- Trending Now:
നിങ്ങളുടെ ഒരു പ്രഭാതം എങ്ങനെ തുടങ്ങുന്നോ അതുപോലെയാകും ആ ദിവസം മുഴുവൻ. കൃത്യമായ ഉറക്കവും ജീവിതശൈലിയുമൊക്കെയാണ് ആരോഗ്യത്തോടെ ഇരിക്കാൻ എപ്പോഴും നല്ലത്. സംഭവം ശരിയാണെങ്കിലും പലർക്കും രാവിലെ എണീക്കാൻ വലിയ മടിയാണെന്നതാണ് സത്യം. നിങ്ങളുടെ പ്രഭാത ദിനചര്യ മികവുറ്റതാക്കാനും ഉത്പ്പാദനക്ഷമത വർധിപ്പിക്കാനുമുള്ള ആരോഗ്യകരമായ വഴികൾ നോക്കാം.
രാവിലെ എഴുന്നേൽക്കുന്ന സമയം വളരെ പ്രധാനമാണ്. സൂര്യൻ ഉദിക്കുന്ന സമയത്തോ അല്ലെങ്കിൽ അതിന് മുൻപ് എഴുന്നേൽക്കാൻ ശ്രമിക്കണം. ബ്രഹ്മ മുഹൂർത്തമാണ് രാവിലെ എഴുന്നേൽക്കാൻ ഏറ്റവും മികച്ച സമയം, അതായത് സൂര്യൻ ഉദിക്കുന്നതിന് രണ്ട് മണിക്കൂർ മുൻപ്. അലാറം കേൾക്കുമ്പോൾ സ്നൂസ് ബട്ടൺ അമർത്താതിരിക്കുക, ഇത് ആ ദിവസത്തെ മറ്റു കാര്യങ്ങൾ നീട്ടിവയ്ക്കുന്നതിന് നിങ്ങളെ പ്രേരിപ്പിക്കും.
രാവിലെ ഒരു ഗ്ലാസ് വെളത്തിൽനിന്ന് ആരംഭിക്കുക. വെള്ളം കുടിക്കുന്നത് നിർജലീകരണം തടയുകയും ശരീരത്ത വിഷാംശം പുറത്തുകളയുകയും ഉമേഷം നിലനിർത്തും ചെയ്യും. ചായ, കോഫീ, ജ്യൂസ് എന്നിവ രാവിലെ പൂർണമായി ഒഴുവാക്കുക.
മനസ്സിനെ നിയന്ത്രിക്കാൻ ഏറ്റവും മികച്ച മാർഗമാണ് ധ്യാനം അല്ലെങ്കിൽ മെഡിറ്റേഷൻ. സെൽഫ് ലൗവ്, ആത്മവിശ്വാസം, ടൈം മേനേജ്മെന്റ് തുടങ്ങിയവയ്ക്ക് പ്രചോദനം നൽകുന്നതാണ് ധ്യാനം.
ശരീരത്തിനെ ഊർജ്ജസ്വലമായി നിലനിർത്താൻ രാവിലെയുള്ള വ്യായാമം കൊണ്ടു കഴിയും.
രാവിലെ ഇളം വെയിൽ അരമണിക്കൂർ കൊള്ളുന്നത് സൺ ഷൈൻ വിറ്റാമിൻ എന്നറിയപ്പെടുന്ന വൈറ്റമിൻ ഡി കിട്ടുന്നതിന് സഹായിക്കും. ഇത് നമ്മുടെ ശരീരത്തിലെ ഇമ്മ്യൂൺ ഹെൽത്ത്, ഡെന്റൽ ഹെൽത്ത്, ബോൺ ഹെൽത്ത് എന്നിവ കൂട്ടാൻ സഹായിക്കും.
രാവിലെ തണുത്ത വെള്ളത്തിൽ കളിക്കുന്നത് ശരീരത്തിന് വളരെ പ്രയോജനകരമാണെന്ന് പഠനങ്ങൾ പറയുന്നു. ശരീരവും, മനസ്സും മികവുറ്റുതാക്കാനും രാവിലത്തെ തണുത്ത വെള്ളത്തിലെ കുളി സഹായിക്കും. വ്യായാമത്തിൽ ശേഷം 45 മിനിട്ടിനു ശേഷം മാത്രമെ കുളിക്കാൻ പാടുള്ളു.
ദിവസവും രാവിലെ സെൽഫ് മോട്ടിവേഷൻ ബുക്കുകളോ അല്ലെങ്കിൽ നിങ്ങളുടെ വർക്ക് റിലേറ്റഡ് ആയിട്ടുള്ള ബുക്കുകളോ വായിക്കുന്നത് വളരെ നല്ലതാണ്.
ദിവസവും രാവിലെ നിങ്ങൾ അന്ന് ചെയ്തു തീർക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് അല്ലെങ്കിൽ നിങ്ങൾ എന്ത് ചെയ്യണം എന്ന് ആഗ്രഹിക്കുന്നു അതിനെക്കുറിച്ച് ഒരു പേപ്പറിൽ എഴുതി വയ്ക്കുക. ഇത് നിങ്ങൾക്ക് എന്തൊക്കെ ജോലികൾ ചെയ്യണം എന്നുള്ളതിനെ വ്യക്തത വരുത്തുകയും ജോലികൾ വിട്ടു പോകാതെ ചെയ്യാൻ സഹായിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ ടാസ്ക്കുകളെ വളരെ നല്ല രീതിയിൽ മാനേജ് ചെയ്യുന്നതിനും ടൈം മാനേജ് ചെയ്യുന്നതിനും സഹായിക്കും.
രാവിലെ ഉണർന്ന ഉടൻ തന്നെ മൊബൈൽ ഫോൺ നോക്കുന്നത് ആ ദിവസം മുഴുവൻ നിങ്ങൾ മൊബൈൽ ഫോണിൽ അഡിക്റ്റായി ഇരിക്കാനുള്ള സാധ്യതയുണ്ട്.
പ്രഭാതഭക്ഷണമാണ് ബുദ്ധിവളർച്ചയ്ക്ക് ഏറ്റവും ഉത്തമം. അതുകൊണ്ട് യാതൊരു കാരണവശാലും പ്രഭാത ഭക്ഷണം ഒഴുവാക്കരുത്. പ്രോട്ടീൻ റിച്ചായ പ്രാത ഭക്ഷണമാണ് ഏറ്റവും ഉത്തമം.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.