Sections

ജീവിത ലക്ഷ്യങ്ങളും ആഗ്രഹങ്ങളും മാറ്റിവച്ചുകൊണ്ട് ജീവിക്കേണ്ടിവരുന്നതെന്തുകൊണ്ട്?

Wednesday, Dec 06, 2023
Reported By Soumya
Life Aims

എല്ലാ ആളുകൾക്കും ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ഉണ്ടാകും. ഭൂരിഭാഗവും അവരുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സ്വപ്നം കണ്ടു കഴിയുന്നവരാണ്. എന്നാൽ ഭൂരിഭാഗം ആളുകളും തങ്ങളുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും കാണാൻ കഴിയാതെ മറ്റു പ്രവർത്തികൾ ചെയ്തുകൊണ്ട് ജീവിതം തള്ളിനീക്കുന്ന അവസ്ഥയാണ് കാണുന്നത്. ഏതൊരു സാധാരണക്കാരനും അവന്റെ ആഗ്രഹങ്ങൾ വളരെ വലുതായിരിക്കും. പലപ്പോഴും പലർക്കും കുട്ടിക്കാലങ്ങളിൽ വലിയ ലക്ഷ്യങ്ങൾ ഉണ്ടാകാറുണ്ട് ഡോക്ടറാവുക, സൈനിക ഉദ്യോഗസ്ഥനാവുക, സയന്റിസ്റ്റാവുക ഇങ്ങനെ പല മോഹങ്ങളും പലർക്കും ഉണ്ടാകാറുണ്ട്. ജീവിതത്തിലേക്ക് കടക്കുമ്പോൾ അവരുടെ ലക്ഷ്യങ്ങൾ മാറ്റിവെച്ചുകൊണ്ട് കുടുംബം പോറ്റാൻ വേണ്ടി പാടുപെടുന്നവരായി മാറാറുണ്ട്. എന്തുകൊണ്ടാണ് ഇവർക്ക് ഇങ്ങനെ കഴിയേണ്ടി വരുന്നതെന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.

നിങ്ങളുടെ ശ്രദ്ധ നിങ്ങളുടെ ആഗ്രഹങ്ങൾക്ക് വേണ്ടി നിക്ഷേപിക്കാത്തത് കൊണ്ടാണ്. സ്വന്തം ഊർജ്ജത്തെ എവിടെ നിക്ഷേപിക്കുന്നുവോ അതിന്റെ സാക്ഷാത്കാരമായിരിക്കും നിങ്ങളുടെ ജീവിതം. ദണ്ഡപാണി എന്നറിയപ്പെടുന്ന പ്രശസ്തനായ എഴുത്തുകാരൻ പറഞ്ഞ വാക്കുകളാണ് ഇവ. ഉദാഹരണമായി നിങ്ങളുടെ ലക്ഷ്യം ഒരു ഡോക്ടറാകണം എന്നാണെങ്കിൽ, നിങ്ങളുടെ ഊർജ്ജം മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടുപിടിക്കുന്നതിലോ, കുടുംബകാര്യങ്ങളിലോ, കളികളിലോ കേന്ദ്രീകരിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് എങ്ങനെ ഡോക്ടർ ആകാൻ സാധിക്കും? നിങ്ങളുടെ പ്രവർത്തി മുഴുവൻ ഡോക്ടർ ആകുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ഡോക്ടറാകാൻ സാധിക്കും.

