- Trending Now:
ആദിത്യ ബിര്‍ള ഗ്രൂപ്പ് (എബിജി) ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ള ടെലികോം മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം വോഡഫോണ്‍ ഐഡിയ ഓഹരി വില 17 ശതമാനത്തിന്റെ ഉയര്‍ച്ച രേഖപ്പെടുത്തി.ബിഎസ്ഇയില്‍ 1.05 രൂപ അഥവാ 17.24 ശതമാനം ഉയര്‍ന്ന് 7.14 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇത് ഇന്‍ട്രാഡേയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.29 ല്‍ എത്തി. ടെലികോം മേഖലയ്ക്കായി ചില ആശ്വാസ നടപടികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതിനിടയിലാണ് ഈ കുതിപ്പ്.
ടെലികോം മേഖലയുടെ പുനരുദ്ധാരണത്തിന് ആവശ്യമാ നടപടികളെക്കുറിച്ച് ബിര്‍ള വൈഷ്ണവുമായി സംസാരിക്കുകയും സര്‍ക്കാര്‍ ഇടപെടലിന്റെ അടിയന്തിര ആവശ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. കഴിഞ്ഞ മാസം, കടക്കെണിയിലായതിനെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനം കുമാരമംഗലം രാജിവച്ചിരുന്നു.
ആഘോഷവുമായെത്തിയ വിഐ വന്‍ പ്രതിസന്ധിയില്‍
... Read More
കമ്പനിയുടെ മൊത്തം കടബാധ്യത 1.91 ലക്ഷം കോടി രൂപയാണ്. ഇതില്‍ 1060.1 ബില്യണ്‍ മാറ്റിവെച്ച സ്പെക്ട്രം പേയ്മെന്റ് ബാധ്യതകളും സര്‍ക്കാരിന് ലഭിക്കേണ്ട 621.8 ബില്യണ്‍ രൂപയുടെ എജിആര്‍ ബാധ്യതകളും ഉള്‍പ്പെടുന്നു. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമായി 234 ബില്യണ്‍ രൂപ കടമുണ്ട്. 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനി 7,319.1 കോടി രൂപയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഓഹരി വിപണിയില്‍ ലിസ്റ്റ് യ്ത 50 കമ്പനികള്‍ മുങ്ങി
... Read More
ത്രൈമാസ റിപ്പോര്‍ട്ടില്‍ (2021 ഏപ്രില്‍-ജൂണ്‍) കോവിഡ് 19 ന്റെ കടുത്ത രണ്ടാം തരംഗത്തില്‍ പല സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതിനാല്‍ വരുമാനം 4.7 ശതമാനം കുറഞ്ഞ് 91.5 ബില്യണ്‍ രൂപയായി കുറഞ്ഞു. ഈ ഓഹരി യഥാക്രമം 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 13.80 രൂപയിലും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 4.55 രൂപയിലും യഥാക്രമം 2021 ജനുവരി 15 നും 2021 ആഗസ്റ്റ് 05 നും എത്തി. നിലവില്‍, 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ 48.26 ശതമാനവും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ 56.92 ശതമാനത്തിലുമാണ് വ്യാപാരം നടക്കുന്നത്.
രാജ്യത്ത് പുതുതായി രൂപീകരിക്കപ്പെട്ട കമ്പനികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്... Read More
ടെലികോം കമ്പനിയായ വി (മുന്‍പ് വോഡഫോണ്‍ ഐഡിയ) യിലെ തന്റെ മുഴുവന്‍ ഓഹരിയും കൈമാറാന്‍ തയാറാണെന്ന് കേന്ദ്ര സര്‍ക്കാരിനോട് കുമാര്‍ മംഗലം ബിര്‍ള നേരത്തെ കത്തിലൂടെ സൂചിപ്പിച്ചിരുന്നു.കഴിഞ്ഞകാലത്തെ നിയമപരമായ കുടിശിക സംബന്ധിച്ച ബാധ്യതകളിന്മേല്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയില്ലെങ്കില്‍ വി പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നു 2019 ഡിസംബറില്‍ ഒരു മാധ്യമ പരിപാടിക്കിടെ ബിര്‍ള പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.