- Trending Now:
തേയില നാമ്പുകൾ വിടരും മുൻപ് അതിലെ വെള്ള നാരുകൾ നിലനിൽക്കെ തന്നെ നുള്ളി നേരിട്ട് ഉണക്കി പൊടിച്ചെടുക്കുന്ന തേയിലയാണ് വൈറ്റ് ടീ അഥവാ വെള്ള തേയില. രാസപ്രക്രിയയിലൂടെ തേയിലയുടെ കടുപ്പം കൂട്ടാറില്ല എന്നതും ഇതിൻറെ പ്രത്യേകതയാണ്.
വിരിഞ്ഞു വരുന്നതിനു മുൻപുള്ള ഇളംപച്ച ഇലകളും തിരികളും ശ്രദ്ധാപൂർവം കൈകൊണ്ടു പറിച്ച്, ആന്റി ഓക്സിഡന്റുകൾ നഷ്ടപ്പെടാതെ സൂര്യപ്രകാശമോ മറ്റു മാർഗങ്ങളോ ഉപയോഗിച്ച് പ്രത്യേക ഊഷ്മാവിലാണ് ഇത് ഉണക്കിയെടുക്കുന്നത്. പതിവ് പ്രോസസിങ് രീതികളൊന്നും ഉപയോഗിക്കില്ല. ഇതുമൂലം ഗ്രീൻ ടീയേക്കാൾ ആന്റി ഓക്സിഡന്റും ഫ്ലേവനോയിഡ്സും മൂന്നിരട്ടിയോളമുണ്ട്. വളരെ കുറഞ്ഞ അളവിൽ മാത്രമേ ഇതിൽ കഫീൻ അടങ്ങിയിട്ടുള്ളൂ. മറ്റു ചായകൾക്കുള്ളതു പോലെയുള്ള ചവർപ്പില്ല എന്ന് മാത്രല്ല, നേരിയ മധുരവുമുണ്ട്. ഇവ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും കോശങ്ങളെ കേടുപാടുകളിൽ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ, ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇതിനു കഴിവുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
കൊഴുപ്പ് കത്തിക്കുന്ന കാര്യത്തിൽ മുന്നിലാണ് വൈറ്റ് ടീ. കൂടാതെ, ഇത് ദഹനം 4-5% കൂട്ടുന്നതിനാൽ ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. കാറ്റെച്ചിനുകൾ പല്ലുകളിൽ ഉണ്ടാകുന്ന ബാക്ടീരിയയുടെ വളർച്ച തടഞ്ഞ്, പോടുകൾ ഉണ്ടാകുന്നത് തടയും.
വൈറ്റ് ടീ എക്സ്ട്രാക്റ്റിലെ ആന്റിഓക്സിഡന്റുകൾ, വൻകുടലിലെ കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നതായി മറ്റൊരു പഠനം പറയുന്നു. കൂടാതെ ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, മെറ്റബോളിക് സിൻഡ്രോം എന്നിവയുൾപ്പെടെ പല വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്ന ഇൻസുലിൻ പ്രതിരോധം തടയാൻ പോളിഫെനോൾ പോലെയുള്ള തന്മാത്രകൾക്ക് കഴിവുള്ളതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. അതേപോലെ, ഓസ്റ്റിയോപൊറോസിസ്, ചർമ്മപ്രശ്നങ്ങൾ, പാർക്കിൻസൺസ്, അൽഷിമേഴ്സ് മുതലായ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും വൈറ്റ് ടീയിൽ അടങ്ങിയിട്ടുള്ള വിവിധ സംയുക്തങ്ങൾക്ക് സാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
തടി കുറയ്ക്കാൻ ചപ്പാത്തി: നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 പ്രധാന വസ്തുതകൾ... Read More
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.