- Trending Now:
എല്ലാ റേഷൻ കാർഡുകാർക്കും ഓണക്കിറ്റ് ലഭിക്കില്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു
ഓണക്കാലത്ത് വെള്ള റേഷൻ കാർഡുകാർക്ക് 2 കിലോ അരി മാത്രം ലഭിക്കും. ജൂലൈയിൽ 7 കിലോ അരിയും അതിനുമുമ്പ് 10 കിലോ വരെയും ലഭിച്ചിരുന്ന സ്ഥാനത്താണ് ഇത്തവണ അരിവിഹിതം വെട്ടിക്കുറച്ചത്. ഓഗസ്റ്റിൽ വെള്ള, നീല റേഷൻ കാർഡുകാർക്ക് ആട്ടയും ലഭിക്കില്ല.
എന്നാൽ സ്റ്റോക്കുള്ള സ്ഥലങ്ങളിൽ ആട്ട പാക്കറ്റ് നൽകും, വിതരണത്തിന് പുതിയ ആട്ട അനുവദിക്കില്ല. അതേസമയം, മഞ്ഞ കാർഡിന് 2 കിലോ, പിങ്ക് കാർഡിന് 3 കിലോ ആട്ട വീതം ലഭിക്കും. സാമ്പത്തിക പ്രതിസന്ധി മൂലം കേരളത്തിൽ ഇത്തവണ എല്ലാ റേഷൻ കാർഡുകാർക്കും ഓണക്കിറ്റ് ലഭിക്കില്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു. മഞ്ഞ റേഷൻ കാർഡുകാർക്കും, ക്ഷേമ സ്ഥാപനങ്ങൾക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്താനാണ് സാധ്യത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.