Sections

2023 അവസാനത്തോടെ സൈബര്‍ ട്രക്കിന്റെ വന്‍തോതിലുള്ള ഉല്‍പാദനം ആരംഭിക്കാന്‍ ടെസ്ല 

Thursday, Nov 03, 2022
Reported By MANU KILIMANOOR

ഇലക്ട്രിക് പിക്കപ്പ് ട്രക്കിന്റെ അന്തിമ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല

ടെസ്ല സൈബര്‍ക്ക് അതിന്റെ അവസാന മിനുക്കു പണികളില്‍ ആണെന്നും കമ്പനിയുടെ ടെക്‌സാസ് പ്ലാന്റില്‍ പുതിയ മോഡല്‍ ഉല്‍പ്പാദനം ആരംഭിക്കുമെന്നും സിഇഒ എലോണ്‍ മസ്‌ക് ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക് പിക്കപ്പ് ട്രക്കിന്റെ അന്തിമ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രാരംഭ വില 40,000 ഡോളറില്‍ താഴെയായിരിക്കുമെന്ന് 2019 ല്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിനുശേഷം, അമേരിക്ക കാര്‍ നിര്‍മ്മാതാവ് അതിന്റെ മോഡല്‍ ലൈനപ്പിലുടനീളം വില വര്‍ദ്ധിപ്പിച്ചിരുന്നു.സോഴ്‌സിംഗ് ഘടകങ്ങളിലെ പ്രശ്‌നങ്ങള്‍ കാരണം സൈബര്‍ക്കിന്റെ ലോഞ്ച് 2023 ലേക്ക് കമ്പനി നീക്കി വയ്ക്കുകയായിരുന്നു. പിന്നീട് വടക്കേ അമേരിക്കയ്ക്ക് പുറത്ത് ഇലക്ട്രിക് ട്രക്കിനുള്ള ബുക്കിംഗ് സ്വീകരിക്കുന്നത് കമ്പനി നിര്‍ത്തി. ഉല്‍പ്പാദനം ആരംഭിച്ച് മൂന്ന് വര്‍ഷത്തേക്ക് തങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഓര്‍ഡറുകള്‍ കമ്പനിക്ക് ലഭിച്ചതായി മസ്‌ക് പറഞ്ഞു.

ബാന്‍ഡിന്റെ 4680 ബാറ്ററി സെല്ലുകള്‍ ഉപയോഗപ്പെടുത്തുന്നതിനാണ് ടെസ്ല സൈബര്‍ക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു, അവ പഴയ ടെസ്ല 2170 സെല്ലുകളേക്കാള്‍ ആറിരട്ടി പവര്‍ വാഗ്ദാനം ചെയ്യുന്നുവെന്നും ഏകദേശം അഞ്ചിരട്ടി ഊര്‍ജ്ജ ശേഷിയുണ്ടെന്നും അവകാശപ്പെടുന്നു. ഈ ബാറ്ററികള്‍ ടെസ്ല സെമി, മോഡല്‍ വൈ എന്നിവയ്ക്കായി ഇതിനകം ഉപയോഗിച്ചു.അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാവ് 2022 Q3-ല്‍ 4680 സെല്ലുകളുടെ ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. 4680 പ്രൊഡക്ഷന്‍ റാംപ് ടെസ്ല സൈബര്‍ട്രക്കിനെ ബാധിക്കില്ലെന്ന് മസ്‌ക് പറഞ്ഞു. കമ്പനി ബാറ്ററി ഉല്‍പ്പാദനം ക്രമാതീതമായി വര്‍ധിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, പരമ്പരാഗത 2170 ബാറ്ററികളിലേക്ക് മാറുന്നതിനായി ഇലക്ട്രിക് പിക്കപ്പ് ട്രക്കിന്റെ ബാറ്ററികള്‍ ഗണ്യമായി പുനര്‍രൂപകല്‍പ്പന ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.