ഒരു ബിസിനസുകാരൻ ഒരിക്കലും ബിസിനസിനുള്ളിൽ എപ്പോഴും ജീവിക്കാൻ പാടില്ല. ബിസിനസിന് പുറത്ത് ജീവിക്കണം എന്നാണ് എപ്പോഴും പറയുന്നത്. ഇതിന് കാരണം ബിസിനസിനുള്ളിൽ ജീവിച്ചു കഴിഞ്ഞാൽ ഒരു പരിധിക്ക് അപ്പുറം ബിസിനസിനെ വളർത്താൻ സാധിക്കില്ല. ആദ്യഘട്ടങ്ങളിൽ ബിസിനസിനുള്ളിൽ നിന്ന് കൊണ്ട് ജീവിക്കുകയും എന്നാൽ ബിസിനസ് വളർച്ചയ്ക്ക് അനുസരിച്ച് പുറത്തുവന്ന ബിസിനസിനെ നിയന്ത്രിക്കുന്ന ഒരാളായിട്ട് മാറുന്നതാണ് ബിസിനസിന് നല്ലത്. വിജയിച്ച എല്ലാ ബിസിനസുകാരും അങ്ങനെയാണ് ചെയ്യാറുള്ളത്. അങ്ങനെ ചെയ്യുന്ന സമയത്ത് നിങ്ങളെ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ് മാനേജർ. നിങ്ങൾ ഒരു പരിധി കഴിഞ്ഞ് ബിസിനസ് ഡെവലപ്പ് ചെയ്യുന്ന സമയത്ത് ഒരു മാനേജറെ വച്ചുകൊണ്ട് ബിസിനസ് മുന്നോട്ടു കൊണ്ടുപോയാൽ നിങ്ങൾക്ക് മറ്റു പല ബിസിനസുകളിലും ഏർപ്പെടാനും അവ നിയന്ത്രിക്കാനും സാധിക്കും. ഈ നിലയിൽ എത്തുന്നത് ഒരു സുപ്രഭാതത്തിൽ അല്ല, നിരന്തരമായ ബിസിനസ് ചെയ്ത് വിജയിച്ച ഒരാൾക്കാണ് ഇങ്ങനെ എത്താൻ സാധിക്കുന്നത്. അങ്ങനെ ഒരാളെ് മാനേജറായി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്.
- മാനേജറെ തിരഞ്ഞെടുക്കുമ്പോൾ കമ്പനിക്കുള്ളിൽ എക്സ്പീരിയൻസ് ഉള്ള ഒരാളിനെ തിരഞ്ഞെടുക്കുന്നതായിരിക്കും എപ്പോഴും ഉത്തമം. അയാൾക്ക് മാനേജർ ആക്കാനുള്ള എല്ലാ യോഗ്യതയും ഉണ്ടെന്ന് ഉറപ്പിച്ചതിനു ശേഷം മാത്രമാണ് ചെയ്യേണ്ടത്. നിങ്ങൾ പലപ്പോഴും നിങ്ങളുടെ ബന്ധുക്കളെയോ അല്ലെങ്കിൽ സുഹൃത്തുക്കളയോ ഒക്കെ മാനേജർ പോസ്റ്റിലേക്ക് എടുക്കാറുണ്ട്. പക്ഷേ അയാൾക്ക് അതിനുള്ള എലിജിബിലിറ്റി ഇല്ലെങ്കിൽ അങ്ങനെ ഒരാളിനെ മാനേജർ പോസ്റ്റിലേക്ക് എടുക്കരുത്. വളരെ പരിചയസമ്പന്നരായ ഒരാളിന് മാത്രമേ മാനേജർ തസ്തികയിലേക്ക് എടുക്കാവൂ. ഇതിൽ ഒരു ഇമോഷണൽ ഘടകം ഒരിക്കലും ബാധിക്കാൻ പാടില്ല. തന്റെ ജോലിക്കാർക്ക് കഴിവും യോഗ്യതയും ഉണ്ടെങ്കിൽ മാത്രമാണ് അതിൽ നിന്നും തിരഞ്ഞെടുക്കേണ്ടത്. ഇല്ലെങ്കിൽ പുറത്തുനിന്ന് ഒരാളെ മാനേജരായി കണ്ടെത്തുന്നതിൽ ഒരു മടിയും വിചാരിക്കരുത്. സ്റ്റാഫുകൾ വന്നു പോകുകയും ചെയ്യും അതിന്റെ സാമ്പത്തിക നഷ്ടം നിങ്ങൾക്ക് മാത്രമായിരിക്കും. സ്റ്റാഫുകൾക്ക് ഇവിടെ അല്ലെങ്കിൽ മറ്റൊരു സ്ഥലത്ത് ജോലിക്ക് പോകാം. പക്ഷേ സാമ്പത്തിക ബാധ്യത ഉണ്ടായിക്കഴിഞ്ഞാൽ നിങ്ങൾക്ക് മാത്രമാണ് ആത്യന്തികമായി നഷ്ടമുണ്ടാകുന്നത്.
- പുറത്തുനിന്നാണ് ഒരു മാനേജറെ തെരഞ്ഞെടുക്കേണ്ടി വരുന്നതെങ്കിൽ അയാളുടെ പ്രകടനം എങ്ങനെയാണെന്ന് ചോദിച്ചു മനസ്സിലാക്കി, അയാളുടെ മുൻപരിചയം, അവിടെ ചെയ്തിട്ടുള്ള കാര്യങ്ങൾ, അയാളുടെ ആറ്റിറ്റിയൂഡ് എന്നിവ വിശദമായി നോക്കിയതിനുശേഷം മാത്രമാണ് മാനേജർ ആയി തെരഞ്ഞെടുക്കേണ്ടത്.
