Sections

സംരംഭകത്വം കഠിനമാണ് പാളിപ്പോകാന്‍ സാധ്യതകള്‍ ഏറെയുണ്ട്

Sunday, Dec 26, 2021
Reported By admin
business

ഉത്പന്നം മുന്നിലെത്തുമ്പോള്‍ അത് നിങ്ങളെ വിസ്മയിപ്പിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ഉത്പന്നം വൈകിയെന്ന് മനസിലാക്കണം അതൊരുപക്ഷെ മാര്‍ക്കറ്റില്‍ പുതുമയുള്ളതായിരിക്കില്ല.

 

നിങ്ങള്‍ കഠിനമായി പരിശ്രമിച്ച് ഒരു കാര്യം ചെയ്യുന്നു.മറ്റുള്ളവര്‍ക്ക് അതിന്റെ റിസല്‍ട്ട് 100% മികച്ചതായി തോന്നിയില്ലെങ്കിലും നിങ്ങള്‍ക്ക് സ്വന്തം പരിശ്രമത്താല്‍ ലഭിച്ച റിസല്‍ട്ട് ഏറെ അഭിമാനകരം തന്നെയായിരിക്കും അല്ലെ ?ഈ ചിന്താഗതിക്ക് ഐകിയ ഇഫക്ട് എന്നാണ് വിദഗ്ധര്‍ പേരിട്ടിരിക്കുന്നത്.ആശയം വളരെ ലളിതമാണ് ഒരു സൃഷ്ടിയില്‍ നിങ്ങള്‍ എത്ര സമയവും പരിശ്രമവും ചെലവഴിക്കുന്നുവോ അത്രയധികം അടുപ്പം അതിനോടു നിങ്ങള്‍ക്ക് ഉണ്ടാകുന്നു.ഈ ഐകിയ ഇഫക്ട് വ്യക്തിപരമായ ഹോബികളിലൊക്കെ മികച്ചതാണ് പക്ഷെ സംരംഭകന്‍ എന്ന നിലയില്‍ ഒരു പക്ഷെ ഈ ചിന്താഗതി മുന്നോട്ടുള്ള വളര്‍ച്ചയില്‍ നിങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം.

വളരെ സിംപിളായി പറഞ്ഞാല്‍ നിങ്ങളുടെ ബിസിനസ് ആശയം അല്ലെങ്കില്‍ അത് വിപണനം ചെയ്യുന്ന രീതിയുമായി നിങ്ങള്‍ വളരെ അടുപ്പം പ്രകടിപ്പിക്കുന്നത് ഒരു തരം പരാജയത്തിന്റെ ലക്ഷണമായി നിരീക്ഷകര്‍ വിലയിരുത്തി കാണാറുണ്ട്.മനസിലെ ഈ വൈകാരിക അറ്റാച്ച്‌മെന്റ് സംരംഭത്തിന്റെ വളര്‍ച്ചയെ ഇല്ലാതാക്കും.

നമ്മളെല്ലാവരും മികച്ച ഉത്പന്നം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നു.മികച്ച ഓഫറിനെ കുറിച്ചോ പ്രോട്ടോടൈപ്പിനെ കുറിച്ചോ ചിന്തിച്ചിട്ട് കാര്യമില്ല.അത് പരീക്ഷിക്കണം, ഒപ്പം ആദ്യ ഉത്പന്നം മുന്നിലെത്തുമ്പോള്‍ അത് നിങ്ങളെ വിസ്മയിപ്പിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ഉത്പന്നം വൈകിയെന്ന് മനസിലാക്കണം അതൊരുപക്ഷെ മാര്‍ക്കറ്റില്‍ പുതുമയുള്ളതായിരിക്കില്ല.

ഉത്പന്നം തയ്യാറാക്കി കഴിഞ്ഞാല്‍ അത് വിപണിയിലെത്തിക്കാന്‍ മികച്ച സമയത്തിനായി കാത്തിരിക്കുന്ന സംരംഭകരുണ്ട്. അതായത് നിങ്ങളിലെ ഐകിയ ഇഫക്ട് പ്രവര്‍ത്തിക്കുന്നു ,വ്യക്തമായി പറഞ്ഞാല്‍ ഉത്പന്നം പെര്‍ഫക്ട് ആകുന്നത് വരെ വിപണിയിലേക്ക് ഇറക്കാന്‍ മടിക്കുന്നു.ഫീഡ് ബാക്ക് അറിയാനും പ്രോഡക്ടിനെ മികവുറ്റതാക്കാനും എത്രയും വേഗം വിപണിയില്‍ അവതരിപ്പിക്കുകയാണ് വേണ്ടതെന്ന് തിരിച്ചറിയുക.


മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ താന്‍ എന്തിന് പരിഗണിക്കണം എന്ന ചിന്തയും ഐകിയ ഇഫക്ട് മൂലം ഉണ്ടാകുന്നതാണ്.ഒറ്റയ്ക്ക് ഒരിക്കലും ഒരു സംരംഭകന് തന്റെ സംരംഭത്തെ വളര്‍ത്താന്‍ സാധിക്കില്ല അതിന് മെച്ചപ്പെട്ട ഫീഡ് ബാക്കുകളും ഉപദേശങ്ങളും അറിവും ഒക്കെ കൂടിയേ തീരു.ഫീഡ്ബാക്കിനെ ഭയപ്പെടാതെ അത് അന്വേഷിച്ച് കണ്ടെത്താനുളള മനോഭാവമാണ് ഓരോ സംരംഭകനും വളര്‍ത്തേണ്ടത്.ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംരംഭത്തെ ഉയരങ്ങളിലെത്തിക്കും.

അതുപോലെ തന്നെ വിപണിയില്‍ നിന്നും നിങ്ങളുടെ ഉത്പന്നത്തെയോ അല്ലെങ്കില്‍ സേവനത്തെയോ പറ്റി മോശം അഭിപ്രായം ഉയര്‍ന്നാലോ,നേരിട്ട് അത്തരം അഭിപ്രായങ്ങള്‍ അറിയിച്ചാലോ ഇഗോ വളരാതിരിക്കാന്‍ ശ്രദ്ധിക്കുക.പകരം അതിനുള്ളില്‍ നിന്ന് തന്റെ ഉത്പന്നത്തിനുണ്ടായ പ്രശ്‌നം മാത്രം കരുതലോടെ ശ്രദ്ധിക്കുക അതിനു പരിഹാരം തേടുകയാണ് സംരംഭകന്റെ ലക്ഷ്യം.

ചില കേസുകളില്‍ ഒരു ഉത്പന്നത്തിന് പ്രശ്‌നം ഉണ്ടെങ്കില്‍ അത് പരിഹരിക്കാതെ ഉയര്‍ന്ന പണം ചെലവിട്ട് മറപിടിക്കാനായി മാര്‍ക്കറ്റിംഗ് കാമ്പെയ്‌നുകള്‍ പരീക്ഷിക്കുന്ന രീതിയുണ്ട്.എന്നാല്‍ പ്രശ്‌ന പരിഹരാത്തിലൂടെ പ്രതിരോധിക്കുക തന്നെയാണ് സംരംഭത്തിന്റെ ഭാവിയ്ക്ക് എപ്പോഴും നല്ലത്.

സംരംഭകന് എപ്പോഴും ആത്മവിശ്വാസം വേണം.നിങ്ങളുടെ ബിസിനസ് ഭാവിയില്‍ എത്താനുള്ള വലിയ ലക്ഷ്യത്തെ കുറിച്ച് എപ്പോഴും ബോധവാന്മാരായിരിക്കുക.

ഒരിക്കലും സംരംഭകര്‍ക്ക് ഉണ്ടാകാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ കൂടി ഇനി പറയാം.

1) സ്വയം സംശയിക്കുക

സംരംഭകന്‍ എപ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ മനസിനെ പരുവപ്പെടുത്തി എടുക്കണം.സ്വന്തം കഴിവുകളില്‍ വിശ്വസിക്കാം.സ്വന്തം പ്രവര്‍ത്തികളെ സംശയിക്കാന്‍ തുടങ്ങിയാല്‍ അത് വിജയിക്കാനുള്ള സംരംഭകന്റെ യാത്രയെ കടിഞ്ഞാണിടും.ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ വിജയിച്ച ബിസിനസുകാരുടെ ജീവിത കഥകള്‍ വായിക്കുന്നതും വീഡിയോകള്‍ കാണുന്നതും നിങ്ങളില്‍ സ്വയം ആത്മവിശ്വാസം ഉണ്ടാക്കും.മറ്റുള്ളവര്‍ക്ക് കഴിയുമെങ്കില്‍ തനിക്കും അത് സാധിക്കുമെന്ന ചിന്ത വളര്‍ത്തുകയും ചെയ്യും.