  • നിങ്ങൾ നിങ്ങളുടെ ഊർജ്ജം എന്തിനൊക്കെയാണോ നിക്ഷേപിക്കുന്നത് അത് വളരാൻ ആരംഭിക്കും. അതായത് മോശമായ കാര്യങ്ങളിലാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ നിങ്ങളിൽ മോശം സ്വഭാവങ്ങൾ വളരാൻ തുടങ്ങും. ഉദാഹരണമായി അസൂയ,വൈരാഗ്യം, ദേഷ്യം,അനുകമ്പ ഇല്ലായ്മ, അത്യാർത്ഥി എന്നീ കാര്യങ്ങളിലാണ് നിങ്ങളുടെ ശ്രദ്ധ പോകുന്നതെങ്കിൽ നിങ്ങൾ അത്തരത്തിൽ ഒരാളായി മാറും. ഇതിന് ഉദാഹരണമായി പറയാവുന്നത് പച്ചക്കറി കഴുകുന്ന വെള്ളം നിങ്ങൾ സ്ഥിരമായി ഒരു സ്ഥലത്താണ് ഒഴിക്കുന്നത് എങ്കിൽ ആ ഭാഗത്ത് പുൽച്ചെടികൾ വളർന്നു വരും.ഇത് ചിലപ്പോൾ നല്ല ചെടികൾ ആകണമെന്നില്ല. വെള്ളത്തിന് ഇവിടെ വളരാൻ പോകുന്നത് പാഴ്ചെടിയാണോ ഉപകാരമുള്ള ചെടിയാണോ എന്ന് അറിയാൻ സാധിക്കില്ല.
  • ഈ നിമിഷം നിങ്ങൾ ആരായിരിക്കുന്നു എന്നത് ഇന്നലെ നിങ്ങളുടെ ശ്രദ്ധയും ഊർജവും എവിടെ ഉപയോഗിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. ശാരീരികവും, മാനസികവും, വികാരപരവുമായി കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾ എവിടെ ആണോ ശ്രദ്ധ കേന്ദ്രീകരിച്ചത് അതിനുള്ള റിസൾട്ട് ആണ് നിങ്ങൾ ഇപ്പോൾ ഇരിക്കുന്നത്. നല്ല കാര്യങ്ങൾക്ക് വേണ്ടിയാണ് നിങ്ങളുടെ ശ്രദ്ധയും ഊർജവും ചിലവാക്കിയതെങ്കിൽ നിങ്ങൾ ഇപ്പോൾ മികച്ച ഒരു ആളായി മാറിയിരിക്കും. അതിനുപകരം നേരത്തെ പറഞ്ഞ പോലുള്ള വികാരങ്ങളിലാണ് നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിൽ നിങ്ങൾ മോശമായ ഒരു അവസ്ഥയിലേക്ക് എത്തിപ്പെടും. എവിടെയാണ് നിങ്ങളുടെ ശ്രദ്ധയും ഊർജ്ജവും പ്രയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ നിങ്ങൾക്കുണ്ടാകണം. അതിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങൾ നിങ്ങൾ ചെയ്യുകയാണെങ്കിൽ വളരെ വേഗത്തിൽ തന്നെ അവിടെ എത്താൻ നിങ്ങൾക്ക് സാധിക്കും. നല്ല കാര്യങ്ങൾക്ക് വേണ്ടി അല്ലെങ്കിൽ നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് വേണ്ടി നിങ്ങളുടെ ഊർജ്ജവും ശ്രദ്ധയും നൽകുന്നതിന് വേണ്ട ബോധപൂർവ്വമായ പ്രവർത്തികൾ നിങ്ങളിൽ നിന്നും ഉണ്ടാകണം.
  • ഇതിന് സഹായകരമാകുന്ന ഒരു അവസ്ഥ സൃഷ്ടിച്ചെടുക്കാൻ നിങ്ങൾ ബോധപൂർവ്വം പരിശ്രമിച്ചുകൊണ്ടിരിക്കണം. ഉദാഹരണമായി നിങ്ങൾക്ക് ചുറ്റുമുള്ള സുഹൃത്തുക്കൾ, വായിക്കുന്ന പുസ്തകങ്ങൾ, നിങ്ങൾ കാണുന്ന ദൃശ്യമാധ്യമങ്ങൾ ഇവയൊക്കെ നിങ്ങളുടെ ശ്രദ്ധയെ പരിപോഷിപ്പിക്കുന്നവ ആയിരിക്കണം. അതിന് വിരുദ്ധമായി മോശമായ ആളുകളുടെ ചുറ്റുവട്ടത്താണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിപ്പെടാൻ സാധിക്കാത്ത അവസ്ഥയിലേക്ക് നിങ്ങൾ എത്തും. നിങ്ങൾക്ക് ചുറ്റും നിങ്ങൾക്ക് ഉപകാരപ്രദമാകുന്ന തരത്തിലുള്ള ഒരു സംഘത്തെ സൃഷ്ടിക്കാൻ ശ്രമിക്കണം.

നിങ്ങളുടെ ശ്രദ്ധയെ ഊർജത്തെയും നല്ല കാര്യങ്ങൾക്ക് വേണ്ടിയും നിങ്ങളുടെ ലക്ഷ്യത്തിനു വേണ്ടിയും മാറ്റിവയ്ക്കൂ നിങ്ങളുടെ ജീവിതം വിജയത്തിലേക്ക് എത്താൻ അത് കാരണമാകും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.