- Trending Now:
ഇതൊക്കെ സാധാരണയായി എല്ലാവരും ചെയ്യുന്ന കാര്യങ്ങളല്ലേ എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല
മിക്ക സ്ത്രീകളും ആഗ്രഹിക്കുന്ന കാര്യമാണ് സ്വന്തം വീട്ടിലിരുന്നുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള ചെറുകിട സംരംഭം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്. കുറച്ച് മുമ്പ് വരെ വില്‍പനയ്ക്കായി കടകളെ മാത്രമായിരുന്നു ആശ്രയിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ നിലവില്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കാന്‍ സാധിക്കുന്ന ഷോപ്പിംഗ് സൈറ്റുകള്‍ കൂടി വന്നതോടെ ഉണ്ടാക്കുന്ന സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി വിറ്റഴിക്കാന്‍ സാധിക്കുന്നു. ഇത് ചെറിയ ബിസിനസ് ആശയങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്. വളരെ കുറഞ്ഞ ചിലവില്‍ യന്ത്രോപകരണങ്ങള്‍ ഒന്നുമില്ലാതെ തന്നെ ചെയ്‌തെടുക്കാവുന്ന ചില ബിസിനസ് ആശയങ്ങളെ പറ്റി മനസിലാക്കാം.
1) ഹെയറില്‍ ഉപയോഗിക്കുന്ന ചെറിയ ബാന്‍ഡുകളുടെ നിര്‍മ്മാണം
കുറഞ്ഞ മുതല്‍ മുടക്കില്‍ ആരംഭിക്കാവുന്ന ആദ്യത്തെ ബിസിനസ് ആശയമാണ് ഹെയര്‍ ബാന്‍ഡ് നിര്‍മ്മാണം. ഇതിന് ആവശ്യമായ മെറ്റീരിയല്‍ ബള്‍ക്കായി ഓണ്‍ലൈനില്‍ നിന്നും പര്‍ച്ചേസ് ചെയ്യാവുന്നതാണ്. മെറ്റീരിയല്‍ വാങ്ങി ചെറിയ കഷ്ണങ്ങളാക്കി കട്ട് ചെയ്താണ് ഹെയര്‍ ബാന്‍ഡ് നിര്‍മ്മാണം നടത്തുന്നത്. കട്ടിങ്ങിന് ആവശ്യമായ മെഷീന്‍ വാങ്ങിച്ചും ഈ ഒരു ബിസിനസ് നടത്താവുന്നതാണ്. അല്ലായെങ്കില്‍ കത്രിക ഉപയോഗിച്ചും ഇവ കട്ട് ചെയ്ത് എടുക്കാന്‍ സാധിക്കുന്നതാണ്. ചെറിയ വലിപ്പത്തിലുള്ളതു മാത്രമല്ല വലിയ ഹെയര്‍ ബാന്‍ഡുകളും ഈ രീതിയില്‍ നിര്‍മ്മിക്കാവുന്നതാണ്. ട്രെന്‍ഡ് അനുസരിച്ച് നിര്‍മിക്കുകയാണെങ്കില്‍ ഹെയര്‍ബാന്‍ഡ് നിര്‍മ്മാണം നല്ല രീതിയില്‍ വിജയിപ്പിച്ചെടുക്കാന്‍ സാധിക്കുന്നതാണ്. ഇവ പാക്ക് ചെയ്തു മാര്‍ക്കറ്റില്‍ എത്തിക്കുകയോ ഓണ്‍ലൈന്‍ വഴി വില്‍ക്കുകയോ ചെയ്യാവുന്നതാണ്.
