- Trending Now:
ഒരു വ്യക്തിക്ക് 9 തരം കഴിവുകൾ ഉണ്ടെന്ന് പറയപ്പെടുന്നു. തന്റെ കഴിവ് ഏതാണെന്ന് കണ്ടെത്തി ആ കഴിവിൽ ഊന്നിക്കൊണ്ടുള്ള പ്രവർത്തി ചെയ്യുകയാണെങ്കിൽ അല്ലെങ്കിൽ അതിനോട് അനുബന്ധിച്ചുള്ള ജോലികൾ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ജീവിതത്തിൽ ശോഭിക്കാൻ സാധിക്കും. നിങ്ങൾക്ക് ഈ ഒമ്പത് കഴിവുകളും ഉണ്ടെങ്കിലും കഴിവുകൾ എല്ലാം ഒരുപോലെ ആയിരിക്കില്ല. പലർക്കും ഇത് വ്യത്യാസമായിരിക്കും. ഉദാഹരണമായി യേശുദാസിന് പാടുവാനുള്ള കഴിവുണ്ട്, അദ്ദേഹം നല്ല ചിത്രകാരനും ആണെന്നാണ് പറയപ്പെടുന്നത്. സംഗീതമാണ് തന്റെ ഏറ്റവും മികച്ച കഴിവ് എന്ന് കണ്ടെത്തി ഫോക്കസ് ചെയ്തതുകൊണ്ട് അദ്ദേഹം ഇന്ന് ലോകപ്രശസ്തനായ പാട്ടുകാരനായി മാറി. ഇതുപോലെ തന്നെ നിങ്ങളുടെ കഴിവ് ഏതാണെന്ന് കണ്ടെത്തി അതിൽ ഫോക്കസ് ചെയ്യുക. മൾട്ടിപ്പിൾ ഇന്റലിജൻസ് പലർക്കും ഉണ്ടാകും അതിൽ ഏതെങ്കിലും ഒന്നിൽ കൂടുതലായി ശ്രദ്ധിക്കുമ്പോഴാണ് അത് മികവുറ്റതായി മാറുന്നത്. 9 തരത്തിലുള്ള കഴിവുകളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
നിങ്ങൾ എഴുതുന്നതിലും, പറയുന്നതിലും എല്ലാം ഭാഷാപരമായ പ്രാവീണ്യമുണ്ടെങ്കിൽ നിങ്ങൾക്ക് ഈ വിഭാഗത്തിൽ വളരെയധികം മുന്നോട്ടു പോകാൻ സാധിക്കും. നിങ്ങൾക്ക് പഠിക്കുന്ന കാര്യങ്ങൾ, പദ്യങ്ങൾ, ഉദ്ധരണികൾ ഇതൊക്കെ വളരെ വേഗത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ആളാണെങ്കിൽ അത്തരക്കാർ ഭാഷാ പണ്ഡിതന്മാരായിട്ടോ, തിരക്കഥാകൃത്തുക്കളായോ, പത്രപ്രവർത്തകരോ, എഴുത്തുകാരോ ഒക്കെയായി മാറാൻ കഴിവ് ഉള്ളവരാണ്. ഭാഷാപരമായി കഴിവുള്ള ആളുകൾ എംബിബിഎസിനോ, എഞ്ചിനീയറിങ് അതുപോലെ മറ്റെതെങ്കിലും മേഖലയിൽ പോയാൽ വിജയിക്കണമെന്നില്ല.
ചില ആളുകൾക്ക് ഏതു കാര്യവും ദൃശ്യമായിട്ടായിരിക്കും ഓർമ്മയിൽ വരുന്നത്. ഇവർക്ക് വരയ്ക്കുവാൻ നല്ല കഴിവുള്ളവർ ആയിരിക്കും. നല്ല ചിത്രങ്ങൾ കാണുമ്പോൾ ആസ്വദിക്കുന്നവർ ആയിരിക്കും. ഇങ്ങനെയുള്ള ആളുകൾ മികച്ച ചിത്രകാരന്മാർ, സംവിധായകർ എന്നീ മേഖലയിൽ വിജയിക്കാൻ സാധിക്കും. ഇത്തരക്കാർ എൻജിനീയറിങ്, ആർക്കിടെക്ചർ എന്നീ മേഖലകളിൽ നല്ല രീതിയിൽ പോകാനും സാധ്യതയുണ്ട്.
