Sections

ഇത്തവണ മാവുകള്‍ നേരത്തെ പൂക്കും കാലം

Wednesday, Oct 19, 2022
Reported By MANU KILIMANOOR

തുലാമഴക്കാലം കഴിഞ്ഞ് മഞ്ഞുകാലമെത്തുമ്പോഴാണ് മലയാളക്കരയില്‍ മാവുകള്‍ പൂത്ത് തുടങ്ങുന്നത്

പൂവിടാന്‍ മഞ്ഞുകാലംനോറ്റിരുന്ന മാവുകളില്‍ ഇത്തവണ പൂക്കാലം നേരത്തേയെത്തി. നവംബര്‍ അവസാനംമുതലാണ് കേരളത്തില്‍ മാവുകള്‍ പൂത്തിരുന്നത്. ഇത്തവണ സെപ്തംബര്‍ പകുതിമുതല്‍ പൂത്തുതുടങ്ങി. തുലാമഴക്കാലം കഴിഞ്ഞ് മഞ്ഞുകാലമെത്തുമ്പോഴാണ് മലയാളക്കരയില്‍ മാവുകള്‍ പൂത്ത് തുടങ്ങുന്നത്. ഇക്കാലത്ത് പകല്‍, രാത്രി താപനിലയുടെ വ്യത്യാസം വര്‍ധിക്കും. ചിലപ്പോള്‍ പകലുള്ളതിനെക്കാള്‍ 10 ഡിഗ്രിയോളം കുറവായിരിക്കും രാത്രിയിലെ ചൂട്. ഇതോടെയാണ് പൂവിടലിന് പ്രേരകമായ 'ഫ്‌ലവറിങ് ഹോര്‍മോണു'കള്‍ മാവുകളിലുണ്ടാവുക.

സവിശേഷമായ കാലാവസ്ഥയാണ് ഇത്തവണ മാവുകള്‍ നേരത്തേ പുഷ്പിക്കാന്‍ കാരണമെന്ന് കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം അസി. പ്രൊഫസര്‍ ഡോ. കെ അജിത് പറഞ്ഞു. കാലവര്‍ഷത്തിനുശേഷം പെട്ടെന്ന് ചൂട് കൂടി. ഇതോടെ മണ്ണിലെ നീരുറവകള്‍ വറ്റുകയും മാവുകളില്‍ വളര്‍ച്ചസമ്മര്‍ദം ഉണ്ടാവുകയും ചെയ്തു. ഇതാണ് ഇത്തവണ പൂക്കാലം നേരത്തേ എത്താന്‍ കാരണം. നേരത്തേ പൂത്തെങ്കിലും ഇപ്പോള്‍ ശക്തമായിരിക്കുന്ന തുലാവര്‍ഷം മാമ്പൂക്കള്‍ക്ക് പ്രശ്നമാകുന്നുണ്ട്. ശക്തമായ മഴയില്‍ പൂക്കള്‍ കൊഴിഞ്ഞുപോകും. മഴ കാര്യമായുണ്ടായില്ലെങ്കില്‍ മാമ്പഴക്കാലവും നേരത്തേയെത്തും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.