2) ഹെയര്‍ ക്ലിപ്പ് നിര്‍മ്മാണം
വളരെയധികം മാര്‍ക്കറ്റ് ഡിമാന്‍ഡ് ഉള്ള ഒന്നാണ് ഹെയര്‍ ആക്‌സസറീസില്‍ ഉള്‍പ്പെടുന്ന ഹെയര്‍ ക്ലിപ്പുകള്‍. സ്റ്റോണുകളും മറ്റും ഉപയോഗിച്ച് കൂടുതല്‍ ഭംഗിയാക്കി ഹെയര്‍ ക്ലിപ്പുകള്‍ നിര്‍മ്മിച്ചാല്‍ ഇവയ്ക്ക് മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡ് ആണ് ഉള്ളത്. മുന്‍കാലങ്ങളില്‍ റോ മെറ്റീരിയല്‍ ലഭിക്കാന്‍ വളരെ ബുദ്ധിമുട്ട് ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആമസോണ്‍ പോലുള്ള വെബ്‌സൈറ്റുകളില്‍ വളരെ കുറഞ്ഞ വിലയ്ക്ക് മെറ്റീരിയലുകള്‍ ബള്‍ക്കായി വാങ്ങാന്‍ സാധിക്കുന്നതാണ്. മെറ്റീരിയലുകള്‍ വാങ്ങി സ്റ്റിച്ചു ചെയ്തും കൂടുതല്‍ ഭംഗിയാക്കി ഹെയര്‍ ക്ലിപ്പുകള്‍ മാര്‍ക്കറ്റില്‍ എത്തിക്കാവുന്നതാണ്.
3) ജ്വല്ലറി മേക്കിങ്
മാല, പാദസരം, വള കമ്മല്‍ എന്നിവയെല്ലാം നിര്‍മിച്ച് ഓണ്‍ലൈന്‍ വഴിയോ അല്ലാതെയോ വില്‍ക്കാന്‍ സാധിക്കുന്നതാണ്. ഇതിന് ആവശ്യമായ റോ മെറ്റീരിയലുകള്‍ വളരെ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കുന്ന വെബ്‌സൈറ്റുകള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ഉണ്ട്. നിര്‍മാണത്തിന് ആവശ്യമായ ട്രെയിനിങ് നല്‍കുന്ന സ്ഥാപനങ്ങളും നിരവധി ഉണ്ട്.
4) ഹെയര്‍ ബാന്‍ഡ് നിര്‍മ്മാണം
വളരെ ബേസിക് സ്റ്റിച്ചിങ് മാത്രം അറിയുന്നവര്‍ക്കും ചെയ്യാവുന്ന ഒരു ബിസിനസ് ആശയമാണ് ഹെയര്‍ ബാന്‍ഡ് നിര്‍മ്മാണം. മാര്‍ക്കറ്റില്‍ എല്ലാകാലത്തും പ്രായഭേദമന്യേ ട്രെന്‍ഡ് ആയിട്ടുള്ള ഒന്നാണ് ഹെയര്‍ ബാന്‍ഡുകള്‍. അതുകൊണ്ടുതന്നെ ഇവയ്ക്ക് മാര്‍ക്കറ്റിലുള്ള പ്രാധാന്യം ഒട്ടും കുറയുന്നില്ല.
ഇത്തരം ചെറുകിട ബിസിനസുകള്‍ ആരംഭിക്കുന്നതിന് ലൈസന്‍സ് ഒന്നും തന്നെ ആവശ്യമില്ല. എന്നാല്‍ വായ്പ, സബ്‌സിഡി എന്നിവ ലഭിക്കണമെങ്കില്‍ എംഎസ്എംഇ, ഉദ്യം ലൈസന്‍സ് എടുക്കേണ്ടതുണ്ട്. എന്നാല്‍ ചെറിയ രീതിയില്‍ ആരംഭിക്കുന്നവര്‍ക്ക് ഇവയുടെ ഒന്നും ആവശ്യമില്ലാതെ തന്നെ ബിസിനസ് ആരംഭിക്കാവുന്നതാണ്. ഇതൊക്കെ സാധാരണയായി എല്ലാവരും ചെയ്യുന്ന കാര്യങ്ങളല്ലേ എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. എന്ത് ബിസിനസ് ആരംഭിച്ചാലും അതില്‍ വ്യത്യസ്തതയും ആകര്‍ഷണീയതയും കൊണ്ടു വരുന്നതാണ് വളര്‍ച്ചയ്ക്ക് കാരണമാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.