ഏറ്റവും മികച്ച ഒരു ബിസിനസാണ് റിയൽ എസ്റ്റേറ്റ്. പക്ഷേ കേരളത്തിൽ റിയൽ എസ്റ്റേറ്റിന് വളരെ സാധ്യത കുറഞ്ഞതായാണ് കാണുന്നത്. എന്തുകൊണ്ട് കേരളത്തിൽ റിയൽ എസ്റ്റേറ്റ് മേഖല വളരെ സാധ്യത കുറഞ്ഞതായി കാണുന്നു എന്നതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.
- റിയൽ എസ്റ്റേറ്റ് ഒരു പ്രൊഫഷണലിസം ആയല്ല കേരളത്തിൽ തുടരുന്നത്. റിയൽ എസ്റ്റേറ്റ് ചെയ്യുന്ന ആൾ ഒരു സാധാരണക്കാരൻ ആയിരിക്കും. ഒരാൾ വസ്തുവിൽക്കുകയും നാട്ടിലെ ബ്രോക്കർമാർ വന്ന് വില പറയും ഇതിൽ ഒരു പ്രൊഫഷണൽ ചേർക്കുന്നതിന് പകരം ലോക്കൽ രീതിയിലുള്ള ഒരു ആറ്റിറ്റിയൂഡ് ആണ് കേരളത്തിൽ പൊതുവേ നടക്കുന്നത്. അതുകൊണ്ട് തന്നെയാണ് റിയൽ എസ്റ്റേറ്റ് രംഗം കൂടുതൽ ഉയരങ്ങളിലേക്ക് പോകാത്തത്.
- വലിയ റിയൽ എസ്റ്റേറ്റ് രംഗങ്ങൾ പൊതുവേ കാണപ്പെടുന്നത് ഒരു ഗുണ്ട ലെവൽ രീതിയിലാണ്. ഒരു മുതലാളിയും അയാളുടെ കീഴിൽ ഗുണ്ടകൾ ഉണ്ടാകും അയാളുടെതായ ഒരു നിയമത്തിൽ ആയിരിക്കും പ്രവർത്തിക്കുന്നത്. ഇങ്ങനെ അൺഎത്തിക്കലായിട്ടുള്ള ഗ്യാങ്ങുകളാണ് റിയൽ എസ്റ്റേറ്റ് കൈകാര്യം ചെയ്യുന്നത്. ഇന്ന് ഇത് മാറിവരുന്നുണ്ടെങ്കിലും ഇതിൽ ഒരു പ്രൊഫഷണൽ രീതി കൊണ്ടുവരാൻ ശ്രമിക്കാറില്ല.
- വിജയിക്കാത്തതിന്റെ പ്രധാനപ്പെട്ട ഒരു കാരണം ഇതിനെക്കുറിച്ചുള്ള പഠനം വളരെ കുറവാണ്.വിദേശരാജ്യങ്ങളിൽ റിയൽ എസ്റ്റേറ്റ് പാഠനവിഷയത്തിന്റെ ഒരു ഭാഗമാണ്. എം ബി യെ കഴിഞ്ഞ ആളുകളാണ് റിയൽ എസ്റ്റേറ്റ് രംഗങ്ങൾ നോക്കുന്നത്. ഇവിടെ ഇന്ത്യയല്ലെ ബ്രോക്കർമാരോ അല്ലെങ്കിൽ വസ്തു ഇടപാടുചെയ്യുന്നവരോ വ്യക്തമായ പഠനം നടത്തുന്നില്ല. അതിനുപകരം വാളെടുത്തവൻ വെളിച്ചപ്പാട് എന്ന് പറയുന്നതുപോലെ കാണുന്നവരൊക്കെ ഇതിന്റെ ലാഭ സാധ്യത മാത്രമാണ് നോക്കുന്നത്.
- റിയൽ എസ്റ്റേറ്റ് എന്ന് പറഞ്ഞാൽ വസ്തു ഡെവലപ്മെന്റ് ആണ്. വസ്തുവിനെ കീറിമുറിച്ച് വിൽക്കുക എന്നതിലുപരിയായി ഒരു ഡെവലപ്മെന്റ് അതിൽ ചെയ്യുന്ന രീതി നമ്മുടെ നാട്ടിൽ ഇല്ല. റിയൽ എസ്റ്റേറ്റിൽ അത്യാവശ്യം വേണ്ടെന്ന് ഒരു കാഴ്ചപ്പാടാണ് ഡെവലപ്മെന്റ്. മനോഹരമായ വിൽക്കുക എന്ന് പറയുന്നത് എന്ന ഒരു കാഴ്ചപ്പാട് ആ വസ്തുവിനെ സുന്ദരമാക്കിയതിനുശേഷം വിൽക്കുമ്പോഴാണ് മാർക്കറ്റ് വാല്യൂ കൂടുന്നത് ഇതിനെ കുറിച്ചുള്ള അവബോധം പൊതുവേ നമ്മുടെ ആളുകൾക്ക് ഇല്ല.
