Sections

ഓഹരി വിപണിയിലെ കാളയും കരടിയും എങ്ങനെ അവിടെ വന്നു??

Thursday, Aug 05, 2021
Reported By
bull & bear market

ബുള്‍ മാര്‍ക്കറ്റുകള്‍ പല വിധത്തിലുണ്ട്

 

ഓഹരി വിപണിയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ എപ്പോഴും ഒരു കാളയുടെ ചിത്രം നിങ്ങള്‍ കണ്ടിട്ടുണ്ടാകും.സ്റ്റോക്ക് മാര്‍ക്കറ്റില് എന്താണ് കാളയ്ക്ക് കാര്യം?

ഓഹരിവിപണിയില്‍ അടിക്കടി ഉപയോഗിക്കുന്ന പദമാണ് ബുള്‍ മാര്‍ക്കറ്റ്.ഒരു നിക്ഷേപത്തിന്റെ വില 
ഒരു ദീര്‍ഘകാലത്തേക്ക് ഉയരുമ്പോഴോ ഉയരുമെന്ന് പ്രതീക്ഷിക്കുകയോ ചെയ്യുന്ന സാമ്പത്തിക വിപണിയുടെ അവസ്ഥയാണ് ബുള്‍ മാര്‍ക്കറ്റ് എന്ന പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത്.


ഓഹരികള്‍,ബോണ്ടുകള്‍,ചരക്കുകള്‍ എന്നിവ പോലുള്ള സെക്യുരിറ്റി വിവരിക്കുന്ന സാഹചര്യത്തില്‍ ബുള്‍ മാര്‍ക്കറ്റ് എന്ന പദം ഉപയോഗിക്കുന്നത്. ചില അവസരങ്ങളില്‍ ഭവന നിര്‍മ്മാണം പോലുള്ള നിക്ഷേപങ്ങള്‍ക്കും ഉപയോഗിക്കാം.ബുള്‍ മാര്‍ക്കറ്റുകള്‍ ചിലപ്പോള്‍ മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടുനിന്നേക്കാം.

ശരിക്കും പറഞ്ഞാല്‍ നിക്ഷേപകര്‍ക്ക് നേടാനായ മികവും ആത്മവിശ്വാസവും ഓഹരിവിപണിയില്‍ ദീര്‍ഘകാലത്തേക്ക് തുടരുമെന്ന പ്രതീക്ഷയാണ് ബുള്‍ മാര്‍ക്കറ്റിന്റെ പ്രധാന പ്രത്യേകത.എന്നാല്‍ വിപണിയിലെ കയറ്റിറക്കങ്ങള്‍ എപ്പോള്‍ മാറുമെന്ന് പ്രവചിക്കുക പ്രയസാം തന്നയാണ്.എന്നാലും നിക്ഷേപകര്‍ ഊഹക്കച്ചവടങ്ങളിലൂടെയും ചില പഠനങ്ങളുടെ അടിസ്ഥാനത്തിലും ഭാവിനിര്‍ണയിക്കുന്ന ശീലം കണ്ടുവരുന്നുണ്ട്.

അടിസ്ഥാനപരമായ ഓഹരി വിലകള്‍ 20 ശതമാനം വര്‍ദ്ധിക്കുന്ന സാഹചരം ആണ് ബുള്‍ വിപണി തിരിച്ചറിയാന്‍ സാധാരണ ഉപയോഗിക്കുന്ന നിര്‍വചനം.ബുള് മാര്‍ക്കറ്റ് പ്രവചിക്കുക പ്രയാസമായതിനാല്‍ ഇത് സംഭവിച്ച ശേഷം മാത്രമെ വിദഗ്ധര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാറുള്ളു.സമീപകാല ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ബുള്‍ വിപണി എന്ന് പറയാവുന്നത് 2003നും 2007നും ഇടയിലുള്ള കാലഘട്ടമായിരുന്നു.