- മാനേജരായി വരുന്ന ആൾക്ക് ആ ജോലിയോട് താല്പര്യം ഉള്ള ആളായിരിക്കണം. അതൊരു ജോലിയായിട്ട് മാത്രമല്ല പാഷനായിട്ട് കാണുന്ന ആൾ ആയിരിക്കണം. കേവലം ശമ്പളത്തിന് വേണ്ടി മാത്രം ജോലിക്ക് വരുന്ന ആളാണെങ്കിൽ അയാൾക്ക് ഒരു പരിധിക്ക് അപ്പുറം ആ ജോലിയിൽ ശോഭിക്കാൻ സാധിക്കില്ല. അപാരമായി കമ്മിറ്റ്മന്റ് ഉള്ള, ഇത് തന്റെ കടമയാണ് എന്ന് കരുതി ജോലിചെയ്യുന്ന ഒരാളാണെങ്കിൽ ആ ബിസിനസിനെ വളരെ നല്ല രീതിയിൽ ഉയർത്താൻ അയാൾക്ക് സാധിക്കും.
- ടെക്നിക്കൽ സ്കിൽ - സ്റ്റാഫുകളെ വളരെ ഭംഗിയായി മാനേജ് ചെയ്യാൻ കഴിയുന്ന ആളായിരിക്കണം. ഓരോ ബിസിനസും ഓരോ തരത്തിലാണ്. ഒരു ബിസിനസിൽ വിജയിച്ചയാളെ സംബന്ധിച്ചിടത്തോളം മറ്റൊരു ബിസിനസ്സിൽ വിജയിക്കണമെന്നില്ല. അതുകൊണ്ട് തന്നെ അതിനുള്ള സ്കിൽ അയാൾക്കുണ്ടോ, സ്റ്റാഫുകളെ നിയന്ത്രിച്ചു കൊണ്ടുപോകാൻ കഴിയുന്ന ആളാണോ എന്നുള്ള കാര്യം നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
- സെയിൽ ടീമിനെ വാർത്തെടുക്കുവാൻ കഴിവുള്ള ഒരാളാണോ, ടീമിനെ പ്രചോദിപ്പിക്കാൻ കഴിവുള്ള ഒരാളാണോ എന്ന് നോക്കുക. ടീമിനെ പ്രചോദിപ്പിക്കുന്ന മാനേജറെ കിട്ടിയില്ലയെങ്കിൽ ബിസിനസ് നല്ല രീതിയിൽ മുന്നോട്ട് പോകില്ല.
- സത്യസന്ധൻ ആയിട്ടുള്ള വ്യക്തി ആയിരിക്കണം. തന്റെ കുറ്റങ്ങൾ സ്റ്റാഫുകളുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടുന്ന ഒരാളാകരുത്. അയാൾക്ക് ഒരു അബദ്ധം പറ്റിയാൽ അത് തിരുത്താൻ തയ്യാറാകുന്ന ആളായിരിക്കണം.
- സ്ഥാപനത്തിന്റെ ചിലവ് നിയന്ത്രിക്കാൻ കഴിവുള്ള ആളായിരിക്കണം മാനേജർ. സ്ഥാപനത്തിലെ ചെറിയ ചെറിയ കാര്യങ്ങളിൽ പോലും നിയന്ത്രണം കൊണ്ടുവരാൻ സാധിച്ചാൽ അത് വളരെ വലിയ ഒരു സാമ്പത്തിക ലാഭം സ്ഥാപനത്തിന് ഉണ്ടാകും. ബിസിനസ് ചെയ്യുന്നത് തീർച്ചയായിട്ടും സാമ്പത്തിക അഭിവൃദ്ധിക്ക് കൂടിയാണ്. സമ്പത്തില്ലെങ്കിൽ ആ സ്ഥാപനം മുന്നോട്ടു കൊണ്ടു പോയിട്ട് കാര്യമില്ല.
- ദീർഘകാലത്തേക്കുള്ള സ്ട്രാറ്റജിയുള്ള ആളായിരിക്കണം. സ്ഥാപനത്തിൽ വന്ന ഉടൻതന്നെ ചെറിയ മാറ്റങ്ങൾ വരുത്തി അതിൽ സംതൃപ്തനാകാതെ ദീർഘകാലത്തേക്ക് ആ സ്ഥാപനം മികച്ച രീതിയിൽ കൊണ്ടുപോകാനുള്ള വിഷനുള്ള ഒരാളായിരിക്കണം. അങ്ങനെയുള്ള കാഴ്ചപ്പാടുള്ള ഒരാളിനെ മാനേജർ സ്ഥാനത്തേക്ക് കൊണ്ടുവരിക. ഇത്തരത്തിൽ കഴിവുള്ള ഒരാളാണെങ്കിൽ അയാൾക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം ആ സ്ഥാപനത്തിൽ കൊടുക്കുന്നതിൽ തെറ്റില്ല. അങ്ങനെ അയാൾക്ക് സ്ഥാപനത്തിൽ സ്വതന്ത്രമായി ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കുകയും ചെയ്യാനുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് വേണം നിങ്ങൾ ഒരു മാനേജറെ തെരഞ്ഞെടുക്കേണ്ടത്.
സംരംഭകർക്കുണ്ടാക്കേണ്ട വ്യക്തി ഗുണങ്ങൾ എന്തെല്ലാം... Read More
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.