നിങ്ങൾ വളരെ മനോഹരമായി ആശയവിനിമയം നടത്തുന്നവരാണോ. വേദിയിൽ പോയി സംസാരിക്കുക, നിങ്ങൾ പറയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് വളരെ പെട്ടെന്ന് മനസ്സിലാക്കുക നിങ്ങൾ ഇങ്ങനെയുള്ള ആളുകളാണെങ്കിൽ നിങ്ങൾ രാഷ്ട്രീയ നേതാക്കൾ, അധ്യാപകർ, അവതാരകന്മാർ, ബിസിനസുകാർ ഈ ശ്രേണിയിൽ മുന്നോട്ട് പോകാൻ സാധിക്കും. ആശയവിനിമയത്തോടൊപ്പം തന്നെ ഭാഷാ മികവു കൂടിയുണ്ടെങ്കിൽ നിങ്ങൾ ഐഎഎസ് പോലെയുള്ള ജോലികളിൽ തിളങ്ങാൻ തീർച്ചയായിട്ടും സാധിക്കും.
നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാൻ ആശയങ്ങളെ നിയന്ത്രിക്കാൻ ഇവയൊക്കെ നിരീക്ഷിക്കുന്ന ആളാണെങ്കിൽ, ഇങ്ങനെ അവനവനെ തന്നെ തിരിച്ചറിയുന്ന ആളുകളാണെങ്കിൽ നിങ്ങൾ സന്യാസികളോ, യോഗികളോ, മനഃശാസ്ത്രജ്ഞർ, ശാസ്ത്രജ്ഞന്മാർ ഈ മേഖലയിലേക്ക് മാറും. ഇവർ പൊതുവേ ഇൻട്രോവേർഡ് ആവാനാണ് സാധ്യത കൂടുതൽ. പക്ഷേ ഇവർ പോസിറ്റീവ് സ്വഭാവഗുണങ്ങളോടു കൂടിയ ഇൻട്രോവേർഡ് ആയിരിക്കും. മറ്റുള്ളവർക്ക് ജീവിതത്തിൽ ഉയർന്ന് വരാൻ തക്ക നിർദ്ദേശങ്ങൾ കൊടുക്കാൻ കഴിവുള്ളവർ ആയിരിക്കും. ഇവർ മനഃശാസ്ത്രജ്ഞരും, കൗൺസിലർമാരുമായാൽ ആ രംഗത്ത് വളരെയധികം ശോഭിക്കാൻ സാധിക്കും.
ചിലർക്ക് ഏത് കാര്യവും താളാത്മകമായി പ്രവർത്തിക്കുന്നതാണ് താല്പര്യം. ചില ആൾക്കാർ പാട്ട് കേട്ടാൽ ഉടനെ താളം പിടിക്കുന്നവർ ആയിരിക്കും. ചില ആളുകൾ സംസാരിക്കുമ്പോൾ താളാത്മകമായി സംസാരിക്കുന്നവർ ആയിരിക്കാം. ഇങ്ങനെ താളബോധമുള്ള ആൾക്കാർ തീർച്ചയായും കലാകാരന്മാർ ആകാനാണ് സാധ്യത. മ്യൂസിക്കും, വാദ്യോപകരണങ്ങളും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കഴിവുള്ളവർ ആയിരിക്കും.
ഏതൊരു കാര്യവും ലോജിക്കായി ചിന്തിക്കാൻ കഴിവുള്ള ആളുകളുണ്ട്. ഏതു കാര്യം ചെയ്യുമ്പോഴും യുക്തിക്ക് ഉതകുന്നതാണോ എന്ന് അവർ ചിന്തിക്കും. ഇവർക്ക് അക്കൗണ്ടൻമാർ, അല്ലെങ്കിൽ ഗണിതം പഠിക്കുന്ന ആളുകൾ, ഗണിതവുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞർ, എൻജിനീയർമാർ ഈ മേഖലയിൽ കഴിവുള്ളവർ ആയിരിക്കും.
