- Trending Now:
ബിസിനസിന്റെ മുന്നോട്ടുള്ള യാത്രയിൽ ചില ആൾക്കാരുടെ സേവനങ്ങൾ നമുക്ക് ആവശ്യമാണ്. അത് ആരൊക്കെയാണ് എന്നുള്ള കാര്യത്തെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
നിയമപരമായി സേവനങ്ങൾ നടത്തുന്ന ആൾക്കാരുടെ സേവനം നിങ്ങൾക്ക് ആവശ്യമാണ്. ഉദാഹരണമായി ജി എസ് ടി, ഇൻകം ടാക്സ് മുതലായവ കൈകാര്യം ചെയ്യുന്ന കഴിവുള്ള ചാറ്റേഡ് അക്കൗണ്ടന്റ്മാർ നിങ്ങൾക്ക് ഉണ്ടാകണം. ഒരു ബിസിനസിൽ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ് ജിഎസ്ടി, ഇൻകം ടാക്സ് മുതലായവ. ഇപ്പോൾ ജി എസ് ടി പല ആൾക്കാരും ചെയ്തു കൊടുക്കുന്നുണ്ട് യഥാർത്ഥത്തിൽ ഇവർ ചാറ്റേഡ് അക്കൗണ്ടർമാരാണോ അല്ലെങ്കിൽ അതിന് കഴിവുള്ളവരാണോ എന്ന് മനസ്സിലാക്കണം. എക്സ്പീരിയൻസുള്ള ആളല്ലെങ്കിൽ ബിസിനസിലെ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ വരാൻ സാധ്യതയുള്ള മേഖലയാണ് ഇവ. ചാറ്റേഡ് അക്കൗണ്ടന്റുമായി നല്ല ഒരു റിലേഷൻഷിപ്പ് ബിസിനസുകാരൻ സൂക്ഷിക്കണം. മാറിവരുന്ന നിയമങ്ങളെക്കുറിച്ച് ഒരു ബിസിനസുകാരൻ എപ്പോഴും ബോധവാനായിരിക്കണം, അതിന് നമ്മളെ സഹായിക്കുന്നവരാണ് ഇവർ. നിയമപരമായ കാര്യങ്ങളിൽ നിങ്ങളെ സഹായിക്കാൻ പറ്റുന്ന മറ്റ് ഒരു വിഭാഗമാണ് അഡ്വക്കേറ്റ്. ബിസിനസ്സിന്റെ സ്വഭാവമനുസരിച്ചാണ് അഡ്വക്കേറ്റിന്റെ സഹായം ആവശ്യം വരുന്നത്. ഉദാഹരണത്തിന് നിയമപരമായി കാര്യങ്ങൾ ചെയ്യുന്ന ഒരു ബിസിനസ് ആണ് നിങ്ങളുടെതെങ്കിൽ നിങ്ങൾക്ക് ഒരു അഡ്വക്കേറ്റിന്റെ സഹായം ആവശ്യമാണ്. റിയൽ എസ്റ്റേറ്റ്, അതുപോലെ തന്നെ ബാങ്കിംഗ് സെക്ടർ ഇതുപോലുള്ള ബിസിനസ് ചെയ്യുന്നവർക്ക് ലീഗൽ വശങ്ങൾ അറിയാവുന്ന അഡ്വക്കേറ്റ്മാരുടെ സേവനം ഉറപ്പിക്കുക.
നമ്മുടെ സ്ഥാപനത്തിന്റെ പരസ്യം, മാർക്കറ്റിംഗ് ഇതുപോലുള്ളവയ്ക്ക് സഹായം ആകുന്ന വാർത്ത വിനിമയ രംഗത്തുള്ളവരാണ് രണ്ടാമതായി ബിസിനസിൽ ആവശ്യം. പരസ്യം ചെയ്യാൻ കഴിവുള്ളവർ, പബ്ലിക് റിലേഷന് വേണ്ടിയിട്ട്, പ്രമോഷൻസിനു വേണ്ടിയിട്ട്, ഇവരുടെ സഹായവും ബിസിനസിന് ആവശ്യമാണ്.
ബിസിനസ് കോച്ചുമാർ, സെയിൽസ് കോച്ചുമാർ ഇവർ നമ്മുടെ ബിസിനസിന്റെ വളർച്ചയ്ക്കും സെയിൽസിന്റെ വളർച്ചയ്ക്കും സഹായകരമായിരക്കും
പല ബിസിനസുകാരും ഈ മൂന്ന് കാര്യങ്ങളിൽ ശ്രദ്ധിക്കുന്നില്ല. ബിസിനസിൽ ഒരു പരിധിക്ക് അപ്പുറമുള്ള വളർച്ചയ്ക്ക് ഇവരുടെ സഹായം ഇല്ലാതെ സാധ്യമല്ല. ഉദാഹരണമായിട്ട് 50 കിലോ ഭാരം നമുക്ക് ചിലപ്പോൾ ഒറ്റയ്ക്ക് എടുക്കാൻ സാധിച്ചേക്കും പക്ഷേ ഒരായിരം കിലോ എടുക്കണം എന്നുണ്ടെങ്കിൽ മറ്റുള്ളവരുടെ സഹായം ഉണ്ടെങ്കിൽ മാത്രമെ സാധിക്കുകയുള്ളൂ. ഇതിനുവേണ്ടി നമ്മൾ ശ്രദ്ധിക്കേണ്ടത് എക്സ്പീരിയൻസും കഴിവുള്ള ആളുകളെയാണ് സെലക്ട് ചെയേണ്ടത്.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.