Sections

എന്താണ് ഇമ്പൾസ് കസ്റ്റമർ? സെയിൽസ്മാന്മാർ ഇവരെ എങ്ങനെ കൈകാര്യം ചെയ്യണം?

Tuesday, Sep 26, 2023
Reported By Soumya
Sales Tips

കസ്റ്റമറുടെ സ്വഭാവം നിരവധി തരത്തിലുണ്ട്. ചില ആൾക്കാർ വളരെ പെട്ടെന്ന് തന്നെ പ്രോഡക്ടുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ്. ചില ആൾക്കാർ വളരെ പരിശോധിച്ച് മാത്രമേ പ്രോഡക്ടുകൾ വാങ്ങാൻ തയ്യാറാവുകയുള്ളൂ. ചില കസ്റ്റമർ പരസ്യത്തിന്റെ പ്രേരണ കൊണ്ട് പ്രോഡക്ടുകൾ വാങ്ങുന്നവർ ആകാം. ഇങ്ങനെ പലതരത്തിലുള്ള കസ്റ്റമേഴ്സ് ഉണ്ടാകാറുണ്ട്. ഇവരെ സെയിൽസ്മാൻമാർ സമീപിക്കേണ്ടത് ഓരോ തരത്തിലാണ്.

ഇമ്പൾസ് കസ്റ്റമർ

ഇവർ സാധനം വാങ്ങാൻ പെട്ടെന്ന് തീരുമാനം എടുക്കുന്നവരാണ്. ഒരു നിശ്ചിത പ്രോഡക്റ്റ് വേണമെന്ന് ചിന്തിക്കുന്ന ആളുകളാവില്ല. തന്റെ പരിചയക്കാർ ആരെങ്കിലും സാധനം വാങ്ങിയാൽ അത് തനിക്കും വേണമെന്ന് ചിന്തിച്ചു വാങ്ങിക്കുന്നവരാണ്. അവർക്ക് ആവശ്യമുള്ള സാധനം ആയിരിക്കില്ല അവർ വാങ്ങുന്നത്. എപ്പോഴും പൊങ്ങച്ചം പറയാൻ വേണ്ടിയായിരിക്കും ഇവർ പ്രോഡക്ടുകൾ വാങ്ങുന്നത്. പലപ്പോഴും ഇവർ വികാരങ്ങൾക്ക് അടിമപ്പെട്ടാണ് പ്രോഡക്ടുകൾ വാങ്ങാറുള്ളത്. എപ്പോഴും ഒരു സെയിൽസ്മാന്റെ ആഗ്രഹമാണ് ഇത്തരത്തിലുള്ള കസ്റ്റമേഴ്സിനെ കിട്ടുക എന്നത്. ഇങ്ങനെയുള്ള ഒരു കസ്റ്റമറിനെ കിട്ടിയാൽ സെയിൽസ്മാൻ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • ഇത്തരത്തിലുള്ള ഒരു കസ്റ്റമർ പ്രോഡക്റ്റ് വാങ്ങാൻ തയ്യാറായാൽ ഒട്ടും വൈകാതെ തന്നെ ആ ബിസിനസ് ക്ലോസ് ചെയ്ത് പ്രോഡക്റ്റ് നൽകാൻ ശ്രമിക്കുക. കാരണം അവർ പെട്ടെന്ന് മനസ്സ് മാറുന്ന ആൾക്കാരാണ്.
  • നാളെ ഒരു സമയത്ത് ഈ പ്രോഡക്റ്റ് വാങ്ങിയതിൽ താൻ വഞ്ചിക്കപ്പെട്ടു എന്ന് കസ്റ്റമറിന് തോന്നാൻ പാടില്ല അതുകൊണ്ട് വളരെ വ്യക്തവും കൃത്യവുമായി പ്രോഡക്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ അവർക്ക് കൊടുക്കുക. ഇവർ വളരെ വികാരപരമായിട്ടാക്കും പെരുമാറുക. പിന്നീട് അവർ പ്രോഡക്റ്റ്നെ കുറിച്ച് കുറ്റം പറയാൻ സാധ്യതയുണ്ട്.
  • ഇത്തരം കസ്റ്റമറുമായി എപ്പോഴും വാട്സ്ആപ്പ് വഴിയോ, ഇമെയിൽ വഴിയോ ഒരു ബന്ധം ഉണ്ടാക്കുക.
  • അപ്സെലിങ്ങും ക്രോസ്സില്ലിങ്ങും നടത്താൻ പറ്റിയവരാണ് ഇത്തരക്കാർ.
  • ഓഫറുകൾ വളരെ ഇഷ്ടപ്പെടുന്ന ആൾക്കാരാണ്. സമയോചിതമായി വരുന്ന ഓഫറുകൾ ഇത്തരം കസ്റ്റമേഴ്സിന് വാട്സ്ആപ്പ് വഴിയോ മെസ്സേജുകൾ വഴിയോ അയച്ചു അറിയിക്കുക. ഓഫറുകൾ വളരെ ആവേശത്തോടെ കാണുന്നവരാണ് ഇവർ.
  • ഇത്തരം കസ്റ്റമർ എപ്പോഴും ഏത് പ്രോഡക്റ്റ് വാങ്ങണം എന്നതിൽ കൺഫ്യൂഷൻ ഉള്ളവർ ആയിരിക്കും. പ്രോഡക്ടുകൾ തിരഞ്ഞെടുക്കുന്നതിന് അവരെ സഹായിക്കുക. അങ്ങനെ എടുക്കുന്ന പ്രോഡക്ടുകൾ അവർക്ക് ഉചിതമായത് ആണെങ്കിൽ വീണ്ടും അവർ നിങ്ങളെ സമീപിക്കുവാനും ഉപദേശങ്ങൾ തേടുവാനും തയ്യാറാക്കുന്നവരാണ്.
  • ഗിഫ്റ്റുകൾ ഇഷ്ടപ്പെടുന്നവരാണ് ഇവർ. പ്രാക്ടിനോടൊപ്പം എന്തെങ്കിലും ഗിഫ്റ്റുകൾ കൊടുക്കുകയാണെങ്കിൽ അതിൽ വളരെ സന്തോഷിക്കുന്നവർ ആയിരിക്കും. അതുകൊണ്ടുതന്നെ ഇത്തരം കസ്റ്റമേഴ്സിന് ഗിഫ്റ്റുകൾ കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
  • പൊന്മുട്ട ഇടുന്ന താറാവിനെ പോലെയാണ് ഈ കസ്റ്റമർ ഒരു സെയിൽ നടത്തി ഇത്തരം കസ്റ്റമേഴ്സിനെ നശിപ്പിക്കാൻ പാടില്ല. ഇവരുമായി നല്ല ഒരു ബന്ധം സ്ഥാപിക്കുകയാണെങ്കിൽ ഇവരിൽനിന്ന് വീണ്ടും നല്ല ലീഡുകൾ ലഭിക്കാൻ സാധ്യതയുണ്ട്.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.