ചിലർക്ക് വികാരങ്ങളെ വളരെ നല്ല രീതിയിൽ പ്രകടിപ്പിക്കാൻ കഴിവുള്ളവർ ആയിരിക്കും. ഇവർ മികച്ച അഭിനേതാക്കൾ ആണ്. എന്ത് കാര്യങ്ങൾ സംഭവിച്ചാലും അവരുടെ വികാരങ്ങളെ അവർ പുറത്തു കാണിക്കില്ല. സിറ്റുവേഷൻ അനുസരിച്ച് വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിവുള്ളവർ ആയിരിക്കും. കലാരംഗത്ത് ഇവർക്ക് വളരെ മുന്നോട്ടു പോകാൻ സാധിക്കും. ഇതോടൊപ്പം നിർത്തം, കായിക അഭ്യാസം തുടങ്ങിയ മേഖലയിൽ ഇവർക്ക് ശോഭിക്കാൻ സാധിക്കും.
ചിലർ പരിസ്ഥിതിയോട് വളരെയധികം താല്പര്യമുള്ളവർ ആയിരിക്കും. യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളുകൾ, പ്രകൃതിയെ നിരീക്ഷിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾ, ഇങ്ങനെയുള്ള ആളുകൾ കലാകാരന്മാർ പ്രകൃതി സ്നേഹികൾ ചിത്രകാരന്മാർ പരിസ്ഥിതി ശാസ്ത്രജ്ഞൻമാർ തുടങ്ങിയ നിലയിലേക്ക് ശോഭിക്കാൻ സാധ്യതയുണ്ട്.
തത്വശാസ്ത്രത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് കാര്യങ്ങളെ വിലയിരുത്തുന്നവരാണ് അസ്തിത്വവാദികൾ അല്ലെങ്കിൽവിശകലന ബുദ്ധിയുള്ള ആളുകൾ.ഇവർ സ്വയം ചോദ്യങ്ങൾ ചോദിക്കുന്നവരായിരിക്കും. കണക്കിലെ ഒരു സമവാക്യം കേട്ടാൽ അവർ ആദ്യം ചിന്തിക്കുന്നത് ഇത് എന്തിന് പഠിക്കണം എന്നായിരിക്കും. ആവശ്യമുണ്ടെങ്കിൽ മാത്രം അത് പഠിക്കുന്ന ആളുകൾ ആയിരിക്കും. എന്താണ് ഇതിന്റെ അർത്ഥം ഇങ്ങനെ പല ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് ആയിരിക്കും അവർ ഒരു കാര്യം ചെയ്യുക. ഇവർ ഏതു കാര്യവും സംശയത്തോടു കൂടി വിലയിരുത്തുന്നവരാണ്. ഈ വിഭാഗക്കാരും കവികൾ നോവലിസ്റ്റുകൾ ശാസ്ത്ര രംഗത്ത് നിൽക്കുന്ന ആളുകൾ എന്നിവരായി മാറാൻ സാധ്യതയുണ്ട്.
ഒൻപത് തരം കഴിവുകളെ കുറിച്ചാണ് ഇന്ന് ഇവിടെ പറഞ്ഞത്. ഇതിൽ ഏതെങ്കിലും കഴിവുകൾ നിങ്ങൾക്കുണ്ടെങ്കിൽ ആ കഴിവുമായി ബന്ധപ്പെട്ട ജോലികൾ തിരഞ്ഞെടുത്താൽ ജീവിതത്തിൽ വളരെയധികം ശോഭിക്കാൻ സാധിക്കും. എന്താണ് നിങ്ങളുടെ കഴിവ് എന്ന് കണ്ടെത്തുക അതിനനുസരിച്ച് ജോലി ചെയ്യുക.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.