തതോടെ ബുദ്ധിമുട്ടാണ്. ചില പഞ്ചായത്തുകളിൽ വെടിവെയ്ക്കുന്നതിലുള്ള ചെലവും സംസ്‌കരണവും വെടിവെയ്ക്കുന്ന ആളുടെ ഉത്തരവാദിത്തമാണെന്ന് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.