- Trending Now:
ഇന്ത്യയില്‍ നിന്ന് ഗോതമ്പ് കയറ്റുമതി നിരോധിച്ചതോടെ ലോകമെമ്പാടും ഗോതമ്പ് വിലയില്‍ വര്‍ദ്ധന. ടണ്ണിന് 453 ഡോളര്‍ (35,256 രൂപ) എന്ന നിരക്കിലായിരുന്നു തിങ്കളാഴ്ച വ്യാപാരം നടന്നത്. വരും നാളുകളില്‍ വില ഇനിയും ഉയരുമെന്ന ആശങ്കയുണ്ട്. യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ആഴ്ചകളായി ഗോതമ്പ് വില കുതിക്കുകയാണ്.യുക്രെയ്‌നില്‍ നിന്നാണ് ലോക വിപണിയില്‍ 12 ശതമാനം ഗോതമ്പും എത്തിയിരുന്നത് യുക്രെയ്‌നില്‍ നിന്നായിരുന്നു. അത് നിലച്ചതിനൊപ്പം ഇന്ത്യയില്‍ കൂടി വിലക്കുവീണതാണ് പുതിയ തിരിച്ചടിയാകുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉല്‍പാദക രാജ്യമാണ് ഇന്ത്യ.
ഗോതമ്പിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍... Read More
ഗോതമ്പ് സംഭരണത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് കയറ്റുമതി നിരോധനത്തിലേക്ക് നയിച്ചതെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ പി.സായ്‌നാഥ്,കര്‍ഷകരില്‍ നിന്ന് ന്യായമായ നിരക്കില്‍ ഗോതമ്പ് സംഭരിച്ച് സബ്സിഡി ഏര്‍പ്പെടുത്തി ജനങ്ങള്‍ക്ക് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കാര്‍ഷിക മേഖല കൂടുതല്‍ സ്വകാര്യവത്കരിക്കലാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യമെന്ന് കൂടുതല്‍ വ്യക്തമാണെന്നും സായ്‌നാഥ് പറഞ്ഞു.ഡല്‍ഹി ഹര്‍കിഷന്‍ സിങ് സു ര്‍ജിത് ഭവനില്‍ നടന്ന കര്‍ഷക തൊഴിലാളികളുടെ ദേശീയ ക ണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുദ്ധ പ്രതിസന്ധിയിലും ലാഭം കൊയ്ത് ഇന്ത്യന്‍ ഗോതമ്പ് വ്യവസായം ... Read More
ഡിസംബറില്‍ പുറത്തിറങ്ങിയ അസമത്വ സൂചിക അനുസ രിച്ച് രാജ്യത്ത് ഉള്ളവരും ഇല്ലാത്തവരും തമ്മിലെ അന്തരം ഭയാനകമായ രീതിയില്‍ വര്‍ധിക്കുകയാണ്.രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 25 ശതമാനവും കേന്ദ്രസര്‍ക്കാറിന്റെ സുഹൃത്തുക്കളായ മുതലാളിമാരുടെ നിയന്ത്രണത്തിലാണ് എന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.