Sections

മുദ്ര ലോൺ ആർക്കൊക്കെ ലഭിക്കും? അപേക്ഷിക്കേണ്ടത് എങ്ങനെ?

Wednesday, Nov 15, 2023
Reported By Soumya
Mudra Loan

വളരെ ചെറിയ വ്യവസായ വാണിജ്യ സംരംഭങ്ങൾക്ക് വായ്പ സഹായം ലഭ്യമാക്കാൻ ഉദ്ദേശിച്ചുകൊണ്ട് കേന്ദ്രസർക്കാർ നടപ്പാക്കിയ പദ്ധതിയാണ് മുദ്ര വായ്പ. മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്റ് ആൻഡ് റീഫിനാൻസ് ഏജൻസി എന്നതിന്റെ ഷോർട്ഫോമാണ് മുദ്ര എന്നത്. വാണിജ്യ ബാങ്കുകളുടെ ശാഖകളിലൂടെയാണ് മുദ്രാവായ ലഭ്യമാകുന്നത്. മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ, ഏതാനും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവ വഴിയും മുദ്രാവായ ലഭ്യമാക്കുന്നുണ്ട്. ഈടില്ലാതെ വായ്പ ലഭിക്കും എന്നതാണ് മുദ്ര യോജനയിലെ ഏറ്റവും വലിയ സവിശേഷത. കൊള്ള പലിശക്കാരുടെ പിടിയിൽ നിന്നും ചെറുകിട സംരംഭകരെ രക്ഷിക്കാൻ വേണ്ടിയാണ് മുദ്രാവായ്പയ്ക്ക് രൂപം നൽകിയിരിക്കുന്നത്. മുദ്ര വായ്പകൾ മൂന്നുതരം ഉണ്ട്

  1. ശിശു
  2. കിഷോർ
  3. തരുൺ

ശിശു 50000 രൂപ വരെയുള്ള വായ്പകൾക്കാണ്. 50000 രൂപ മുതൽ 5 ലക്ഷം രൂപ വരെ കിഷോർ വായ്പയിലൂടെ ലഭിക്കും. 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ തരുൺ വായ്പയിലൂടെ ലഭിക്കുന്നു.

ആർക്കൊക്കെ ലഭിക്കും.

  • ചെറുകിട കച്ചവടക്കാർ, ബ്യൂട്ടി പാർലറുകൾ,അച്ചാർ ഉൽപ്പാദന യൂണിറ്റുകൾ, ടെക്സ്റ്റൈൽ യൂണിറ്റുകൾ, ഭക്ഷ്യോത്പാദന നിർമ്മാണ യൂണിറ്റുകൾ, ഡ്രൈ ക്ലീനിങ് കേന്ദ്രങ്ങൾ, ബാഗ് നിർമ്മാണ യൂണിറ്റുകൾ മുതലായവ.
  • ചരക്കുകൾ കൈകാര്യം ചെയ്യുന്നതിന് ഓട്ടോറിക്ഷ,പിക്കപ്പ് വാഹനങ്ങൾ,എന്നിവ വാങ്ങാനും വായ്പ ലഭിക്കും.
  • പൊതുസംരംഭങ്ങക്കും, നിലവിലുള്ള ലഘു സംരംഭങ്ങൾ എന്നിവ വിപുലീകരിക്കുന്നതിന് വേണ്ടി മുദ്രാവായ്പ ലഭിക്കുന്നുണ്ട്.
  • ചെറുകിട കച്ചവടക്കാർ, പ്രൊപ്രൈറ്ററി സ്ഥാപനങ്ങൾ, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ,സ്വയം സഹായ സംഘങ്ങൾ, തൊഴിൽ കൂട്ടായ്മകൾ എന്നിവയ്ക്കും വായ്പ ലഭിക്കും.
  • നേരിട്ടുള്ള കർഷക പ്രവർത്തിക്ക് വായ്പ ലഭിക്കില്ല എന്നാൽ കാർഷികോല്പന്നങ്ങളിൽ നിന്ന് മൂല്യ വർദ്ധിത വസ്തുക്കൾ ഉത്പാദിപ്പിക്കാനും, സംസ്കരിക്കാനും, കേടുകൂടാതെ സൂക്ഷിക്കാനും വായ്പ ലഭിക്കുന്നുണ്ട്.

എങ്ങനെ അപേക്ഷിക്കാം.

  • നിങ്ങളുടെ അടുത്തുള്ള വാണിജ്യ ബാങ്കുകളിൽ നേരിട്ട് എത്തിയോ,ദേശീയ ചെറുകിട വ്യവസായ ബാങ്കിന്റെ ഉദ്യമമിത്ര പോർട്ടൽ വഴി ഓൺലൈനായി മുദ്രാ വായിപ്പയ്ക്ക് അപേക്ഷ നൽകാം.
  • ഒരു ധനകാര്യ സ്ഥാപനത്തിലും വായ്പ കുടിശ്ശിക ഉള്ളവരായിരിക്കരുത്.
  • വിശദമായ പ്രോജക്ട് റിപ്പോർട്ട് ഉൾപ്പെടെയാണ് അപേക്ഷകൾ നൽകേണ്ടത്.
  • അപേക്ഷ, പ്രോജക്ട് റിപ്പോർട്ട് മറ്റു രേഖകൾ എന്നിവ തയ്യാറാക്കുന്നതിന് ആവശ്യമാണെങ്കിൽ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ,താലൂക്ക് വ്യവസായ ഓഫീസുകൾ, ബ്ലോക്ക്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലെ വ്യവസായ വികസന ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കും.

അപേക്ഷിക്കേണ്ട വെബ്സൈറ്റ്

www.mudra.org.in
www.udyamimitra. in



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.