Sections

കർഷകർ ബിസിനസിലെ ബാലപാഠങ്ങൾ മനസിലാക്കേണ്ടതിന്റെ ആവശ്യകതയെന്ത്?

Friday, Jan 19, 2024
Reported By Soumya S
Agri Business

ഇന്ന് കർഷകർ കൃഷി ചെയ്യാൻ മാത്രം അറിഞ്ഞാൽ പോരാ അവർ ബിസിനസിന്റെ കാര്യങ്ങളും അറിഞ്ഞിരിക്കണം. കർഷകർക്ക് ബിസിനസ് അറിയില്ലെങ്കിൽ അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുവാൻ സാധ്യമല്ല. അല്ലെങ്കിൽ ഇടനിലക്കാർ ലാഭം എടുക്കുകയും കർഷകർ വൻ നഷ്ടങ്ങളിലേക്ക് പോവുകയും ചെയ്യും. കൃഷിയിൽ വില്പന അറിഞ്ഞുകൂടാത്തത് കൊണ്ട് തന്നെ കടക്കെണിയിലും കർഷകർ ചെന്നെത്തുന്നുണ്ട്. അതുകൊണ്ടുതന്നെ കർഷകർ ബിസിനസിനെക്കുറിച്ചുള്ള ബാലപാഠങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ക്ഷീരകർഷകരുടെ കാര്യം നമുക്ക് അറിയാം. അവർ ഉൽപ്പാദിപ്പിക്കുന്ന പാലിന് വലിയ വില ലഭിക്കാറില്ല. ഒരു ലിറ്റർ പാല് ക്ഷീരോൽപാദന സഹകരണ സംഘങ്ങളിൽ കൊടുത്തു കഴിഞ്ഞാൽ അവർക്ക് 40 - 45 രൂപയുമാണ് ലിറ്ററിന് ലഭിക്കുന്നത്. എന്നാൽ ഈ ഒരു ലിറ്റർ അവർ അടുത്തു വിൽക്കുന്നത് 100 -120 രൂപയ്ക്കാണ്. പാലിൽ നിന്ന് പല ഉൽപ്പന്നങ്ങളും ഉണ്ടാക്കി കൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. ബിസിനസിലെ സാധ്യതകളെക്കുറിച്ച് മനസിലാക്കി കഴിഞ്ഞാൽ ക്ഷീര കർഷകർക്കും അതുപോലെ തന്നെ മറ്റു കർഷകർക്കും അവർക്ക് തീർച്ചയായും ലാഭമുണ്ടാക്കാൻ സാധിക്കും. അതിനുവേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇന്ന് നോക്കുന്നത്.

