Sections

ഇന്ത്യയിൽ 47 ലക്ഷം അക്കൗണ്ടുകൾ കൂടി നിരോധിച്ച് വാട്സ്ആപ്പ്

Tuesday, May 02, 2023
Reported By admin
whatsapp

നൂതന സംവിധാനങ്ങളാണ് വാട്സ്ആപ്പ് പ്രയോജനപ്പെടുത്തുന്നത്


മാർച്ചിൽ 47 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചതായി ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. ഇതിൽ 17 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചത്, ഉപയോക്താക്കളിൽ നിന്ന് പരാതികൾ വരുന്നതിന് മുൻപ് മുൻകൂട്ടി കണ്ടാണെന്നും വാട്സ്ആപ്പിന്റെ പ്രതിമാസ റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരിയിൽ 46 ലക്ഷം അക്കൗണ്ടുകളാണ് വാട്സ്ആപ്പ് നിരോധിച്ചത്.

കേന്ദ്രസർക്കാരിന്റെ ഐടി ചട്ടം അനുസരിച്ചാണ് നടപടി. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ പരാതികളിന്മേൽ നടപടി സ്വീകരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഐടി ചട്ടം. ഇതനുസരിച്ച് ഓരോ മാസവും സ്വീകരിച്ച നടപടികൾ സോഷ്യൽമീഡിയകൾ കേന്ദ്രസർക്കാരിനെ അറിയിച്ച് വരികയാണ്. ഇതിന്റെ ഭാഗമായാണ് മാർച്ചിൽ 47 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സ്ആപ്പ് അറിയിച്ചത്.

17 ലക്ഷത്തിന് പുറമേയുള്ള അക്കൗണ്ടുകൾ ഉപയോക്താക്കളുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് നിരോധിച്ചത്. പ്ലാറ്റ്ഫോമിൽ മോശം പെരുമാറ്റം കണ്ടെത്തി തടയുന്നതിന് നൂതന സംവിധാനങ്ങളാണ് വാട്സ്ആപ്പ് പ്രയോജനപ്പെടുത്തുന്നത്. സന്ദേശം അയക്കുന്ന സമയത്ത് മോശം ഉള്ളടക്കമാണ് എന്ന് കണ്ടെത്തുമ്പോഴോ, ഉപയോക്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലോ ആണ് വാട്സ്ആപ്പ് നടപടി സ്വീകരിക്കുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.