- Trending Now:
മലയാളികളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രമാണ് തലയണമന്ത്രം. ശ്രീനിവാസനും ഉർവശിയും ചേർന്നുള്ള അഭിനയരംഗങ്ങൾ ഏറെ പൊട്ടിച്ചിരിപ്പിക്കുന്നതിനോടൊപ്പം നമ്മളെ ചിന്തിപ്പിക്കുകയും ചെയ്ത ചിത്രമാണ്. മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച് അവസാനം വലിയ കടക്കെണിയിൽ ആവുകയും, ജീവിതത്തിൽ സ്റ്റാറ്റസിന്റെയും ആഡംബരത്തിന്റെയും പുറകെ പോയതിന്റെ ദൂഷ്യവശങ്ങളെയും കുറിച്ചാണ് ആ സിനിമ ചൂണ്ടിക്കാണിക്കുന്നത്. ഇന്ന് ആൾക്കാർ കൂടുതലും ജീവിക്കുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണ്. അയൽവാസി ഒരു വലിയ വീട് പണിതാൽ നമുക്ക് പിന്നെ ഉറക്കമില്ല എനിക്ക് അതിനെക്കാൾ വലിയ വീട് വേണമെന്ന ചിന്തയാണ്. അതിന് വേണ്ടി ലക്ഷണങ്ങളും കോടികളുടെ കടമെടുത്ത് വീട് വയ്ക്കുന്നവരാണ് പലരും. അയൽക്കാരനെകാളും സ്റ്റാറ്റസിലും, വലിയ കാറിനും, ജീവിതരീതിക്കും വേണ്ടി മലയാളികൾ പാഞ്ഞു കൊണ്ടിരിക്കുകയാണ്. ഇതിനു വേണ്ടി ബാങ്കുകളിൽ നിന്നു ലോണെടുത്ത് വലിയ കടകെണിയിൽപ്പെട്ടു കൊണ്ടിരിക്കുകയാണ് പലരും. ഇതിന്റെ പ്രധാനപ്പെട്ട കാര്യം മറ്റുള്ളവർ നമ്മളെ കുറിച്ച് എന്ത് ചിന്തിക്കുമെന്ന ചിന്തിയിൽ നിന്നാണ് ഉടലെടുക്കുന്നത്. മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് വിചാരിച്ച് ജീവിതം നശിപ്പിക്കാതെ നമുക്ക് എങ്ങനെ നല്ലൊരു ജീവിതം കെട്ടിപടുക്കാം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ ലഘനം.
മറ്റുള്ളവരുടെ അഭിപ്രായമനുസരിച്ച് ഒരു പാവയായി നമ്മൾ മാറരുത്. നമുക്ക് സ്വന്തമായ അഭിപ്രായങ്ങളും, സ്വന്തമായ ലക്ഷ്യവും, സ്വന്തമായ കാഴ്ചപ്പാടുമുണ്ടായിരിക്കണം. അതിനുവേണ്ടി ആയിരിക്കണം നാം എപ്പോഴും പ്രവർത്തിക്കേണ്ടത്. ചില രക്ഷകർത്താക്കൾ കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോഴും, ഉപരിപഠനത്തിന് അയക്കുമ്പോഴും അയൽവാസി അല്ലെങ്കിൽ അവിടുത്തെ പ്രമുഖന്മാർ അവരുടെ മക്കളെ പഠിപ്പിക്കുന്ന സ്കൂളുകളിലോ കോളേജുകളിലോ അയച്ചു പഠിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇങ്ങനെ ഉപരിപഠനത്തിന് പോകുമ്പോൾ കുട്ടികൾക്ക് ചിലപ്പോൾ ആ വിഷയത്തോട് താൽപര്യമുണ്ടമണമെന്നില്ല, അല്ലെങ്കിൽ അതിനുള്ള സ്കിൽ ഇല്ലാത്ത കുട്ടികളായിരിക്കാം. അമ്മയുടെയും അച്ഛന്റെയും നിർബന്ധത്തിനും അവരുടെ സ്റ്റാറ്റസിന് വേണ്ടിയാണ് അത് പഠിക്കാൻ വേണ്ടി അവർ പോകുന്നത്. അവരുടെ ഭാവിജീവിതം അവതാളത്തിൽ ആവാൻ ഇതു മാത്രം മതി. അതുകൊണ്ട് നമ്മൾ സ്വന്തമായി അഭിപ്രായവും കാഴ്ചപ്പാടും ഉള്ളവരായിരിക്കണം.