  • നിങ്ങൾ കൃഷി ചെയ്യുന്ന പ്രോഡക്റ്റ് നിങ്ങൾക്ക് ചുറ്റുപാടുമുള്ള ആളുകൾക്ക് ആവശ്യമുള്ളതാണോയെന്ന് നോക്കുക. അല്ലെങ്കിൽ ഏതു ഭാഗത്താണ് കൂടുതൽ ആവശ്യമുള്ളത് എന്ന് മനസിലാക്കുക. ഉദാഹരണത്തിന് പാലാണ് കൃഷി ചെയ്യുന്നതെങ്കിൽ നിങ്ങളുടെ ചുറ്റുപാടും അത്യാവശ്യമുള്ള ഒരു പ്രോഡക്റ്റ് തന്നെയാണ്. അതിനുപകരം കുരുമുളക് അതുപോലുള്ളവ കൃഷി ചെയ്യുമ്പോൾ നിങ്ങൾക്ക് ചുറ്റുപാടും അല്ല ദൂരസ്ഥലങ്ങളിലേക്ക് ആയിരിക്കും കൂടുതൽ മാർക്കറ്റ് ഉണ്ടാവുക. ഏതാണ് മാർക്കറ്റിൽ പ്രാധാന്യമുള്ളത് എന്ന് പരിശോധിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം.
  • മറ്റുള്ളവർക്ക് ആവശ്യമില്ലാത്ത പ്രോഡക്റ്റ് ആണെങ്കിൽ അത് വമ്പിച്ച രീതിയിൽ കൃഷി ചെയ്യുന്നത് വിജയമല്ല. ഉദാഹരണമായി മരിച്ചിനി മാർക്കറ്റിൽ വിലയിടിഞ്ഞ് നിൽക്കുന്ന ഒന്നാണ്. അതിന്റെ കൃഷിയിലേക്ക് കൂടുതൽ ഇറങ്ങുന്നത് ബുദ്ധിപരമല്ല. അതുപോലെയാണ് റബ്ബറിന്റെ കാര്യവും റബ്ബറിന്റെ വില ഇപ്പോൾ ഇടിഞ്ഞു നിൽക്കുന്ന ഒന്നാണ്. റബ്ബർ ഒരു കാർഷിക ഉത്പന്നമല്ലെങ്കിലും റബ്ബർ കൃഷിയായിട്ടാണ് പൊതുവേ മലയാളികൾ കണക്കാക്കുന്നത്. റബ്ബർ കൃഷിയിലേക്ക് കൂടുതൽ വ്യാപിക്കുന്നത് ശരിയല്ല. എപ്പോഴും അത്യാവശ്യം ഉള്ള പ്രോഡക്ടുകൾ മാത്രമേ കൃഷി ചെയ്യാൻ പാടുള്ളൂ.
  • കൃഷിയുടെ സീസൺ ടൈം മനസ്സിലാക്കിയിരിക്കണം. ഉദാഹരണമായി വാഴ കൃഷി ചെയ്യുമ്പോൾ ഓണക്കാലത്ത് വളരെയധികം ആവശ്യമുള്ളതാണ്. ആ സമയം വിളവെടുക്കുന്ന തരത്തിൽ കൃഷി ചെയ്യുന്നതാണ് ഉപകാരപ്രദം. ഓണക്കാലം കഴിഞ്ഞാൽ വിലയിടിയാനുള്ള സാധ്യത വളരെ കൂടുതലാണ്. സീസൺ അനുസരിച്ച് കൃഷി ചെയ്യുന്നതാണ് ഏറ്റവും മികച്ച രീതി.
  • നിങ്ങളുടെ പ്രോഡക്ടിന് ഏത് സ്ഥലത്താണ് കൂടുതൽ മാർക്കറ്റ് ഉള്ളത് എന്ന് മനസ്സിലാക്കണം. ആ സ്ഥലത്ത് കൊണ്ടുപോയി വിൽപ്പന നടത്താൻ വേണ്ടി ശ്രമിക്കണം.
  • കഴിവതും കസ്റ്റമറിന് നേരിട്ട് കൊടുക്കുവാനാണ് ശ്രമിക്കേണ്ടത്. അതിനുവേണ്ടിയുള്ള ഒരു കസ്റ്റമർ ബേസ് നിങ്ങൾ ഉണ്ടാക്കിയെടുക്കണം. ഉദാഹരണമായി പച്ചക്കറി കൃഷി ചെയ്യുന്ന ഒരാളാണെങ്കിൽ കസ്റ്റമറിന് ഡയറക്ട് കിട്ടാൻ വേണ്ടിയുള്ള വഴി നിങ്ങൾ കണ്ടെത്തണം.
  • ആധുനിക ടെക്നോളജി ഉപയോഗിച്ച് പ്രോഡക്ടുകൾ ആളുകൾക്ക് പരിചയപ്പെടുത്തുന്നതും വിൽക്കാൻ നിങ്ങളെ കൂടുതൽ സഹായിക്കും. പ്രത്യേകിച്ചും ജൈവ പച്ചക്കറി പോലുള്ളവ ആളുകൾ കൂടുതൽ ഇഷ്ടപ്പെടുന്നവയാണ്. ഇടനിലക്കാരാണ് ഇതിന്റെ ലാഭം കൊയ്യുന്നത് അതിന് പകരം നിങ്ങളുടെ പരിസരത്ത് തന്നെ ജൈവകൃഷി ചെയ്യുന്നുണ്ട് എന്ന കാര്യം പുറംലോകത്ത് അറിയിക്കുകയും അതിന്റെ വീഡിയോകളും ഫോട്ടോകളും ഫേസ്ബുക്ക് പോലുള്ളവയിൽ പോസ്റ്റ് ചെയ്യുകയും, വിളവെടുപ്പ് കാലം വരുന്നതിനു മുന്നേ തന്നെ ഇന്ന സമയത്ത് ഇത് വിളവെടുപ്പ് നടക്കുമെന്ന്ആവശ്യമുള്ളവർ കോൺടാക്ട് ചെയ്യണം എന്ന് തരത്തിലുള്ള പോസ്റ്ററുകൾ തയ്യാറാക്കിയിടുക.ഇങ്ങനെ നിങ്ങൾക്ക് തന്നെ നിങ്ങളുടെ വിപണി കുറച്ച് കണ്ടെത്താവുന്നതാണ്.