- ഇതിനുവേണ്ടി റിയൽ എസ്റ്റേറ്റ് ടൂളുകൾ ഉപയോഗിച്ചു കൊണ്ടുള്ള രീതിയില്ല. റിയൽ എസ്റ്റേറ്റ് എങ്ങനെ വർധിപ്പിക്കണം എന്ന് അറിവില്ലാത്തത് പഠനത്തിന്റെ കുറവ് കൂടെ കൊണ്ടാണ്. നമ്മുടെ സാംസ്കാരികപരമായ ഒരു രീതി എന്നു പറയുന്നത് പ്രോപ്പർട്ടി ഭംഗിയാക്കുന്ന രീതി അടുത്ത കാലങ്ങളിൽ വന്നു തുടങ്ങുന്നതേയുള്ളൂ. ഇത് വിദേശരാജ്യങ്ങളിൽ ഉണ്ടെങ്കിലും ഇന്ത്യയെ സംബന്ധിച്ച് വളരെ കുറവാണ്. വിൽക്കുന്ന വസ്തു കാടുകയറി കിടക്കുന്ന ഒരു രീതിയാണ് ഉള്ളത്.കാട് വെട്ടി തിളക്കുന്നതല്ല ഡെവലപ്മെന്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതിനെ മനോഹരമാക്കി ഫലവൃക്ഷങ്ങൾ വച്ചു പിടിപ്പിക്കുന്ന രീതി അടുത്ത കാലത്താണ് വന്നു തുടങ്ങിയിട്ടുള്ളത്. അത് കാര്യക്ഷമമായി ഇന്നു നടക്കുന്നില്ല എന്നുള്ളതാണ് ശരിയായ വസ്തുത.
- മലയാളികൾ ഒരു വീട്ടിൽ 40-50 വർഷം ജീവിക്കുന്ന ആളുകളാണ്. അതുപോലെ വസ്തു റൊട്ടേറ്റ് ചെയ്യുന്ന ശീലമില്ല. ഒരു വസ്തു വാങ്ങിക്കഴിഞ്ഞാൽ 50 വർഷം അയാളുടെ കയ്യിൽ ആയിരിക്കും. വിദേശരാജ്യങ്ങളിൽ അങ്ങനെയല്ല അവർ പത്തോ പതിനഞ്ചോ വർഷംമാത്രമാണ് ഒരു വീട്ടിൽ താമസിക്കുന്നത് അതിനുശേഷം നല്ലൊരു ചേഞ്ച് വരുത്തും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അല്ലെങ്കിൽ കേരളത്തെ സംബന്ധിച്ചിടത്തോളം 50 വർഷം വരെയാണെങ്കിലും ഒരു ചെയ്ഞ്ച് വരുത്താതെയാണ് ജീവിക്കുന്നത്. ചെറിയ ചെറിയ മാറ്റങ്ങൾ മാത്രമാണ് അവർ വരുത്തുക. എന്നാൽ വിദേശരാജ്യങ്ങൾ 8 വർഷമോ അല്ലെങ്കിൽ 10 വർഷത്തിനു മുകളിലോവീടുകൾ ഒരേ രീതിയിൽ നിലനിർത്താറില്ല. റിയൽ എസ്റ്റേറ്റ് വികാസത്തിന് കുറവ് വരുവാനുള്ള പ്രധാനപ്പെട്ട ഒരു കാരണം ഇതാണ്.
- നമ്മുടെ നാട്ടിൽ വീട് വച്ച് കഴിഞ്ഞാൽ അടുത്ത പെയിന്റ് ചെയ്യുന്നത് മക്കളുടെ കല്യാണത്തിന് അല്ലെങ്കിൽ വിശേഷിച്ച് എന്തെങ്കിലും ആവശ്യങ്ങൾക്ക് മാത്രമായിരിക്കും. എന്നാൽ വിദേശങ്ങളിൽ അങ്ങനെയല്ല. ഇന്ന് ഇതിൽ മാറ്റങ്ങൾ വരുന്നുണ്ട് എന്നാൽ വിദേശ രാജ്യങ്ങൾ പോലുള്ള ഇങ്ങനെയുള്ള മാറ്റങ്ങൾ വരുമ്പോഴാണ് റിയൽ എസ്റ്റേറ്റ് രംഗത്ത് കാര്യമായ മാറ്റങ്ങൾ ഉണ്ടാകുന്നത്. മുകളിൽ പറഞ്ഞ കാര്യങ്ങൾക്ക് കാര്യമായി മാറ്റങ്ങൾ വന്നു കഴിഞ്ഞാൽ ജാ രംഗത്ത് വൻ കുതിപ്പ് നടത്തും എന്നതിൽ സംശയമില്ല. ഇതോടൊപ്പം തന്നെ ഇന്ത്യയിൽ സർക്കാർ അനാവശ്യമായ ഇടപെടൽ വസ്തു പ്രോപ്പർട്ടി ടാക്സ് ഒക്കെവളരെ കൂടിക്കൊണ്ടിരിക്കുന്നത് ഇതിനൊരു കാരണമാണ്.
റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രയോജനകരമായ ടിപ്പ്സുകളും അറിവുകളും നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
റിയൽ എസ്റ്റേറ്റ് രംഗത്ത് എല്ലാവർക്കും വിജയിക്കാൻ സാധിക്കാത്തതിന്റെ കാരണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.