ബിസിനസ്സിൽ പരാജയപ്പെടുന്ന ചില ആളുകളുടെ ലക്ഷണങ്ങളെക്കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്. ബിസിനസ് ചെയ്യുന്നവരെ നോക്കിയാൽ 20% ആളുകൾ മാത്രമാണ് വിജയിക്കുന്നത് ബാക്കി 80 ശതമാനം ആളുകളും പരാജയപ്പെട്ടവരാണ്. 20% വിജയിച്ചവരിൽ 3% പേരെ മാത്രമാണ് കംപ്ലീറ്റ് സക്സസ് എന്ന് പറയാൻ സാധിക്കുകയുള്ളൂ. ബാക്കി 17 ശതമാനം ആവറേജ് വിജയം ലഭിച്ചവരാണ്. എന്തുകൊണ്ട് പരാജയപ്പെടുന്നു എന്നുള്ള ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്.
- ബിസിനസ്സിൽ ഇറങ്ങി വിജയിക്കാൻ നോക്കുന്ന പലരും അധ്വാനമില്ലാതെ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. ചെറിയ മുതൽ മുടക്കിലോ, ചെറിയ കാര്യങ്ങൾ ചെയ്തു കൂടുതൽ പണം ഉണ്ടാക്കാനും, വിജയിക്കാനുമാണ് ആഗ്രഹിക്കുന്നത്. ഏതൊരു പ്രവർത്തിക്കും അതിന് അർഹിക്കുന്ന മൂല്യം കൊടുത്താൽ മാത്രമേ വിജയിക്കുവാൻ സാധിക്കുകയുള്ളൂ. ആ മൂല്യം കൊടുക്കാനുള്ള അധ്വാനം നിങ്ങൾ നിർബന്ധമായും ചെയ്തിരിക്കണം.
- കൺഫർട്ടബളായിട്ട് ഇരിക്കാൻ ആഗ്രഹിക്കുന്നവർ. സ്വസ്ഥമായി ഇരിക്കുക എന്ന് പറഞ്ഞാൽ അലസനായി ഇരിക്കുക എന്നതാണ്. ബിസിനസിൽ ഒരിക്കലും അലസനായി ഇരിക്കാൻ സാധിക്കില്ല. ബിസിനസിൻറെ ഭാഗമാണ് സ്വസ്ഥത കേട്. ഇതിനെ സ്നേഹിക്കുന്നവർക്ക് മാത്രമേ ബിസിനസ്സിൽ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ കൺഫർട്ടബിൾ സോണിൽ നിന്ന് മാറി പ്രവർത്തിയിൽ ശ്രദ്ധിക്കുക.
- പല ആൾക്കാരും എപ്പോഴും പ്രശ്നങ്ങളിലാണ് ശ്രദ്ധിക്കാറുള്ളത്. പരിഹാരങ്ങളിൽ ശ്രദ്ധ കൊടുക്കുന്നില്ല. ഏതൊരു പ്രശ്നം വന്നാലും അതിനെ വെല്ലുവിളിയായി സ്വീകരിക്കുന്ന ആളിന് മാത്രമാണ് ബിസിനസിൽ വിജയിക്കാൻ സാധിക്കുന്നത്. വെല്ലുവിളി സ്വീകരിച്ചുകൊണ്ട് ആ പ്രശ്നങ്ങളെ പരിഹരിക്കാനാണ് ശ്രദ്ധിക്കേണ്ടത് അല്ലാതെ ആ പ്രശ്നങ്ങളിൽ തളർന്നു പോകുയെല്ല വേണ്ടത്.
- ചില ആളുകൾ എപ്പോഴും ഒഴിവ് കിഴിവുകൾ പറഞ്ഞുകൊണ്ടിരിക്കും. ബിസിനസിൽ എന്തെങ്കിലും പ്രശ്നമുണ്ടായിക്കഴിഞ്ഞാൽ അത് സ്റ്റാഫിന്റെ പ്രശ്നമാണ് ഇല്ലെങ്കിൽ എന്തെങ്കിലും പ്രകൃതി ദുരന്തത്തിന്റെ ഭാഗമായി ഉണ്ടായതാണ് അല്ലെങ്കിൽ സർക്കാരിന്റെ കുഴപ്പമാണ്, കസ്റ്റമറിന്റെ പ്രശ്നമാണ് ഇങ്ങനെ പല വിധത്തിലുള്ള ഒഴിവു കഴിവുകൾ പറഞ്ഞുകൊണ്ടിരിക്കും. ഒഴിവുകിഴിവുകൾ ബിസിനസിനെ ഒരിക്കലും മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കില്ല.
- സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് മാറി നിൽക്കുക. എല്ലാ ഉത്തരവാദിത്വങ്ങളും മറ്റ് ജീവനക്കാരെ ഏൽപ്പിച്ച് ബിസിനസ്സിൽ നിന്നും മാറി നിൽക്കുന്ന ഒരാൾക്ക് അത് വിജയിപ്പിക്കാൻ സാധിക്കില്ല. വിജയത്തിന്റെ മാത്രമല്ല പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും അതിൽ നിന്ന് പാഠങ്ങൾ പഠിച്ച് മുന്നോട്ട് പോകുന്ന ആളാണ് ഒരു ബിസിനസുകാരൻ.
- ബിസിനസ്സിൽ നിൽക്കുന്ന സമയത്ത് കഠിനമായ ജോലികൾ ചെയ്യാൻ തയ്യാറാകണം. അത് ബിസിനസിന്റെ ഭാഗമാണ്. കഠിനമായ ജോലികൾ സ്മാർട്ട് ആയി ചെയ്യുന്ന ഒരാൾക്ക് മാത്രമേ വിജയിക്കാൻ സാധിക്കുകയുള്ളൂ.
- ബിസിനസ്സിൽ വ്യക്തമായ ലക്ഷ്യം അത്യാവശ്യമാണ്. ലക്ഷ്യമില്ലാത്ത ഒരാൾക്ക് ഒരിക്കലും വിജയിക്കാൻ സാധിക്കില്ല. ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായി ധാരണയുള്ള അത് ഡിവൈഡ് ചെയ്ത് ഏത് സമയത്ത് ഏത് ലക്ഷ്യം നേടണമെന്ന് വ്യക്തമായി മനസ്സിലാക്കണം. പ്ലാനിങ്ങും ലക്ഷ്യവും ഇല്ലാത്ത ഒരാൾക്ക് വിജയത്തിലേക്ക് എത്താൻ സാധിക്കില്ല.
- ചില പ്രവർത്തികൾ വിജയിക്കാൻ സാധിക്കുന്നവ ആയിരിക്കും. എന്നാൽ അതിൽ പോലും പരാജയം സംഭവിക്കുമോയെന്ന് പേടിച്ച് അമിതമായി ചിന്തിക്കുന്ന ആളുകൾ. ബിസിനസ്സിൽ അമിത ചിന്ത ഒരിക്കലും നല്ലതല്ല. അമിതമായ ചിന്ത നടത്തി നെഗറ്റീവ് ചിന്താഗതിയിലേക്ക് പോകുന്ന ഒരാൾക്ക് ബിസിനസ് വിജയിപ്പിക്കാൻ സാധ്യമല്ല.
- റിസ്ക് എടുക്കാനുള്ള കഴിവില്ലായ്മ. റിസ്കില്ലാതെ ബിസിനസ് ഇല്ല. റിസ്ക് ബിസിനസിന്റെ ഒരു ഭാഗമാണ്.
- എപ്പോഴും നഷ്ടം കുറയ്ക്കാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുക. നഷ്ടം ഇല്ലാതാക്കാൻ വേണ്ടി എപ്പോഴും ഫോക്കസ് ചെയ്തുകൊണ്ടിരുന്നാൽ നിങ്ങളുടെ മനസ്സിൽ എപ്പോഴും നഷ്ടം എന്നുള്ള ചിന്തയായിരിക്കും. അത് സ്വാഭാവികമായും നിങ്ങളുടെ ബിസിനസിനെ നഷ്ടത്തിലേക്ക് കൊണ്ടുപോകാം. നഷ്ടത്തിലേക്ക് ശ്രദ്ധിക്കാതെ, കൂടുതൽ വിജയങ്ങളിലേക്കും കൂടുതൽ പ്രോഡക്ടുകൾ സെയിൽ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുക.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക
ബിസിനസുകാരൻ ഒരു മികച്ച നേതാവായിരിക്കേണ്ടതിന്റെ ആവശ്യകത... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.