- Trending Now:
എല്ലാ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളും നിയമവിരുദ്ധമാക്കി കൊണ്ട് കഴിഞ്ഞ ദിവസം ചൈന ഉത്തരവ് പുറത്തിറക്കിയിരുന്നു.പിന്നാലെ ക്രിപ്‌റ്റോ കറന്‍സി വിപണിയില്‍ വന്‍ ഇടിവ്.
ചൈനീസ് സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ നീക്കത്തെ തുടര്‍ന്ന് ഇനി ചൈനയില്‍ ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ചുള്ള മറ്റ് സാമ്പത്തിക ഇടപാടുകളും നടക്കില്ല. ഇത് ബിറ്റ്‌കോയിനും തിരിച്ചടിയായി. ഏറ്റവുമധികം ഇടപാടുകള്‍ നടക്കുന്ന ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെ എല്ലാ വെര്‍ച്വല്‍ കറന്‍സികളും നിരോധിച്ചിരിക്കുകയാണ്. തുടക്കം മുതല്‍ തന്നെ ക്രിപ്റ്റോ വിരുദ്ധ നിലപാടാണ് ചൈന എടുത്തിരുന്നത്.
സ്വര്‍ണ്ണ നിക്ഷേപത്തിന് ഭീഷണിയായി ക്രിപ്റ്റോ... Read More
48 മണിക്കൂറിനിടെ 3- 4 ശതമാനത്തിനു മുകളില്‍ ഇടിവാണ് ബിറ്റ്‌കോയിന്‍ നേരിട്ടത്. എഥേറിയം, ഡോഷ്‌കോയിന്‍ തുടങ്ങിയ ക്രിപ്റ്റോ കറന്‍സികളും 4- 8 ശതമാനം ഇടിഞ്ഞിട്ടുണ്ട്.
ക്രിപ്‌റ്റോ വിലക്കിനൊപ്പം ചൈനീസ് റിയല്‍ എസ്റ്റേറ്റ് ഭീമന്‍ എവര്‍ഗ്രാന്‍ഡെയുടെ തകര്‍ച്ചയെയും വിപണികളെ ബാധിച്ചിട്ടുണ്ട്.
ലോകത്തിലെ തന്നെഏറ്റവും വലിയ ക്രിപ്‌റ്റോ വിപണികളിലൊന്നാണു ചൈന. 2019ല്‍ ചൈന ക്രിപ്‌റ്റോ കറന്‍സി വ്യാപാരം നിരോധിച്ചിരുന്നെങ്കിലും വിദേശ എക്‌സ്‌ചേഞ്ചുകള്‍ വഴി വ്യാപാരം തുടര്‍ന്നിരുന്നു.
ക്രിപ്റ്റോ കറന്‍സി തന്നെ ഭാവി; നിക്ഷേപിക്കാന്‍ തീരുമാനിക്കാന്‍ വൈകരുത്
... Read More
ധനകാര്യ സ്ഥാപനങ്ങള്‍, പേയ്മെന്റ് ബിസിനസുകള്‍, ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമുകള്‍ എന്നിവയെയും ക്രിപ്‌റ്റോ ട്രേഡിങ്ങിനെ സഹായിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.
ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ നിരീക്ഷിക്കാനും ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ തടയാനും പ്രത്യേക സംവിധാനവും ചൈന രൂപീകരിച്ചു.പ്രധാന വിപണിയായ ചൈനയിലെ ആഘാതം വരും ദിവസങ്ങളിലും ക്രിപ്‌റ്റോ വിപണികള്‍ ഇടിയുന്നതിന് വഴിയൊരുക്കിയേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.