Sections

വരും ദിവസങ്ങളില്‍ ഗോതമ്പു വില ഉയരാന്‍ സാധ്യത

Monday, Dec 05, 2022
Reported By admin
wheat

കടുത്ത ചൂട് തരംഗം രാജ്യത്തിലെ ഗോതമ്പു ഉല്‍പാദനം കുറച്ചതിനാല്‍...

 

ഇന്ത്യയിലെ ഗോതമ്പ് സംസ്‌കരണ വ്യവസായം നിര്‍മ്മിക്കുന്ന ആട്ട, ഗോതമ്പ് മാവ് എന്നിവയ്ക്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വില കൂടുമെന്ന് ഭയപ്പെടുന്നു. രാജ്യത്തെ പ്രധാന ഉപഭോക്തൃ കേന്ദ്രങ്ങളില്‍ ഗോതമ്പിന്റെ മൊത്തവില കിലോഗ്രാമിന് 30 രൂപ എന്ന നിലയിലാണ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും, ഗോതമ്പ് വില കിലോഗ്രാമിന് 27 രൂപ മുതല്‍ 29.50 രൂപ വരെ നിരക്കിലാണ് വ്യാപാരം നടക്കുന്നത്, ഇത് കിലോഗ്രാമിന് 20.15 രൂപയായ മിനിമം താങ്ങുവിലയേക്കാള്‍ (എംഎസ്പി) 30-40% കൂടുതലാണ്. ഇപ്പോഴത്തെ ഗോതമ്പ് വില ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ഉയര്‍ന്നതാണ്.

കഴിഞ്ഞ നാല് മാസത്തിനിടെ, വില ക്രമാനുഗതമായി 23 രൂപ പേര്‍ കിലോയില്‍ നിന്ന് 29 രൂപയായി വര്‍ദ്ധിച്ചു, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോതമ്പ് കയറ്റുമതി ചെയുന്ന വ്യപാരി പറഞ്ഞു. 2022-23 ഗോതമ്പ് സീസണിന്റെ തുടക്കത്തില്‍ കയറ്റുമതി പ്രോത്സാഹിപ്പിച്ചതിന് ശേഷം, കടുത്ത ചൂട് തരംഗം രാജ്യത്തിലെ ഗോതമ്പു ഉല്‍പാദനം കുറച്ചതിനാല്‍ ഇന്ത്യക്ക് പുറത്തേക്കുള്ള കയറ്റുമതി നിരോധിക്കേണ്ടിവന്നു.

ധാന്യശാലകളില്‍ നിന്നുള്ള ഗോതമ്പ് പൊതുവിപണിയില്‍ വില്‍ക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. വിപണിയില്‍ സര്‍ക്കാര്‍ ഇടപെടുന്നത് വരെ വിലയില്‍ ഒരു തിരുത്തലും ഉണ്ടാകില്ല, റോളര്‍ ഫ്‌ലോര്‍ മില്ലേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് പറഞ്ഞു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.