Sections

ബിസിനസ് ലോണിനായി ബാങ്കുകളെ സമീപിക്കുമ്പോൾ മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ട് ആവശ്യപ്പെടുന്നതെന്തുകൊണ്ട്?

Monday, Oct 09, 2023
Reported By Soumya
Bank Loan Formalities

ബിസിനസുകാർ ബാങ്കിൽ ലോൺ എടുക്കാൻ പോകുമ്പോൾ ബാങ്കുകാർ മൂന്നുവർഷത്തെ കമ്പനിയുടെ പ്രവർത്തന റിപ്പോർട്ട് ചോദിക്കാറുണ്ട്. ഇങ്ങനെ ബാങ്ക് കാർ മൂന്നുവർഷത്തെ പ്രവർത്തന റിപ്പോർട്ട് ചോദിക്കുന്നത് എന്തുകൊണ്ട്.

ഒരു ബിസിനസുകാരന് ഒരിക്കലും വെറുതെ ഒരു ലോൺ കൊടുക്കുകയില്ല. അവന് തിരിച്ചടയ്ക്കാൻ കഴിവുണ്ടോ, തിരിച്ചടയ്ക്കാൻ ഉതകുന്ന വരുമാനം ബിസിനസ്സിൽ നിന്ന് ലഭിക്കുന്നുണ്ടോ, സിബിൽ സ്കോർ ഇങ്ങനെ നിരവധി കാര്യങ്ങൾ നോക്കി കൊണ്ടാണ് ബാങ്ക് ഒരു ബിസിനസുകാരന് ലോൺ കൊടുക്കുന്നത്. പൊതുവേ ഒരു ബിസിനസുകാരന് ലോൺ കൊടുക്കാൻ വേണ്ടി ബാങ്കുകാർ മത്സരിക്കാറുണ്ടെങ്കിലും ഈവക കാര്യങ്ങളിൽ കൃത്യത ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ ബാങ്ക് കാർ ലോൺ തരാറുള്ളൂ. ഇതിനുവേണ്ടിയിട്ടാണ് അവർ മൂന്നുവർഷത്തെ ഐടി റിട്ടേൺസും, ജിഎസ്ടി റിട്ടേൺസും എല്ലാം പരിശോധിക്കുന്നത്. ഒരു ബിസിനസ് തുടങ്ങി മൂന്ന് വർഷം കൊണ്ടാണ് അത് മുന്നോട്ടു പോകുമോ അതോ പിന്നോട്ട് പോകുമോ എന്നറിയാൻ സാധിക്കുകയുള്ളൂ.

ബിസിനസ് തുടങ്ങി ആദ്യത്തെ ഒരു വർഷം ലാഭം കിട്ടുകയില്ല. ആദ്യത്തെ വർഷം ബിസിനസിനെക്കുറിച്ച് ഒരു വിലയിരുത്തൽ മാത്രമാണ് സാധിക്കുക. ഇത് ഐടി റിട്ടേൺസിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. അയാളുടെ കാഷ് ഫ്ലോയും അതുപോലുള്ള കാര്യങ്ങൾ ഒരു വർഷം കൊണ്ട് മനസ്സിലാക്കാൻ സാധിക്കും.

രണ്ടാമത്തെ വർഷം ആകുമ്പോൾ ബിസിനസ് മുന്നോട്ടു ആണോ പോകുന്നത്, ക്യാഷ് ഫ്ലോ വ്യക്തമായിട്ടുണ്ടോ എന്ന് മനസ്സിലാക്കാം. രണ്ടാമത്തെ വർഷവും ബിസിനസ് ലാഭത്തിൽ ആകാൻ സാധ്യതയില്ല.

മൂന്നാമത്തെ വർഷമായിരിക്കും ബിസിനസ്സിൽ നിന്ന് ലാഭം ലഭിച്ചു തുടങ്ങുക. മൂന്നാമത്തെ വർഷത്തെ ഐടി റിട്ടേൺ സ്റ്റേറ്റ്മെന്റ് നോക്കുമ്പോൾ തന്നെ അയാളുടെ നിലവിലുള്ള സാഹചര്യം എന്താണെന്ന് സാധാരണയായി ഒരു ബാങ്കിന് മനസ്സിലാകും. അതുകൊണ്ടാണ് ബാങ്ക്കാർ മൂന്നുവർഷത്തെ ഐടി സ്റ്റേറ്റ്മെന്റ് നോക്കിയതിനുശേഷം ബിസിനസുകാർക്ക് ലോൺ കൊടുക്കുന്നത്.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.