2) പ്രശ്‌നങ്ങളെ സങ്കീര്‍ണമായി കൈകാര്യം ചെയ്യുക

ഒരു ബിസിനസ് നടത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ സര്‍വ്വ സാധാരണയാണ്.അതിനെ കൈകാര്യം ചെയ്യുന്നത് മിതത്വത്തോടെ തന്നെയായിരിക്കണം.പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ കാരണം കണ്ടെത്തി നിയന്ത്രണത്തോടെ പരിഹരിക്കാന്‍ ശ്രമിക്കണം.പുറമെ നിന്ന് സഹായം തേടുന്നതിലും തെറ്റില്ല.
അതുപോലെ നിങ്ങള്‍ സ്വന്തം സംരംഭത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്ക് ലിസ്റ്റ് ഉണ്ടാക്കുക.അതെപ്പോഴും ദൈര്‍ഘ്യമേറിയ വലിയ പട്ടിക തന്നെയാകും എന്നിരുന്നാലും മുന്‍ഗണനക്രമത്തില്‍ ചെയ്തു തീര്‍ക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.സ്വകാര്യ ജീവിതത്തിലെ നല്ല നിമിഷങ്ങളെ പോലും ത്യാഗം ചെയ്തുകൊണ്ടായിരിക്കും പലപ്പോഴും സംരംഭകന്‍ തുടക്കത്തില്‍ തന്റെ ബിസിനസിനായി പരിശ്രമിക്കുന്നത്.

3) മികച്ച ടീമൊരുക്കുന്നതിലെ പാളിച്ച

സംരംഭകത്വം ഒരിക്കലും ഒരു ജോലിയല്ല.എന്നാല്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഭാരിച്ച ചുമതകള്‍ വഹിക്കുന്ന ഒരു വലിയ സമ്മര്‍ദ്ദമുള്ള ഒരു ജോലിയായി ഇത് നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാം.അതുകൊണ്ടാണ് മികച്ച ജീവനക്കാരെ നിമയിക്കാന്‍ ശ്രദ്ധിക്കണം എന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നത്.ബിസിനസിലെ എല്ലാ മേഖലകളും ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ സംരംഭകന് എപ്പോഴും സാധിക്കില്ല.കൂടെ ജോലിക്കാരില്ലാത്തത് ഒരു കപ്പലിന്റെ ഏക ക്യാപ്റ്റനായി സ്വയം നിങ്ങള്‍ക്ക് തോന്നാം.ചില ആളുകള്‍  ഈ പ്രതിബന്ധം തരണം ചെയ്ത് വളരുന്നു.പക്ഷെ ചില ആളുകള്‍ എന്നെന്നേക്കുമായി ഈ സമ്മര്‍ദ്ദം വഹിച്ച് സഞ്ചരിക്കേണ്ടിവരുന്നു.ഇത്തരക്കാര്‍ക്ക് മികച്ച ജീവനക്കാരുടെ ടീം നിര്‍മ്മിക്കാന്‍ സാധിക്കുന്നില്ലെന്നത് സ്വന്തം ബിസിനസില്‍ അവരെ മനസുമടുപ്പിക്കുന്ന ജോലിക്കാരനാക്കി മാറ്റാം.

നിങ്ങളുടെ ബിസിനസിനെയും ഉപഭോക്താക്കളെയും നിങ്ങള്‍ ചെയ്യുന്നതുപോലെ തന്നെ പരിപാലിക്കുന്ന ഒരു ടീമാണ് എ-ടീം. എല്ലാ സംരംഭങ്ങളിലും ഇത്തരത്തിലുള്ള ഒരു എ ടീം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.നിങ്ങള്‍ ഒരു എ-ടീം കെട്ടിപ്പടുക്കാന്‍ തുടങ്ങുമ്പോള്‍, കാര്യങ്ങള്‍ സാവധാനം എളുപ്പമാകാന്‍ തുടങ്ങും, ബിസിനസ്സിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അടിയന്തിരവും എന്നാല്‍ നിസ്സാരവുമായ കാര്യങ്ങള്‍ പരിഹരിക്കുന്നതിനുപകരം കമ്പനിയുടെ ദീര്‍ഘകാല കാഴ്ചപ്പാടിലും വളര്‍ച്ചയിലും സംരംഭകന് ശ്രദ്ധ കേന്ദ്രീകരിക്കാനാകും.

മിക്ക സംരംഭകര്‍ക്കും ലക്ഷ്യം സ്വാതന്ത്ര്യവും സമ്പത്തും ഉണ്ടാക്കുക എന്നതാണ്. അത്തരം മുന്‍ഗണനകളുള്ള സംരംഭകന് ഒരിക്കലും ഒരു എ ടീമിനെ രൂപപ്പെടുത്താന്‍ കഴിയില്ല. നിങ്ങള്‍ക്ക് ഒരു എ-ടീം നിര്‍മ്മിക്കാനും നിങ്ങളുടെ ബിസിനസ്സിനായി മികച്ച പ്രതിഭകളെ ആകര്‍ഷിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ബിസിനസ്സിന് ലോകത്ത് വലിയ സ്വാധീനം ചെലുത്താനുള്ള ഉയര്‍ന്ന ലക്ഷ്യവും കാഴ്ചപ്പാടും ഉണ്ടായിരിക്കണം. 

