- Trending Now:
നിങ്ങള്‍ പുതുതായി ഒരു ബിസിനസ് തുടങ്ങുന്നു.അതല്ലെങ്കില്‍ സ്ഥാപിതമായ ഒരു ബിസിനസ് ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകുന്നു.എല്ലായിപ്പോയും വിജയത്തില്‍ കുറഞ്ഞതൊന്നും മുന്നില്‍ക്കണ്ടാകില്ല ബിസിനസിലേക്ക് ഇറങ്ങുന്നത്.നിങ്ങളുടെ കഠിനാധ്വാനത്തിനും പ്രയത്‌നത്തിനും പുറമെ ബിസിനസില്‍ വലിയ പ്രാധാന്യമുള്ള ഒരു വിഭാഗം ജനങ്ങള്‍ കൂടിയുണ്ട്.അതായത് നമ്മുടെ ബിസിനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന ഒരു വ്യക്തി അല്ലെങ്കില്‍ ഒരു കൂട്ടം വ്യക്തികളെയാണ് സ്റ്റേക്ക്‌ഹോള്‍ഡേഴ്‌സ് എന്ന് പറയുന്നത്. നമ്മുടെ ബിസിനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ അവരെ എപ്രകാരം ബാധിക്കുന്നുവോ അതുപോലെ തന്നെ സ്റ്റേക്ക്‌ഹോള്‍ഡേഴ്‌സന്റെ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ബിസിനസ്സിനെയും ബാധിക്കും.അതുകൊണ്ട് തന്നെ ഇവരുമായി മികച്ച ബന്ധം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ബിസിനസ്സില്‍ പൊതുവായി കാണപ്പെടുന്നതരം സ്റ്റേക്ക്‌ഹോള്‍ഡേഴ്‌സിനെ നമുക്കൊന്ന് പരിചയപ്പെട്ടാലോ ?
ഉടമസ്ഥന്‍
ഈ ലിസ്റ്റില്‍ ആദ്യം വരുന്നയാള്‍ സ്ഥാപനത്തിന്റെ അല്ലെങ്കില്‍ സംരംഭത്തിന്റെ ഉടമ തന്നെയാണ്.
ഒരു ബിസിനസ്സിന്റെ ഉടമസ്ഥന്‍, അല്ലെങ്കില്‍ ബിസിനസ്സുമായി ബന്ധപ്പെട്ട് കിടക്കുന്ന പാര്‍ട്ണര്‍മാര്‍, ഇന്‍വെസ്റ്റേഴ്സ്, ഷെയര്‍ഹോള്‍ഡേഴ്‌സ് തുടങ്ങിയവരാണ് ഓണേഴ്സ് എന്ന വിഭാഗം. ഈ വിഭാഗത്തിന്റെ അഭിപ്രയങ്ങളും ആവശ്യങ്ങളും ബിസിനസ്സില്‍ പരിഗണിക്കപ്പെടേണ്ടത് അനിവാര്യമാണ്.സംരംഭത്തിന്റെ വളര്‍ച്ചയുടെ ഗതി നിര്‍ണയിക്കുന്നത് ഓണേഴ്‌സിന്റെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചാകും.
മാനേജര്‍
ബിസിനസ്സിന്റെ ദൈന്യംദിന പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ നിന്നുകൊണ്ട് നയിക്കുന്ന ലീഡര്‍ഷിപ്പ് ക്വാളിറ്റിയുള്ള വ്യക്തികളെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരുടെ അഭിപ്രായങ്ങളും ആശയങ്ങളും ആവശ്യങ്ങളും പരിഗണിക്കപ്പെടേണ്ടത് ബിസിനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ മുന്നോട്ട് പോകുവാനും വളര്‍ച്ചയ്ക്കും അത്യാവശ്യമാണ്.
ജീവനക്കാര്‍
ബിസിനസ്സിന്റെ ആത്മാവ് എന്ന് അറിയപ്പെടുന്ന വിഭാഗമാണ് ജീവനക്കാര്‍. നമ്മുടെ ബിസിനസ്സിന്റെ വളര്‍ച്ചയില്‍ വലിയൊരു ശതമാനം പങ്കുവഹിക്കുന്ന ഈ വിഭാഗവുമായി മികച്ച ആത്മബന്ധം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്.മുകളില്‍ പറഞ്ഞിരിക്കുന്ന ഓണേഴ്‌സ്, മാനേജര്‍സ്, ജീവനക്കാര്‍ എന്നിവരെ ഇന്റെര്‍ണല്‍ സ്റ്റേക്ക്‌ഹോള്‍ഡേഴ്‌സ് എന്നാണ് പറയുന്നത്.
