Sections

വസ്തുവാങ്ങുന്നതിന് മുൻപായി ഒരു വാല്യുവേറ്ററിന്റെ ഉപദേശം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെന്ത്?

Thursday, Jan 18, 2024
Reported By Soumya S
real estate

ഒരു വസ്തു വാങ്ങുമ്പോൾ വിലയുടെ കാര്യങ്ങൾ തീരുമാനിക്കുന്നതിന് വേണ്ടിയിട്ട് ഒരു വാല്യുവേറ്ററിന്റെ സഹായം നിങ്ങൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • പല ആൾക്കാരും വസ്തു വാങ്ങുന്ന സമയത്ത് മാർക്കറ്റ് വില ആരോടെങ്കിലും ചോദിച്ചോ, ബ്രോക്കർ മാരോട് ചോദിച്ചോ, അല്ലെങ്കിൽ അടുത്തുള്ള ആൾക്കാരുമായി സംസാരിച്ച് നാട്ടുനടപ്പ് അനുസരിച്ച് വാങ്ങാറുണ്ട്. ഇത് പലപ്പോഴും പലരെയും ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്. ആ സ്ഥലത്ത് പുതിയ പ്രോജക്ടുകൾ വരുന്നുണ്ടാകും, റോഡ്സൈഡ് ആണെങ്കിൽ ചിലപ്പോൾ റോഡ് വീതി കൂട്ടാൻ ഇടയുള്ള ഭാഗമായിരിക്കാം അല്ലെങ്കിൽ റോഡിന്റെ അലൈൻമെന്റ് മാറ്റം വരുത്തുമ്പോൾ വാങ്ങുന്ന വസ്തു റോഡിന്റെ താഴെയോ മറ്റു ആകാനുള്ള സാധ്യത കൂടുതലാണ്. ഈ വക കാര്യങ്ങൾ ഒക്കെ കറക്റ്റ് ആണോ എന്ന് ശ്രദ്ധിക്കുന്നതിന് വേണ്ടി വാല്യുവേറ്ററിന്റെ സഹായം ആവശ്യമാണ്. അവർ ഈ വസ്തുവിനെക്കുറിച്ച് പഠിക്കുകയും വിലനിലവാരത്തെ കുറിച്ച് കറക്റ്റായി വിശകലനം ചെയ്യുകയും ആ വസ്തുവിന്റെ യഥാർത്ഥ വില അവർ പറഞ്ഞുതരികയും ചെയ്യും. ആ വിലയിലാണ് നിങ്ങൾ ഒരു വസ്തു വാങ്ങേണ്ടത്. കാരണം വസ്തു വാങ്ങുമ്പോൾ എന്തെങ്കിലും അത്യാവശ്യം വന്ന് മറിച്ചു വിൽക്കുമ്പോൾ ഈ വില കിട്ടിയില്ലെങ്കിൽ നിങ്ങളുടെ നിക്ഷേപം നഷ്ടപ്പെടുകയും നിങ്ങൾ വളരെ ബുദ്ധിമുട്ടിൽ ആവുകയും ചെയ്യും. അതുകൊണ്ടുതന്നെ വസ്തു വാങ്ങുമ്പോൾ തീർച്ചയായും അതിന്റെ യഥാർത്ഥ വിലയ്ക്ക് മാത്രമേ വസ്തു വാങ്ങുവാൻ പാടുള്ളൂ.
  • വസ്തു വാങ്ങുമ്പോഴുള്ള പ്രാധാന്യം വിൽക്കുമ്പോഴും നിങ്ങൾ കാണിക്കണം. ഒരു വസ്തു വാങ്ങുമ്പോൾ അത് വിൽക്കാൻ തരത്തിൽ ആയിരിക്കണം വാങ്ങേണ്ടത്. അതായത് 100 രൂപയ്ക്ക് വാങ്ങുന്ന ഒരു സാധനം 110 രൂപയെങ്കിലും കിട്ടിയാൽ മാത്രമേ നമുക്ക് ലാഭമുള്ള. തിരിച്ച് 90 രൂപയ്ക്ക് വിൽക്കാൻ കഴിയുകയുള്ളൂ എങ്കിൽ അത് എപ്പോഴും നഷ്ടത്തിലുള്ള ബിസിനസ് ആണെന്ന് ഓർമ്മയിൽ ഉണ്ടാകണം.
  • ആ സ്ഥലത്ത് അടുത്ത് വരാൻ സാധ്യതയുള്ള പ്രോജക്ടുകളെ കുറിച്ച് അറിവ് വേണം. ഉദാഹരണമായി ഈ സ്ഥലം സർക്കാർ ഏറ്റെടുക്കാൻ പോകുന്ന വസ്തു ആണെന്ന് വിചാരിക്കുക.എങ്കിൽ വിൽക്കുമ്പോൾ നിങ്ങൾ വാങ്ങിച്ച വില കിട്ടണമെന്നില്ല. ഉദാഹരണമായി കെ റെയിൽ പദ്ധതിയുടെ ഭാഗമാണെങ്കിൽ കെ റെയിൽ പദ്ധതി നടപ്പിലാക്കിയില്ല എങ്കിലും ആ വസ്തു മറ്റൊരാൾ വാങ്ങാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് തന്നെ അങ്ങനെയുള്ള വസ്തുക്കൾ അല്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ വസ്തു വാങ്ങാൻ പാടുള്ളൂ. ഇത് ഒരു വാലുവേറ്ററിന് കറക്റ്റ് ആയി പറഞ്ഞു തരാൻ കഴിയുന്ന കാര്യമാണ്.
  • നിങ്ങൾ ചിലപ്പോൾ ഈ വസ്തു ബാങ്കിൽ നിന്നും ഇല്ലെങ്കിൽ മറ്റുള്ളവരിൽ നിന്ന് കടം വാങ്ങിയോ ലോണെടുത്തു ആണോ വാങ്ങാൻ ഉദ്ദേശിച്ചിരിക്കുന്നത് എങ്കിൽ വസ്തു നാളെ ഒരുകാലത്ത് വിൽക്കേണ്ടിവന്നാൽ അവർക്ക് പരിപൂർണ്ണമായും പണം അടച്ചു തീർക്കാൻ തക്ക വസ്തുവാണോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ വസ്തു വാങ്ങാൻ പാടുള്ളൂ. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പലരും ലോണെടുത്ത് വസ്തു വാങ്ങുകയും അടുത്ത വിൽക്കേണ്ടി വരുന്ന സമയത്ത് പകുതി പൈസ പോലും കൊടുത്തു തീർക്കാൻ കഴിയാത്ത സിറ്റുവേഷൻ വരികയും അവസാനം വൻ നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുന്ന നിരവധി ആളുകളെ കാണാറുണ്ട്. അങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കാൻ വേണ്ടി പ്രത്യേകം ശ്രദ്ധിക്കണം.
  • ഇപ്പോൾ വാങ്ങുന്ന വസ്തു നിങ്ങൾക്ക് ഭാവിയിൽ ഡെവലപ്പ് ചെയ്യാൻ സാധിക്കുന്നതാണ് എന്ന് ശ്രദ്ധിക്കുക. ഇങ്ങനെ മാറ്റങ്ങൾ വരുത്താൻ പറ്റുന്ന വസ്തുവാണോ എന്ന് വാല്യുവേറ്ററിന് ഒരു ധാരണ ഉണ്ടാകും.