5. ഇന്‍പുട്ട് വിനിയോഗം

നിരീക്ഷകരുടെ കാഴ്ചപ്പാടില്‍ ഒരു ബിസിനസ് നിങ്ങള്‍ ആരംഭിക്കുമ്പോള്‍ അതൊരു വളര്‍ത്തു മൃഗത്തെ പോലെയാണ്. അനിയന്ത്രിതമായി വിട്ടാല്‍, അത് മെരുക്കാന്‍ പ്രയാസമുള്ള ഒരു രാക്ഷസനായി വളരും.കമ്പ്വൂട്ടര്‍ പോലെ വിവിധ ഭാഗങ്ങളുള്ള ഒന്നാണ് ബിസിനസും ഈ എല്ലാ ഭാഗങ്ങളും ചേര്‍ന്ന് ഒരു ഔട്ട്പുട്ട് ഉണ്ടാക്കുന്നു. ഏതൊരു ബിസിനസിനും ഇന്‍പുട്ട് ആവശ്യമാണ്. ഇന്‍പുട്ട് എന്ന് പറയുന്നത് മൂലധനം, മനുഷ്യശക്തി, ഫോക്കസ്, സര്‍ഗ്ഗാത്മകത അല്ലെങ്കില്‍ ടീം വര്‍ക്ക് എന്നിവയൊക്കായണ്.വരുമാനവും ലാഭവുമാണ് ബിസിനസിലെ ഔട്ട്പുട്ട്.


ഒരു ചെറുകിട ബിസിനസ്സ് കുറഞ്ഞ ഊര്‍ജ്ജം ഉപയോഗിക്കുന്നു. ഒരു ചെറുകിട ബിസിനസ്സിന് ഇപ്പോഴും അതിന്റെ ഇന്‍പുട്ടിനെക്കാള്‍ കൂടുതല്‍ ഔട്ട്പുട്ട് നല്‍കാന്‍ കഴിയും. നിങ്ങള്‍ക്ക് കൂടുതല്‍ ഔട്ട്പുട്ട് വേണമെങ്കില്‍, ഇന്‍പുട്ട് വര്‍ദ്ധിപ്പിക്കുക എന്നതാണ് സ്വാഭാവിക പ്രവണത. എന്നാല്‍ പലപ്പോഴും ഇത് പ്രാവര്‍ത്തികമാകാതെ വരുന്നു.സാമ്പത്തിക പ്രശ്‌നങ്ങളാണ് സംരംഭകരെ കുഴപ്പിക്കുന്ന പ്രധാന ഭാഗം.

പല സംരംഭകരും വളരെ പ്രാരംഭ ഘട്ടത്തില്‍ ബിസിനസ്സിന് വളരെയധികം മൂലധനം നല്‍കുന്നു.എന്നാല്‍ തുടര്‍ന്ന് ബിസിനസ്സ് ക്ഷയിക്കുന്ന അവസ്ഥയുണ്ടായി കാണാറുണ്ട്.ഇത്തരം നിര്‍ണായക ഘട്ടത്തില്‍ പണം കണ്ടെത്താന്‍ സാധിക്കാതെ വരുകയും ചെയ്യും. ഒരു ബിസിനസ്സിന്റെ പ്രാരംഭ ഘട്ടത്തില്‍ മൂലധനം, പണമൊഴുക്ക്, മനുഷ്യശക്തി എന്നിവ കൈകാര്യം ചെയ്യുന്നതിന് വ്യക്തമായ പദ്ധതിയും അതുപോലെ ധൈര്യമുള്ള തീരുമാനങ്ങളും ആവശ്യമാണ്.

 ടാറ്റയും ബിര്‍ളയും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമെല്ലാം അടക്കിവാഴുന്ന ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്ത് നിങ്ങള്‍ക്കും സ്വന്തം സംരംഭം കൊണ്ട് അടയാളമിടാന്‍ സാധിക്കും. പക്ഷേ അതിന് ആദ്യമായി വേണ്ടത് വളരണമെന്നുള്ള ആഗ്രഹം തന്നെയാണ്. വലിയ സംരംഭങ്ങളുണ്ടാക്കുകയെന്നത് ചെറിയൊരു ജോലിയല്ല. മുന്നില്‍ പ്രത്യക്ഷമായും പരോക്ഷമായും തെളിയുന്ന അവസരങ്ങള്‍ മുതലെടുക്കാനും വളര്‍ച്ചയിലേക്കുള്ള ഒരു പടവുപോലും നഷ്ടമാകാതിരിക്കാനും സംരംഭകന്‍ സ്വയം പരുവപ്പെടുത്തിയെടുക്കാന്‍ തയ്യാറാകണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.