Sections

ഏതുതരം സ്ഥാപനങ്ങളാണ് സെയിൽസ്മാന്മാർ ജോലിക്കായി തെരഞ്ഞെടുക്കാൻ പാടില്ലാത്തത്

Thursday, Dec 07, 2023
Reported By Soumya
Sales Tips

ഒരു സെയിൽസ്മാൻ ഏതൊക്കെ തരത്തിലുള്ള കമ്പനികളിൽ ജോലി ചെയ്യാൻ പാടില്ല. കമ്പനികൾ തിരഞ്ഞെടുക്കുന്ന സമയത്ത് മികച്ച കമ്പനി അല്ലയെങ്കിൽ അവിടെ ഒരിക്കലും ജോലി ചെയ്യാൻ പാടില്ല. ചില കമ്പനികൾ മികച്ച ഓഫറുകൾ തരും. നിങ്ങൾക്ക് ശമ്പളം വാഗ്ദാനങ്ങൾ തന്ന് ജോലിക്ക് എടുക്കുമെങ്കിലും രണ്ടുമൂന്ന് വർഷം നിങ്ങളെക്കൊണ്ട് പണിയെടുപ്പിച്ച് ലാഭം ഉണ്ടാക്കി കഴിയുമ്പോൾ നിങ്ങളെ പറഞ്ഞുവിട്ട് മറ്റ് സ്റ്റാഫുകളെ എടുക്കുന്ന ഒരു പതിവുണ്ട്. ഇത്തരത്തിലുള്ള കമ്പനികളെ എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • ഒരു കമ്പനിയിൽ ചേരുന്നതിന് മുൻപ് അതിന്റെ പിൻകാലങ്ങളിലെ പ്രവർത്തന രീതികൾ പരിശോധിക്കുക. കമ്പനിക്ക് എവിടെയെല്ലാം ബ്രാഞ്ചുകൾ ഉണ്ട്, നിലവിൽ അത് എങ്ങനെ പ്രവർത്തിക്കുന്നു, അവിടത്തെ സ്റ്റാഫുകൾക്ക് ശമ്പളം കൊടുക്കുന്നുണ്ടോ, അവരുടെ പ്രോഡക്റ്റിന് ഗുണനിലവാരമുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങൾ ആദ്യം തന്നെ സമഗ്രമായി പഠിക്കുക.
  • അവരുടെ ബാലൻസ് ഷീറ്റ് വാങ്ങുക. ബാലൻസ് ഷീറ്റ് നോക്കുമ്പോൾ തന്നെ ഒരു കമ്പനി നഷ്ടത്തിലാണോ ലാഭത്തിലാണോയെന്ന് അറിയാൻ സാധിക്കും.
  • ജോലിചെയ്യാൻ വേണ്ടി നിങ്ങൾക്ക് പരിശീലനം നൽകുന്ന കമ്പനിയാണോ എന്ന് നോക്കുക. പരിശീലനം ലഭിച്ച ആളുകൾക്ക് നല്ല രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുന്നുണ്ടോയെന്ന കാര്യം നോക്കുക.
  • സ്റ്റാഫുകളെ കൊണ്ട് നടക്കാത്ത ടാർജറ്റുകൾ പറഞ്ഞ് പണിയെടുപ്പിക്കുന്ന കമ്പനിയാണോയെന്ന് ശ്രദ്ധിക്കണം.
  • ആ കമ്പനിയിൽ നിന്നും പ്രോഡക്റ്റ് വാങ്ങുന്ന ഉപഭോക്താക്കൾ സന്തോഷവാന്മാരാണോയെന്ന് ശ്രദ്ധിക്കുക. അവർ അതിൽ തൃപ്തരാണോയെന്ന് നോക്കുക. സർവീസുകൾ നൽകുന്ന കമ്പനിയാണോ എന്നിവ നോക്കുക. പ്രോഡക്ടുകളുടെ വില എന്നിവ കസ്റ്റമർക്ക് ഉത്തമമായതാണോ എന്ന് നോക്കുക.
  • കമ്പനിയുടെ മാനേജ്മെന്റ് മികച്ചതാണോയെന്ന് നോക്കുക.
  • അവർ പറയുന്ന ഓഫറുകൾ സത്യസന്ധത ഉണ്ടോ, അതോ ആളുകളെ ആകർഷിക്കാൻ വേണ്ടി പല വാഗ്ദാനങ്ങൾ നൽകുകയും ആ വാഗ്ദാനങ്ങൾ പാലിക്കാത്തവരാണോയെന്ന് ശ്രദ്ധിക്കുക.
  • സെയിൽസ്മാൻ പോലെയുള്ള സ്റ്റാഫുകൾക്ക് സർക്കാർ നിർദ്ദേശിക്കുന്ന ശമ്പളവും അതുപോലെതന്നെ സർക്കാർ നിർദ്ദേശിക്കുന്ന പി എഫ്, ഇ പി എഫ് പോലുള്ളവ നൽകുന്ന കമ്പനിയാണോ എന്ന് നോക്കുക.
  • ജനങ്ങൾക്ക് നന്മ നൽകുന്ന ധാർമിക മൂല്യമുള്ള ഉയർന്ന നിലവാരത്തിലുള്ള കമ്പനിയാണോ എന്ന് ശ്രദ്ധിക്കുക.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.