Sections

പുത്തന്‍ അപ്‌ഡേറ്റുകളുമായി വാട്‌സ്ആപ്പ്

Monday, Aug 22, 2022
Reported By MANU KILIMANOOR

ഡിലീറ്റ് ചെയ്തത് തിരിച്ചെടുക്കാം

സന്‍ഫ്രാന്‍സിസ്‌കോ: അടുത്ത കാലത്തായി നിരവധി അപ്‌ഡേറ്റുകളാണ് വാട്ട്‌സ്ആപ്പ് കൊണ്ടുവരുന്നത്. പല അപ്‌ഡേറ്റുകളും സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്നവയാണ്. നിലവില്‍ അണിയറയില്‍ ഒരുങ്ങുന്നതു അത്തരത്തിലുള്ള പുതിയ അപ്‌ഡേറ്റാണ്.

'ഡിലീറ്റ് ഫോര്‍ എവരിവണ്‍ ' ഫീച്ചറുമായി ബന്ധപ്പെട്ട് വരുന്ന പുതിയ അപ്‌ഡേറ്റാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. അബദ്ധത്തില്‍ ഡീലിറ്റ് ചെയ്ത മെസെജുകള്‍ തിരിച്ചെടുക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഇപ്പോള്‍ വാട്ട്സ്ആപ്പ് നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ എന്ന വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഈ ഫീച്ചര്‍ ബീറ്റാ പതിപ്പില്‍ പരീക്ഷിക്കുന്നുണ്ടെന്നാണ് സൂചന.

പുതിയ അപ്‌ഡേറ്റ് വരുന്നതോടെ ഉപയോക്താവിന് താന്‍ ഡീലിറ്റ് ചെയ്ത മെസെജ് തിരിച്ചെടുക്കാന്‍ കഴിയും. ഇതിനായി ഒരു അണ്‍ഡു (UNDO) ബട്ടണ്‍ ഉണ്ടാകും. ഡീലിറ്റ് ഫോര്‍ മീ ബട്ടണ്‍ വഴി മെസെജുകള്‍ തിരിച്ചെടുക്കാനും പുതിയ അപ്‌ഡേറ്റ് സഹായിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.