  • നിങ്ങൾ ഇന്ന കൃഷി ചെയ്യുന്ന ആളാണ് എന്ന് കഴിവതും പ്രചരിപ്പിക്കുക. നിങ്ങൾ ഇത്തരത്തിൽ ഒരു കൃഷി ചെയ്യുന്ന ആളാണ് എന്ന് ജനങ്ങൾക്ക് അവബോധം ഉണ്ടാക്കുക. ഉദാഹരണമായി നിങ്ങൾ ക്ഷീര കർഷകൻ ആണെങ്കിൽ കവർ പാലും നിങ്ങളുടെ പാലും തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കി കൊടുക്കാവുന്നതാണ്. കവർ പാലിനേക്കാൾ എത്രയോ ഇരട്ടി ഗുണമുള്ളതാണ് നിങ്ങൾ ഉത്പാദിപ്പിക്കുന്ന പാൽ. ഫാമിന്റെ വൃത്തിയുള്ള ഫോട്ടോകളും നിങ്ങൾ പശുക്കൾക്ക് കൊടുക്കുന്ന തീറ്റ എന്നിവയെ കുറിച്ച് ജനങ്ങൾക്ക് അവബോധം ഉണ്ടാക്കുക.
  • ബൈ പ്രോഡക്ടുകൾ ഇറക്കാൻ വേണ്ടി ശ്രമിക്കുക.നിങ്ങൾ ഒരു ക്ഷീര കർഷകൻ ആണെങ്കിൽ അതിന്റെ ഒപ്പം തൈര്, വെണ്ണ, നെയ്യ് ഇതുപോലുള്ള പ്രോഡക്ടുകൾ നിങ്ങൾക്ക് തന്നെ തീർച്ചയായും ഉണ്ടാക്കാൻ സാധിക്കും.
  • നിങ്ങളുടെ പ്രോഡക്റ്റിന് നല്ല പേര് കൊടുത്തുകൊണ്ട് ഒരു ബ്രാൻഡ് ആക്കി മാറ്റാൻ ശ്രമിക്കുക. ആ ബ്രാൻഡിനെ വിപുലീകരിക്കുന്നതിന് വേണ്ടിയുള്ള പ്രചരണങ്ങൾ നടത്തുക.
  • നിങ്ങൾ കൊടുക്കുന്ന പ്രോഡക്ടുകൾ ഭംഗിയായി പാക്ക് ചെയ്തു കൊടുക്കാൻ വേണ്ടി ശ്രദ്ധിക്കുക. ബ്രാൻഡിംഗ് നടത്തി ഒരു പേര് കണ്ടെത്തി പാക്ക് ചെയ്ത് ഹൈജീനിക്കായി കൊടുക്കാൻ വേണ്ടി ശ്രദ്ധിക്കുക. മറ്റുള്ളവർ കൊടുക്കുന്നതുപോലെ ഒരു സാധാരണ രീതിയിൽ ആകരുത് പാക്കിംഗ്. ഒരു വ്യത്യസ്തമായ രീതി കണ്ടെത്തുക. ഇത് വാങ്ങുന്ന ആൾക്ക് മന സംതൃപ്തി ഉണ്ടാക്കുകയും നിങ്ങളുടെ പ്രോഡക്ടുകൾ കൂടുതലായി വിപണിയിൽ എത്തുകയും ചെയ്യും.

നിങ്ങൾ ഒരു കർഷകൻ ആണെങ്കിൽ ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചു വേണം കൃഷി ചെയ്യാൻ. നിങ്ങളുടെ പ്രോഡക്ടുകൾ എങ്ങനെ വിൽക്കാം എന്നതിനെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കുകയും അതിന് കൂടുതൽ സമയം ഫോക്കസ് ചെയ്യുകയും ചെയ്താൽ മാത്രമെ നിങ്ങളുടെ ഉൽപ്പന്നത്തിന് ഗുണം ഉണ്ടാവുകയുള്ളൂ. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനോടൊപ്പം തന്നെ അത് വിൽക്കുന്നതിനും നിങ്ങൾക്ക് കഴിവുണ്ടായിരിക്കണം. നിങ്ങളുടെ പ്രോഡക്ടുകൾ ഇടനിലക്കാരിലേക്ക് പോകാതെ നിങ്ങൾ സ്വയം വിൽക്കാനും അതിൽ നിന്ന് ലാഭം ഉണ്ടാക്കുവാനും ശ്രമിക്കണം.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.