എതിരാളികള്‍
നമ്മുടെ ബിസിനസ്സ് മേഖലയില്‍ നമ്മളുമായി മത്സരിക്കുന്ന എല്ലാവരെയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. കാരണം കോംപിറ്റീറ്ററുടെ ഏതൊരു പ്രവര്‍ത്തിയും നമ്മുടെ ബിസിനസ്സിനെ ബാധിക്കുവാന്‍ സാധ്യതയുണ്ട്, നമ്മുടെ ബിസിനസ്സിന്റെ ഏതൊരു പ്രവൃത്തിയും കോംപിറ്റീറ്ററേയും ബാധിച്ചേക്കാം. അതുകൊണ്ട് ഈ വിഭാഗക്കാരെ നിരന്തരം നിരീക്ഷിക്കുകയും അവരെ പഠിക്കുകയും, പല സ്ട്രാറ്റജികള്‍ ഉപയോഗിച്ചുകൊണ്ട് അവരില്‍ നിന്നും വ്യത്യസ്തരാകുവാനും ശ്രമിച്ചുകൊണ്ടിരിക്കണം.
ഉപഭോക്താക്കള്‍
ഉപഭോക്താക്കളില്ലാത്ത ഒരു ബിസിനസ്സിനെപ്പറ്റി ചിന്തിക്കുക എന്നത് അസഹനീയമാണ്. കാരണം ബിസിനസ്സിന്റെ നിലനില്‍പ്പ് തന്നെ ഉപഭോക്താക്കളാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉത്പന്നങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുകയും, മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്യുമ്പോളാണ് ബിസിനസ്സ് മുന്നോട്ട് വളരുകയുള്ളു.
പാര്‍ട്ട്‌ണേഴ്‌സ്
പാര്‍ട്ട്‌ണേഴ്‌സ് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ ബിസിനസ്സില്‍ ഇന്‍വെസ്റ്റ് ചെയ്തിരിക്കുന്ന വ്യക്തികളെയോ, പാര്‍ട്ണര്‍മാരെയോ അല്ല ഇവിടെ വിശേഷിപ്പിക്കുന്നത്, മറിച്ച് നമ്മുടെ ബിസിനസ്സില്‍ മറ്റെതെങ്കിലും വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത്തരം കൊളാബ്രേഷനുകള്‍ ഉള്‍പ്പെടുന്ന ആളുകള്‍\ സ്ഥാപനങ്ങള്‍ ബിസിനസില്‍ വളരെ പ്രധാനപ്പെട്ടവരാണ്.
സപ്ലൈയേഴ്‌സ്
നമ്മുടെ ബിസിനസ്സിന് അനുയോജ്യമായ എല്ലാതരം വസ്തുക്കളും, ആവശ്യസാധനങ്ങളും നമ്മളിലേക്ക് എത്തിച്ചുതരുന്ന വിഭാഗമാണ് ഇവര്‍. ഇവരുടെ അഭിപ്രായങ്ങള്‍ക്കും, ആവശ്യങ്ങള്‍ക്കും കൂടി മുന്‍തൂക്കം നല്‍കിക്കൊണ്ട് ഇവരുമായി മികച്ച ആത്മബന്ധം നിലനിര്‍ത്തുക. ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍/സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സപ്ലൈയേഴ്‌സുമായുള്ള മികച്ച ബന്ധം അനിവാര്യമാണ്.
റെഗുലേറ്റേര്‍സ്
ബിസിനസ്സിന്റെ പ്രവര്‍ത്തനങ്ങളെ നിയമപരമായി നിയന്ത്രിക്കുന്ന വിഭാഗമാണ് റെഗുലേറ്റര്‍സ്. ഗവണ്മെന്റ്, ടാക്‌സ് ഡിപ്പാര്‍ട്‌മെന്റ്, ഇത്തരത്തില്‍ നിയമവുമായി ബന്ധപ്പെട്ടുകിടക്കുന്ന വിഭാഗവുമായി ബിസിനസ്സില്‍ മികച്ച ബന്ധം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്.
കോംപിറ്റീറ്റര്‍, ഉപഭോക്താക്കള്‍, പാര്‍ട്ണര്‍, റെഗുലേറ്റര്‍സ്, സപ്ലയര്‍ എന്നിവരെ എക്‌സ്‌ടെര്‍ണല്‍ സ്റ്റേക്ക്‌ഹോള്‍ഡേഴ്‌സ് എന്നാണ് പറയുന്നത്.ഇത്തരത്തില്‍ എല്ലാ വിഭാഗം സ്റ്റേക്ക്‌ഹോള്‍ഡേഴ്സുമായി മികച്ച ബന്ധം നിലനിര്‍ത്തേണ്ടത് ബിസിനസ്സിന്റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും വളരെയധികം സഹായിക്കും.
സംരംഭം നടത്തുന്നയാള്‍ അല്ലെങ്കില്‍ വ്യക്തികളുടെയും അവരുടെ ചുറ്റുപാടുകളും തമ്മിലുള്ള ഐക്യത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഒരു ബിസിനസ് വളരുന്നത്.ബിസിനസ് വിജയത്തിനായി ഈ ആളുകളുടെയെല്ലാം മികച്ച സഹകരണം അത്യാവശ്യവുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.