പൊതുവെ ശക്തമായ മൊത്ത ആഭ്യന്തര ഉത്പാദനത്തിനും അതായത് ജിഡിപിയ്ക്കും തൊഴിലില്ലായ്മ കുറയുന്നതിനെയും ആശ്രയിച്ചാണ് ബുള്‍ വിപണി പ്രതിഭാസം സംഭവിക്കുന്നത്.ഈ കാലയളവില്‍ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം ഇരട്ടിക്കും.ഇത് വിപണിയുടെ മൊത്തതിലുള്ള നേട്ടത്തിനൊപ്പം ഓഹരികളുടെ ആകെ ഡിമാന്റും വര്‍ദ്ധിപ്പിക്കും.ബുള്‍ മാര്‍ക്കറ്റ് സമയത്ത് ഇന്‍ഷ്യല്‍ പബ്ലിക് ഓഫറിംഗ് എന്ന ഐപിഒ അളവിലും വര്‍ദ്ധനവ് ഉണ്ടാകും.ബുള്‍ മാര്‍ക്കറ്റില്‍ നിന്ന് നേട്ടം പ്രയോജനപ്പെടുത്താന്‍ കൂടുതല്‍ നിക്ഷേപകര്‍ വിപണിയില്‍ ലാഭം നേടാനായി വ്യാപാരത്തില്‍ പങ്കെടുക്കാന്‍ മുന്നോട്ടു വരുന്നതും കാണാവുന്നതാണ്. വില വര്‍ദ്ധനവ് പ്രയോജനപ്പെടുത്തുന്നതിന് നേരത്തെ ഓഹരികള്‍ വാങ്ങുകയും അവ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമ്പോള്‍ വില്‍ക്കുകയും വേണം.

ബുള്‍ മാര്‍ക്കറ്റുകള്‍ പല വിധത്തിലുണ്ട്. അതിപ്പോ ബോണ്ടുകളുടെ വരുമാനത്തിന്റെ നിരക്ക് വളരെക്കാലം പോസിറ്റീവ് ആയിരിക്കുമ്പോഴാണെങ്കില്‍ ബോണ്ട് ബുള്‍മാര്‍ക്കറ്റ് എന്നറിയപ്പെടുന്നു.അതേസമയം സ്വര്‍ണ്ണ വില വര്‍ദ്ധിച്ചു കൊണ്ടിരിക്കുമ്പോഴുള്ള വിപണി ഗോള്‍ഡ് ബുള്‍ മാര്‍ക്കറ്റ്  എന്നറിയപ്പെടുന്നു.ബുള്‍ മാര്‍ക്കറ്റില്‍ വിശ്വാസം അര്‍പ്പിച്ച നിക്ഷേപകനെ ബുള്ളിഷ് എന്നാണ് ഓഹരിമേഖലയിലെ വിശകല വിദഗ്ധര്‍ വിളിക്കുന്നത്.


കാളയുടെ ചിത്രത്തെ പോലെ തന്നെ ഓഹരിവിപണിയിലൊരു കരടിയെയും നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. അതാണ് ബെയര്‍ വിപണിയുടെ പ്രതീകം.

ബുള്‍ മാര്‍ക്കറ്റിന്റെ നേരെ ഓപ്പോസിറ്റാണ് ഈ ബെയര്‍ വിപണി.ഓഹരി വിപണിയിലുണ്ടാകുന്ന കനത്ത ഇടിവാണ് ബെയര്‍ വിപണി  എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

കാളയും കരടിയും തന്നെ എന്തിന് ഓഹരിവിപണിയില്‍ ഉപയോഗിക്കുന്നു എന്ന് സംശയിക്കുന്നവര്‍ ഒരുപാട് ഉണ്ടാകും.ഈ മൃഗങ്ങള്‍ ആക്രമിക്കുന്ന സ്വഭാവത്തെ അടിസ്ഥാനമാക്കിയാണ് സ്റ്റോക്കില്‍ ഇവയെ ഉപയോഗിച്ചിരിക്കുന്നതും. കാള എതിരാളികളെ അതിന്റെ കൊമ്പുകള്‍ ഉയര്‍ത്തികാട്ടിയാണ് ആക്രമിക്കുന്നത് .എന്നാല്‍ കരടിയാകട്ടെ കൈകാലുകള്‍ താഴേക്ക് ആഴത്തില്‍ താഴ്ത്തിയാണ് എതിരാളിയെ കീഴ്പ്പെടുത്തുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ യഥാക്രമം വിപണിയുടെ ലാഭത്തെയും നഷ്ടത്തെയും സൂചിപ്പിക്കുന്നു.

വിപണിയില്‍ നേട്ടമുണ്ടായാല്‍ അത് ബുള്‍ മാര്‍ക്കറ്റും ഇടിവ് സംഭവിച്ചാല്‍ അത് ബെയര്‍ മാര്‍ക്കറ്റും എന്ന പേരില്‍ അറിയപ്പെടുന്നു.അപ്പോള്‍  ഇനി സ്റ്റോക് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് കാളയെയും കരടിയെയും കാണുമ്പോഴുള്ള സംശയം മാറ്റിവെച്ചേക്കാം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.