Sections

ഒരു സെയിൽസ്മാൻ ജോലിക്കായി എത്തരത്തിലുള്ള സ്ഥാപനമാണ് തെരഞ്ഞെടുക്കേണ്ടത്

Sunday, Nov 12, 2023
Reported By Soumya
Sales Men

ഒരു സെയിൽസ്മാൻ ഏതൊക്കെ കമ്പനികളിലാണ് ജോലിക്ക് പോകേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്. പലരും ഏതെങ്കിലും കമ്പനികളിൽ പ്രവർത്തിച്ച് തങ്ങളുടെ സമയവും സമ്പത്തും എല്ലാം നഷ്ടപ്പെടുത്തുന്ന പ്രവണതയുണ്ട്. ജോലിക്ക് വേണ്ടി ഏതെങ്കിലും കമ്പനികളിൽ സെയിൽസ്മാനായി പോവുകയല്ല ചെയ്യേണ്ടത്. നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിനെക്കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.

  • നിങ്ങൾ പ്രവർത്തിക്കുന്ന കമ്പനി നല്ല ബ്രാൻഡ് ആയിരിക്കണം. നല്ല ബ്രാൻഡ് ആയിട്ടുള്ള കമ്പനിയിലാണ് വർക്ക് ചെയ്യുന്നതെങ്കിൽ നിങ്ങൾക്ക് 50 ശതമാനം ആ പ്രോഡക്റ്റിന്റെ ഫലം കൊണ്ട് തന്നെ വിജയിക്കാൻ സാധിക്കും. ബ്രാൻഡ് അല്ലാത്ത കമ്പനിയെ സംബന്ധിച്ചു വർക്ക് ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരിക്കും. പ്രത്യേകിച്ചും തുടക്കക്കാർക്ക് ഒരുപാട് ഫൈറ്റ് ചെയ്താൽ മാത്രമേ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ.
  • മികച്ച പ്രോഡക്റ്റ് ആയിരിക്കണം ആ കമ്പനിയിൽ ഉണ്ടാകേണ്ടത്. ബ്രാൻഡ് മാത്രം പോരാ നിങ്ങൾ അതിൽ ഏറ്റവും കുറഞ്ഞ പ്രോഡക്റ്റാണ് വിൽക്കുന്നതെങ്കിൽ നിങ്ങൾക്ക് അത് വളരെയധികം ടാസ്ക് ആയിരിക്കും.
  • നിങ്ങൾ വർക്ക് ചെയ്യുന്നത് സാമ്പത്തിക ഭദ്രതയുള്ള കമ്പനിയിൽ ആയിരിക്കണം. ചിലപ്പോൾ സാമ്പത്തിക ഭദ്രതയില്ലാത്ത കമ്പനിയിൽ വർക്ക് ചെയ്യുമ്പോൾ പകുതിയിൽ വെച്ച് നിർത്താനുള്ള സാധ്യതയുണ്ട്.
  • അവിടെ നല്ല ഒരു സിസ്റ്റം ഉണ്ടോ എന്ന് നോക്കണം. ഏതെങ്കിലും തരത്തിൽ വർക്ക് ചെയ്യുന്ന കമ്പനി ആകരുത്. നല്ല ഒരു മാനേജ്മെന്റ് സിസ്റ്റം ഉണ്ടായിരിക്കണം. നിങ്ങൾ വർക്ക് ചെയ്യുന്നതിന് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങൾ ഉള്ള കമ്പനി ആയിരിക്കണം.
  • മിഷനും വിഷനുമുള്ള കമ്പനിയാണോയെന്ന് നോക്കുക.
  • ട്രെയിനിങ്ങുകൾ നൽകുന്ന കമ്പനി ആണോ എന്ന് നോക്കുക. ചില കമ്പനികൾ ട്രെയിനിങ്ങുകളോ, മറ്റു സപ്പോർട്ട് ഒന്നും തന്നെ തരില്ല. മികച്ച കമ്പനികൾ ട്രെയിനിങ്ങുകളും, മോട്ടിവേഷൻസും, ലീഡർഷിപ്, സോഫ്റ്റ്വെയർ ഡെവലപ്മെന്റ് ട്രെയിനിങ് എല്ലാം തന്നുകൊണ്ടിരിക്കും.
  • ചില കമ്പനികൾ യാതൊരുവിധ യാഥാർത്ഥ്യബോധവും ഇല്ലാത്ത ടാർജറ്റുകൾ ആയിരിക്കും തരുന്നത്. നിങ്ങൾക്ക് ഒരിക്കലും എത്തപ്പെടാൻ കഴിയാത്ത ടാർജറ്റുകൾ തന്നുകൊണ്ട് നിങ്ങളെ ബുദ്ധിമുട്ടികുന്ന കമ്പനികൾ ആയിരിക്കും. ഇത്തരം കമ്പനികൾ വർക്ക് ചെയ്യുന്നത് കൊണ്ട് നിങ്ങൾക്ക് യാതൊരു ഗുണവുമില്ല.
  • നിങ്ങൾക്ക് മുന്നോട്ട് പോകാൻ സാധ്യതയുള്ള കമ്പനിയാണോയെന്ന് നോക്കുക. ചില കമ്പനികളിൽ എപ്പോഴും സെയിൽസ്മാനായി തന്നെ തുടരേണ്ടി വരും. അതുകൊണ്ട് നിങ്ങൾക്ക് ഗുണമുള്ള കമ്പനിയിലാണോ വർക്ക് ചെയ്യുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
  • നിങ്ങളുടെ പ്രവർത്തിക്ക് അനുസരിച്ച് ശമ്പളം നൽകുന്ന സ്ഥാപനമാണെന്ന് ഉറപ്പുവരുത്തണം.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.