Sections

സിനിമ നിര്‍മ്മാണ രംഗത്തേക്ക് വാട്‌സ് ആപ്പ് 

Tuesday, Sep 20, 2022
Reported By MANU KILIMANOOR

ആദ്യ ഷോര്‍ട്ട് ഫിലിമിന് ഒഡിസി സെപ്തംബര്‍ 21 ന് പുറത്തിറങ്ങും

12 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ഷോര്‍ട്ട് ഫിലിം ആമസോണ്‍ പ്രൈമിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ട്വിറ്റര്‍ മുഖാന്തരമാണ് പുതിയ ഷോര്‍ട്ട് ഫിലിമുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ വാട്‌സ്ആപ്പ് പങ്കുവെച്ചത്. നൈജ ഒഡീസിയിലൂടെ ജിയാനിസ് അന്റെന്റ് കൊംപോ എന്ന എന്‍ബിഎ താരത്തിന്റെ കഥയാണ് പറയുന്നത്.ഗ്രീസില്‍ വെച്ച് നൈജീരിയന്‍ ദമ്പതിമാര്‍ക്ക് ജനിച്ച ജിയാനിസ് അന്റെന്റ് കൊംപോയുടെ കഥ വളരെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

പുതിയ ഷോര്‍ട്ട് ഫിലിംപുറത്തിറക്കുന്നതോടെ, ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്ന ആദ്യ സാമൂഹിക മാധ്യമമെന്ന പ്രത്യേകതയും വാട്‌സ്ആപ്പിന് സ്വന്തമാകും. വാട്‌സ്ആപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് നയ്ജ ഒഡീസി പുറത്തിറക്കുന്നത്.അസാധാരണമായ ഒരു നീക്കത്തില്‍, മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് ഫിലിം മേക്കിംഗ് ബിസിനസ്സിലേക്ക് കടക്കുന്നു, ആമസോണ്‍ പ്രൈം വീഡിയോയിലും യൂട്യൂബിലും 'നൈജ ഒഡീസി' എന്ന പേരില്‍ അതിന്റെ ആദ്യ ഒറിജിനല്‍ ഷോര്‍ട്ട് ഫിലിം പ്രീമിയര്‍ ചെയ്യും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.