ഒരു വസ്തു വാങ്ങുന്നതിന് മുൻപ് വാലുവേറ്ററിൽ നിന്നും ഇത്തരം കാര്യങ്ങളിൽ അഡൈ്വസ് തേടാവുന്നതാണ്. അഡൈ്വസ് എടുക്കുന്ന സമയത്ത് കഴിവുള്ള വാലുവേറ്റർ ആണെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഇതിനുവേണ്ടി രണ്ടോ മൂന്നോ വാല്യുവേറ്ററിന്റെ സഹായം തേടുന്നതിൽ തെറ്റില്ല. ഭീമമായ സാമ്പത്തിക തുക മുടക്കി വാങ്ങുന്ന വസ്തുവാണെങ്കിൽ രണ്ടോ മൂന്നോ വാല്യുവേറ്ററിന്റെ അടുത്ത് പോയി അവരുടെ ഉപദേശം തേടി നിങ്ങൾക്ക് ഒരു ധാരണയിൽ എത്തുവാൻ സാധിക്കും.



റിയൽ എസ്റ്റേറ്റ് മേഖലയെ സംബന്ധിച്ച അറിവും സപ്പോർട്ടും ലഭ്യമാക്കുന്ന ലേ ഓഫ് ദ ലാന്റ് എന്ന ഈ പരമ്പര നിരന്തരം ലഭിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.