എപ്പോഴു നമ്മുടെ ധാരണ മറ്റുള്ളവർ നമ്മളെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുന്നു എന്നാണ്. ഏറ്റവും വലിയ തെറ്റാണത്. നമ്മൾ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാറുണ്ടോ, നമ്മൾ നമ്മുടെ ജോലി, നമ്മുടെ കുട്ടികൾ, നമ്മുടെ ജീവിതം ഇതിനെ കുറിച്ച് മാത്രം ചിന്തിക്കുന്നവരല്ലേ. ഇതുപോലെ തന്നെയാണ് ബാക്കിയെല്ലാവരും. അവരവരുടെ കാര്യങ്ങൾ പോലും ചിന്തിക്കാൻ പലർക്കും സമയമില്ല ഇത് ആദ്യം മനസ്സിലാക്കുക.
ഈ ലോകത്ത് ഓരോരുത്തർക്കും ഓരോ അഭിപ്രായമുണ്ടെന്ന് മനസിലാക്കുക. ജനാധിപത്യ ലോകത്ത് അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. ആ അഭിപ്രായങ്ങളെല്ലാം വാസ്തവം ആകണമെന്നില്ല. ചിലപ്പോൾ അത് അവരുടെതു മാത്രമായ തോന്നൽ ആയിരിക്കാം. അത് അവരുടെ അഭിപ്രായം മാത്രമായി എടുക്കണം. ആ അഭിപ്രായങ്ങൾ എല്ലാം വിദഗ്ധ അഭിപ്രായങ്ങൾ ആവണമെന്നില്ല. ഉദാഹരണമായി ബിസിനസിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ നമ്മൾ ബിസിനസ്സിൽ ഒരു ഗ്രാഹ്യവും ഇല്ലാത്ത ആളുടെ അടുത്ത് ചോദിച്ചിട്ട് കാര്യമില്ല. ഇതുപോലെ കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അഭിപ്രായം ചോദിക്കേണ്ടത് കൃഷിയെ കുറിച്ച് അറിയുന്ന ആളോട് ആയിരിക്കണം., ടെക്നിക്കൽ കാര്യങ്ങൾ അറിയേണ്ടത് ടെക്നിക്കൽ നോളജുള്ള ആൾക്കാരിൽ നിന്നുമാണ്. അങ്ങനെയുള്ള ആൾക്കാരുമായി നമുക്ക് പരിചയമുണ്ടായിരിക്കണം. ഏതു കാര്യവും അതിൽ എക്സ്പോർട്ടുകളായിട്ടുള്ളവരിൽ നിന്ന് മാത്രം അഭിപ്രായങ്ങൾ സ്വീകരിക്കുക.
നമ്മുടെ പ്ലാൻ അനുസരിച്ചാണ് നമ്മൾ മുന്നോട്ടു പോകേണ്ടത്. ഉദാഹരണമായി നമ്മൾ വീട് വയ്ക്കുന്ന സമയത്ത് ഒരു പ്ലാൻ ഉണ്ടെങ്കിൽ ആ പ്ലാൻ അനുസരിച്ച് നമ്മുടെ ഇഷ്ടത്തിനാകും നമ്മൾ വീട് പണിയുക. അങ്ങനെ ഒരു പ്ലാൻ ഇല്ലെങ്കിൽ നമ്മൾ വീട് വയ്ക്കുന്ന കോൺട്രാക്ടറെയോ, അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ആൾക്കാരുടെ അഭിപ്രായങ്ങൾ അനുസരിച്ച് ആയിരിക്കും ചെയ്യുന്നത്. പക്ഷേ ആ വീട് നമ്മുടെ ഇഷ്ടങ്ങൾക്കോ, സ്വപ്നത്തിനോ അനുസരിച്ചുള്ള ഒരു വീട് ആയിരിക്കണമെന്നില്ല. അത് അവരുടെ ഇഷ്ടമനുസരിച്ചാകും. അതുകൊണ്ട് തന്നെ ഒരു കാര്യം ചെയ്യുന്നതിന് മുമ്പ് വ്യക്തമായ പ്ലാനും പദ്ധതിയും തയ്യാറാക്കുക.
നമുക്ക് ഒരു ജീവിതമേയുള്ളു. അത് മറ്റുള്ളവർ എന്ത് പറയും, എന്ത് വിചാരിക്കും എന്ന് ചിന്തിച്ച് പാഴാക്കി കളയാതെ സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കാൻ ശ്രമിക്കുക.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.