Sections

മക്ഡൊണാള്‍ഡ്‌സിന്റെ അത്ഭുത രീതികള്‍; നിലവിലെ ജനപ്രീതിക്ക് പിന്നില്‍?

Thursday, Jun 09, 2022
Reported By admin
macdonalds

പിന്നീടിങ്ങോട്ടുള്ള 50ലധികം വര്‍ഷത്തെ കമ്പനിയുടെ വളര്‍ച്ച അവിശ്വസനീയമായിരുന്നു


1940 കളുടെ തുടക്കത്തിലാണ് റിച്ചാര്‍ഡും മൗറീസ് മക്ഡൊണാള്‍ഡും ചേര്‍ന്ന് MC Donalds സ്ഥാപിക്കുന്നത്. സിംപിള്‍ ഹാംബര്‍ഗറുകളും, ഫാമിലി ഫുഡ്ഡും ഏറ്റവും വേഗത്തില്‍ വിളമ്പുന്ന മറ്റൊരു റെസ്റ്റോറന്റുമില്ലാതിരുന്ന കാലിഫോര്‍ണിയ സിറ്റിയില്‍, MC Donaldsന് വളരെപ്പെട്ടെന്നു തന്നെ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാന്‍ സാധിച്ചു. രുചികരവും വിലകുറഞ്ഞതുമായ MC Donalds ഫുഡ്ഡിനായി ഭക്ഷണപ്രേമികള്‍ റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി.

'ഡ്രൈവ് ത്രൂ റെസ്റ്റോറന്റ്' എന്ന് സ്വയം വിശേഷിപ്പിച്ച MC Donalds, പക്ഷേ വളരെ വൈകിയാണ് സ്വന്തമായി ഒരു വ്യാപാരമുദ്ര നേടിയെടുക്കുന്നത്.1961-ല്‍ തങ്ങളുടെ ട്രേഡ് മാര്‍ക്കായി ക്ലൗണ്‍ കഥാപാത്രമായ റൊണാള്‍ഡ് മക്ഡൊണാള്‍ഡിനെ അവര്‍ അവതരിപ്പിച്ചു. 1950കളുടെ അവസാനത്തില്‍ വ്യവസായിയായ റേ ക്രോക്ക്, മക്‌ഡൊണാള്‍ഡ്‌സിന്റെ യാത്രയ്‌ക്കൊപ്പം ചേര്‍ന്നു. അദ്ദേഹത്തിന്റെ കരുത്തുറ്റ പിന്തുണയില്‍ കമ്പനി ഒമ്പതിടങ്ങളില്‍ കൂടി റെസ്റ്റോറന്റ് ശൃംഖലകള്‍ ആരംഭിക്കുകയും ഒരു മുന്‍നിര ഫ്രാഞ്ചൈസിയായി മാറുകയും ചെയ്തു.

പിന്നീടിങ്ങോട്ടുള്ള 50ലധികം വര്‍ഷത്തെ കമ്പനിയുടെ വളര്‍ച്ച അവിശ്വസനീയമായിരുന്നു. പ്രാരംഭഘട്ടത്തില്‍ അമേരിക്കയുടെ വിവിധ മേഖലകളിലേക്ക് പ്രവര്‍ത്തനമേഖല വ്യാപിപ്പിച്ചു.1921ല്‍ White Castle തുടങ്ങിവെച്ച യുഎസിലെ ഫാസ്റ്റ്ഫുഡ് വിപണി സമ്പന്നമാക്കിയതില്‍ മക്‌ഡൊണാള്‍ഡ്‌സിന്റെ പങ്ക് വളരെ വലുതാണ്.

ഇന്ന്, ലോകമെമ്പാടുമായി 34,000-ലധികം റെസ്റ്റോറന്റുകള്‍ മക്ഡൊണാള്‍ഡ്‌സിനുണ്ട്. ബ്രേക്ക്ഫാസ്റ്റ് വിഭവമായ മക്മഫിന്‍സ് മുതല്‍ മക്ഷ്രിമ്പ് പോലുള്ള തനതായ വിഭവങ്ങള്‍ വരെ MC Donalds വിളമ്പുന്നു. ഇന്തോനേഷ്യ, ഈജിപ്ത് തുടങ്ങിയ വിദേശ രാജ്യങ്ങളിലടക്കം ശക്തമായ സാന്നിധ്യമുണ്ട് കമ്പനിയ്ക്ക്. 1996-ല്‍ ഡല്‍ഹിയിലാണ് മക്ഡൊണാള്‍ഡ്‌സ് അതിന്റെ ആദ്യത്തെ ഇന്ത്യന്‍ ഔട്ട്ലെറ്റ് തുറക്കുന്നത്. വെസ്റ്റേണ്‍ മെനു ഇന്ത്യന്‍ രുചിക്കൂട്ടുകളെ തൃപ്തിപ്പെടുത്തില്ലെന്ന് മനസ്സിലാക്കിയ ബ്രാന്‍ഡ്, പ്രാദേശിക രുചികള്‍ പരീക്ഷിക്കാന്‍ തുടങ്ങി.

മുട്ടയില്ലാത്ത മയോണൈസ്, പന്നിയിറച്ചിയും പോത്തിറച്ചിയും ഇല്ലാത്ത മാംസം പാറ്റീസ്, ഉരുളക്കിഴങ്ങും കടലയും അടങ്ങിയ മക്അലൂ ടിക്കി, കോട്ടേജ് ചീസ് അടങ്ങിയ മസാലകള്‍ എന്നിവയും ഇത് അവതരിപ്പിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ MC Donalds ബര്‍ഗര്‍ ഇനങ്ങള്‍ ഇന്ത്യയിലും ജനപ്രീതി നേടി.

1970-കളില്‍ ഒരു പ്രത്യേക പ്രഭാതഭക്ഷണ മെനു അവതരിപ്പിച്ചത് മുതല്‍ ഭക്ഷണം തയ്യാറാക്കുന്നതിലെ നൂതന രീതികള്‍ വരെ.... മക്ഡൊണാള്‍ഡ്‌സ് ഫുഡ്ഡ് ബിസിനസ്സില്‍ കൊണ്ടുവന്ന പരിവര്‍ത്തനങ്ങള്‍ അത്ഭുതാവഹമാണ്. അതു തന്നെയാണ് അവരെ മറ്റ് ബ്രാന്‍ഡുകളില്‍ നിന്ന് വേറിട്ടതാക്കുന്നതും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.