- Trending Now:
സ്ഥാപകനായ വി ജി സിദ്ധാര്‍ത്ഥയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കഫേ കോഫി ഡേ കരകയറുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ കഫേ കോഫി ഡേ അതിജീവനത്തിന്റെ പാതയില്‍. 2019ല്‍ സ്ഥാപകനായ വി ജി സിദ്ധാര്‍ത്ഥയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കഫേ കോഫി ഡേ കടങ്ങളില്‍ നിന്ന് കരകയറുന്നു. സിദ്ധാര്‍ത്ഥയുടെ ഭാര്യ മാളവിക ഹെഡ്ഗെയുടെ നേതൃത്വത്തില്‍ 2019-ലെ 7231 കോടി രൂപയുടെ കടത്തില്‍ നിന്നും 1899 കോടി രൂപയായി കടം കുറഞ്ഞു.
2020 ഡിസംബറിലാണ് സിദ്ധാര്‍ത്ഥയുടെ ഭാര്യ മാളവിക ഹെഡ്ഗെയെ കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ CEO ആയി നിയമിച്ചത്. കടബാധ്യതകളുടെ ഭാരത്തിലും ജീവനക്കാരുടെ ഉപജീവനമാര്‍ഗം കൂടി കണക്കിലെടുത്ത് കമ്പനിയെ മുന്നോട്ട് നയിക്കാന്‍ മാളവിക ഹെഡ്ഗെക്ക് കഴിഞ്ഞു.
കടം ഗണ്യമായി കുറച്ചുവെന്നും മാനേജ്‌മെന്റ് കമ്പനിയെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡ് പറഞ്ഞു. രാജ്യത്തെ 165 നഗരങ്ങളിലായി 572 കഫേകളും 333 CCD വാല്യൂ എക്‌സ്പ്രസ് കിയോസ്‌കുകളും കഫേ കോഫി ഡേക്ക് സ്വന്തമായുണ്ട്. കോര്‍പ്പറേറ്റ് ഹൗസുകളിലും ഹോട്ടലുകളിലും കോഫി വിതരണം ചെയ്യുന്ന 36,326 കോഫീ വെന്‍ഡിംഗ് മെഷീനുകളും കഫേ കോഫി ഡേയുടെ ബിസിനസിന്റെ ഭാഗമാണ്.
കോഫി ശൃംഖലക്ക് പുറമേ ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി മേഖലകളിലും കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന് സാന്നിധ്യമുണ്ട്. ബിസിനസ് ലോകത്തെ സമാനതകളില്ലാത്ത സ്ത്രീ ശാക്തീകരണത്തിന്റെയും അതിജീവനത്തിന്റെയും കഥ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.